- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജ്ജ് ബാന്ധവം സ്ഥിരീകരിച്ച് ഇടതു മുന്നണി; ഇടതു കൺവെൻഷനിൽ പാർട്ടി സെക്രട്ടറിക്കൊപ്പം ജോർജ്ജും; ജില്ലയിൽ അനേകം ഇടങ്ങളിൽ സെക്യുലർ സ്ഥാനാർത്ഥികൾ
കോട്ടയം: യുഡിഎഫ് ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച പിസി ജോർജ്ജ് വീണ്ടും ഇടതുമുന്നണിയുടെ ഭാഗമായി. കോട്ടയം ജില്ലയിൽ പി സി ജോർജ്ജിനെ സിപിഐ(എം) പരസ്യമായി തന്നെ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇടതു മുന്നണി വേദിയിൽ ജോർജ്ജ് എത്തിയതോടെ കേരളാ കോൺഗ്രസ് സെക്യുലർ വീണ്ടും എൽഡിഎഫിന്റെ ഭാഗമാകും എന്നകാര്യം ഉറപ്പായി. ഇരാറ്റുപേട്ടയിൽ നടന്ന ഇടതു മുന
കോട്ടയം: യുഡിഎഫ് ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച പിസി ജോർജ്ജ് വീണ്ടും ഇടതുമുന്നണിയുടെ ഭാഗമായി. കോട്ടയം ജില്ലയിൽ പി സി ജോർജ്ജിനെ സിപിഐ(എം) പരസ്യമായി തന്നെ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇടതു മുന്നണി വേദിയിൽ ജോർജ്ജ് എത്തിയതോടെ കേരളാ കോൺഗ്രസ് സെക്യുലർ വീണ്ടും എൽഡിഎഫിന്റെ ഭാഗമാകും എന്നകാര്യം ഉറപ്പായി. ഇരാറ്റുപേട്ടയിൽ നടന്ന ഇടതു മുന്നണി തെരഞ്ഞടുപ്പ് കൺവൻഷൻ വേദിയിലാണ് പി.സി ജോർജ് എത്തിയത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കമുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇടതു വേദിയിൽ തിരിച്ചെത്തിയ പി.സി ജോർജിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉഴവൂർ വിജയൻ അടക്കമുള്ള ഘടകകക്ഷി നേതാക്കളും വേദിയിലുണ്ടായിരുന്നു. ഭാവി രാഷ്ട്രീയ പരിപാടികൾ ഇടതു മുന്നണിയുമായും കോടിയേരിയുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് (എം)ൽ ലയിച്ചത് വലിയ അബദ്ധമായെന്നും പി.സി ജോർജ് പറഞ്ഞു.
വരും ദിവസങ്ങളിൽ ഇടതു സ്ഥാനാർത്ഥികൾക്കായി സജീവമായി പ്രചരണ രംഗത്തിറങ്ങനാണു ജോർജിന്റെ തീരുമാനം. ജോർജിനെ അയോഗ്യനാക്കണമെന്ന കേരള കോൺഗ്രസ് പരാതി നിലനിൽക്കെയാണ് അദ്ദേഹം ഇടതു വേദിയിൽ പരസ്യമായി എത്തിയത്. നേരത്തെ സീറ്റ് ചർച്ചകൾക്കായും ജോർജ്ജ് കോട്ടയത്തെ സിപിഐ(എം) ഓഫീസിൽ എത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാൽ മുന്നണി പ്രവേശനം സാധ്യമാക്കാം എന്നാണ് ഇടതു നേതാക്കൾ നൽകിയ ഉറപ്പ്. ഇടതുപക്ഷത്തിന്റെ പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്കൊപ്പം മത്സരിക്കാനാണ് ജോർജ്ജിന്റെ നീക്കം. തന്റെ തട്ടകത്തിൽ താൻതന്നെ ജയിക്കുമെന്ന വിശ്വാസം പി സി ജോർജിനുണ്ട്. അതിൽ വിശ്വാമർപ്പിച്ചാണ് ഇപ്പോഴത്ത് നീക്കുപോക്കുകൾ നടക്കുന്നത്.
അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോർജിനെ നിയമസഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കണമെന്ന കേരളകോൺഗ്രസി(എം)ന്റെ പരാതിയിൽ സാക്ഷിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും സ്പീക്കർക്കു മുന്നിലെത്തി നേരത്തെ തെളിവ് നൽകിയിരുന്നു. പി സി ജോർജിനെതിരെ ഉമ്മൻ ചാണ്ടിയും വി എം സുധീരനും മൊഴി നൽകി. എന്നാൽ, ചീഫ് വിപ്പ് ഉണ്ണിയാടൻ തനിക്കെതിരെയുള്ള പരാതിയിൽ കൃത്രിമം കാട്ടിയെന്ന് പി സി ജോർജ്ജ് ഇന്നലെയും ആവർത്തിച്ചു. ഇതു സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം നിയമസഭ സമിതി, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയിൽ ആരെയെങ്കിലുംകൊണ്ട് തനിക്കെതിരെയുള്ള പരാതി അന്വേഷിപ്പിക്കണമെന്ന് ജോർജ്ജ് ആവശ്യപ്പെടുകയും ഉണ്ടായി.