- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജയിലിലെ ഒരു തടവുപുള്ളിയെ കണ്ടു; വീട് പത്തനംതിട്ട റാന്നിയിലാണ്; പ്രോസ്‌റ്റേറ്റ് കാൻസർ ബാധിതൻ; എല്ലിനെ ബാധിച്ചു, നടക്കാൻ വയ്യെന്നു പറഞ്ഞു; മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല; ഇവരെയൊക്കെ ഇളവ് നൽകി വിട്ടുകൂടെ'; ജയിലിലെ ദയനീയ കാഴ്ചകൾ വിവരിച്ച് പി സി ജോർജ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ റിമാന്റിലായ പി സി ജോർജിനെ ഐ ജി ലക്ഷ്മണയും എം.വി ജയരാജനും കിടന്ന അതേ റൂമിലാണ് പാർപ്പിച്ചിരുന്നത്. തന്നെ പാർപ്പിച്ച മുറിയുടെ സമീപമുള്ള മുറികളിൽ തടവിൽ കഴിയുന്ന ജയിൽ പുള്ളികളിൽ ചിലരുടെ ദയനീയവസ്ഥ വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പി സി ജോർജ്. ജയിൽ മോചിതനായി നാട്ടിൽ എത്തിയശേഷം വിവരങ്ങൾ തേടി മാധ്യമങ്ങളോടാണ് ജയിലിലെ ദയനീയ കാഴ്ചകൾ പി സി ജോർജ് വിവരിച്ചത്.
'ഒരു ജയിൽ മുറിയിൽ പ്രായം ചെന്ന ഒരു കാർന്നോരെ കണ്ടു. നടക്കാൻ മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്‌റ്റേറ്റ് കാൻസർ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാൾ. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ', പി സി ജോർജ് ചോദിക്കുന്നു.
'ആ കാൻസർ എല്ലിലേക്ക് ബാധിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ കരയുകയാണ് ആ മനുഷ്യൻ. ഞാൻ ചോദിച്ചു നിങ്ങൾ ചെയ്ത തെറ്റ് എന്താണ്. ഒരു കൊലപാതകമാണ്. പക്ഷേ എനിക്ക് അതിൽ ബന്ധമില്ല. ഞാൻ ബോംബെയിൽ ആയിരുന്നപ്പോഴാണ് ഇവിടെ കൊലപാതകം നടന്നത്. ഞാൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയെന്നും പറഞ്ഞു. വകുപ്പും ചട്ടവും ഒക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാനും കേസിൽ പ്രതിയായി. ഇപ്പോൾ ഇതിനകത്ത് കിടക്കുകയാണ് എന്ന് അയാൾ എന്നോട് പറഞ്ഞു. തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് കോടതി പറയട്ടെ ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷെ, അയാൾക്ക് കാൻസർ ആണ്. അയാളെ എന്തിനാണ് ജയിലിൽ ഇട്ടിരിക്കുന്നത്. ഇളവ് നൽകി വീട്ടിൽ വിട്ടുകൂടെ. ജയിൽ ഉപദേശക സമിതി കൂടണമെന്ന് അഭിപ്രായം ഉന്നയിക്കുന്നു. മാധ്യമങ്ങൾ ഇടപെട്ട് സത്യം ജനങ്ങളെ അറിയിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെടുന്നു.
പി. സി ജോർജ് പറഞ്ഞത്:
ഞാൻ കിടന്ന ആ ജയിൽ ഒറ്റമുറിയുടെ പുറത്തുള്ള മറ്റൊരു മുറിയിൽ വയസന്മാരായ ഏഴ് തടവ് പുള്ളികൾ മരിക്കാറായ അവസ്ഥയിൽ കിടക്കുകയായിരുന്നു. എന്തുചെയ്യാൻ പറ്റും. ചോദിച്ചപ്പോൾ പത്തും ഇരുപതും ഇരുപത്തിയഞ്ചും കൊല്ലമായവരാണ്. ഒന്ന് എറക്കിവിടാൻ ആരെങ്കിലും വേണ്ടെ. അവരുടെ മക്കളുടെ അടുത്ത് പോയി കിടന്ന് മരിക്കാൻ എങ്കിലും അനുവദിക്കേണ്ടെ. എത്രയോ ദുഃഖകരമാണ്. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്ത് ഇവരെ പുറത്തുകൊണ്ടുവരണം.
വേറൊരു കാർന്നോർ നടക്കാൻ മേല എന്നു പറഞ്ഞു. എന്നോട് പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ഞാൻ ചോദിച്ചു. പ്രോസ്‌റ്റേറ്റ് കാൻസർ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാൾ. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ.
ആ കാൻസർ എല്ലിലേക്ക് ബാധിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ കരയുകയാണ് ആ മനുഷ്യൻ. ഞാൻ ചോദിച്ചു നിങ്ങൾ ചെയ്ത തെറ്റ് എന്താണ്. ഒരു കൊലപാതകമാണ്. പക്ഷേ എനിക്ക് അതിൽ ബന്ധമില്ല. ഞാൻ ബോംബെയിൽ ആയിരുന്നപ്പോഴാണ് ഇവിടെ കൊലപാതകം നടന്നത്. ഞാൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയെന്നും പറഞ്ഞു. വകുപ്പും ചട്ടവും ഒക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാനും കേസിൽ പ്രതിയായി. ഇപ്പോൾ ഇതിനകത്ത് കിടക്കുകയാണ് എന്ന് അയാൾ എന്നോട് പറഞ്ഞു. തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് കോടതി പറയട്ടെ ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷെ, അയാൾക്ക് കാൻസർ ആണ്. അയാളെ എന്തിനാണ് ജയിലിൽ ഇട്ടിരിക്കുന്നത്. വീട്ടിൽ ജാമ്യത്തിൽ വിട്ടുകൂടെ. ജയിൽ ഉപദേശക സമിതി കൂടണമെന്ന് അഭിപ്രായം ഉന്നയിക്കുന്നു. മാധ്യമങ്ങൾ ഇടപെട്ട് സത്യം ജനങ്ങളെ അറിയിക്കണം.
ജയിലിൽ പിടിച്ചിട്ടിരിക്കുന്നവരെ വിടാതെ പിടിച്ചിട്ടിരിക്കുന്നത് പ്രത്യേകം പഠിക്കേണ്ട കാര്യമാണ്. കാരണം ഈ ജോലിയൊക്കെ ചെയ്യിക്കേണ്ടതല്ലെ. എല്ലാ ആൾക്കാരും അതിൽ ഉണ്ട്. കലാകാരന്മാരുണ്ട്. കൃഷി ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാരെ പുറത്തുവിടാതെ ജയിലിൽ ഇട്ട് ജോലി ചെയ്യിക്കുകയാണ്. ചെറിയ കൂലിയല്ലെ നൽകേണ്ടതുള്ളു. ഭയങ്കര ലാഭമാണ് സർക്കാറിന്.
തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ് കാരണമാണെന്ന് പി.സി. ജോർജ് നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകും. തൃക്കാക്കരയിൽ പറയാനുള്ളത് എല്ലാം പറയും. എന്നാൽ നിയമം ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല. കോടതി പറയുന്നത് അനുസരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്നും പി.സി. ജോർജ് പറഞ്ഞു.
ബിജെപിയുമായി സഹകരിക്കുന്നതിൽ തെറ്റില്ല. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടുന്ന പാർട്ടിയാണെന്ന് അഭിപ്രായവുമില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യത്തിലിരിക്കെ എറണാകുളം വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പി.സി. ജോർജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പി.സി. ജോർജ് ഇന്നലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത്, ഒരു മണിക്കൂറെങ്കിൽ അത്രയും ജയിലിൽ അടക്കണമെന്ന സർക്കാറിന്റെ നിർബന്ധ ബുദ്ധി കൊണ്ടാണെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് ആരോപിച്ചിരുന്നു.
വിദ്വേഷ പ്രസംഗത്തിൽ റിമാൻഡിലായ പി സി ജോർജിനെ ജില്ലാ ജയിലിൽ നിന്നും വ്യാഴാഴ്ച 5 മണി ഓടെയാണ് സെന്ററൽ ജയിലിൽ എത്തിച്ചത്. അഡ്‌മിഷൻ നടപടികൾ ഉടൻ പൂർത്തിയാക്കി ജോർജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റുകയായിരുന്നു . ജയിലിൽ എത്തുമ്പോൾ ഷുഗർ, പ്രഷർ ,അടക്കമുള്ള രോഗങ്ങൾക്ക് കഴിക്കാൻ ഒരു ഡസൻ ഗുളികയും ഉറക്കത്തിലെ ശ്വാസ തടസം മാറ്റാനും ഓക്‌സിജൻ എടുക്കാൻ സഹായിക്കുന്നതുമായ ബൈപാപ്പ് മെഷീനും കയ്യിൽ കരുതിയിരുന്നു. ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ഈ മെഷീൻ അടക്കം ജയിലിനുള്ളിൽ കയറ്റാൻ അനുവദിച്ചത്.
തന്റെ ജയിലിലെ കാര്യങ്ങൾ വാർഡന്മാർ ചോർത്തി നൽകുന്നത് അന്വേഷിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ഉച്ചവരെ ദുഃഖിതനായി സെല്ലിനുള്ളിൽ തന്നെ ജോർജ് കിടന്നു. ഇതിനിടയിൽ എത്തിയ ഡോക്ടർ ബി പി.പരിശോധിച്ചു. ആരോഗ്യ വിവരങ്ങൾ തിരക്കി. ഉച്ചയോടെ പി സി ജോർജിന് ജാമ്യം ലഭിച്ചുവെന്ന വാർത്ത ചാനലുകൾ ബ്രേക്കിങ് നൽകിയപ്പോൾ വാർഡന്മാർ എത്തി അക്കാര്യം അറിയിച്ചു. ഇതോടെ ഹാപ്പി മൂഡിലായി വാർഡന്മാരോടും തമാശ പറഞ്ഞു. സർക്കാരിനെ കുറ്റം പറഞ്ഞു.
ഹൈക്കോടതി വിധി തിരുവനന്തപുരത്തെ കോടതിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി ഷോണും കൂട്ടരും എത്തിയപ്പോൾ വൈകുന്നേരമായി. ജാമ്യം അനുവദിച്ച കോടതി ഉത്തരവ് സൂപ്രണ്ട് സത്യരാജിന് കൈമാറിയ ഷോൺ ഒപ്പം ഒരു പരാതി കൂടി നൽകി. പി സി. ജോർജിന്റെ ജയിലിലെ സ്വകാര്യത ചില വാർഡന്മാർ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ചോർത്തി നല്കിയെന്നും വാർത്ത ചോർത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു .പരാതി പരിശോധിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.
ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോർജിന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങി. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ