കോട്ടയം: കേരളാ കോൺഗ്രസ് എംഎൽഎ പി സി ജോർജ് പരസ്യമായി ഇടതുപക്ഷത്തിനൊപ്പം ചേരുന്നു. കേരളാ കോൺഗ്രസ് സെക്കുലറിന്റെ സീറ്റ് വിഭജന ചർച്ചകൾക്കായി പി സി ജോർജ്ജ് സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫിസിൽ നേരിട്ടെത്തി. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം പ്രതികൂലമായാൽ എംഎൽഎ സ്ഥാനവും ഉപേക്ഷിക്കാനാണു ജോർജ്ജിന്റെ തീരുമാനം.

തദ്ദേശ തെരഞ്ഞടുപ്പിൽ ഇടതു മുന്നണി സഖ്യത്തിന് കേരളാ കോൺഗ്രസ് സെക്യുലർ നേരത്തെ ധാരണായിയിരുന്നു. എന്നാൽ പാർട്ടി എന്നതിനപ്പുറത്ത് ജോർജ്ജിന്റെ ഭാഗത്തുനിന്ന് പ്രത്യക്ഷ ഇടപെടൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറി . ഇടതുമുന്നണിയുമായുള്ള സെക്കുലറിന്റെ സീറ്റ് വിഭജന ചർച്ചകൾക്ക് പി.സി. ജോർജ് നേരിട്ട് നേതൃത്വം നൽകിത്തുടങ്ങി.