- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ ഗൂഢാലോചന നടത്തിയത് പിണറായി വിജയൻ മാത്രമെന്ന് പിസി ജോർജ്; 'പൂഞ്ഞാറിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും; വി എസ് മുഖ്യമന്ത്രിയായാൽ പിന്തുണക്കും'
കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് പിസി ജോർജ്. തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മാത്രമാണ് തനിക്കെതിരെ നിന്നത്. ലാവ്ലിൻ കേസിൽ എടുത്ത നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണം. ഇതുകൊണ്ടാണ് തനിക്കെതിരായ ഗൂഢാലോചനയിൽ പിണറായി പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിൽ താൻ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയാൽ താൻ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറങ്ങി മണ്ഡലത്തിൽ ചതുഷ്‌കോണ മത്സരത്തിന് വഴിവച്ച പി സി ജോർജ്ജ് പൂഞ്ഞാറിൽ വിജയിക്കുമെന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേകളെല്ലാം വ്യക്തമാക്കിയത്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സർവേയിൽ മുസ്ലിംലീഗ് കോൺഗ്രസിനേക്കാൾ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും അവർ 18 സീറ്റുകൾ നേടുമെന്നും പറയുന്നു. കോൺഗ്രസിന് 17 സീറ്റാണ് പ്രവചിക്കുന്നത്. അതേസമയം കേരളാകോൺഗ്രസ് വെറു
കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് പിസി ജോർജ്. തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മാത്രമാണ് തനിക്കെതിരെ നിന്നത്. ലാവ്ലിൻ കേസിൽ എടുത്ത നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണം. ഇതുകൊണ്ടാണ് തനിക്കെതിരായ ഗൂഢാലോചനയിൽ പിണറായി പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിൽ താൻ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയാൽ താൻ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറങ്ങി മണ്ഡലത്തിൽ ചതുഷ്‌കോണ മത്സരത്തിന് വഴിവച്ച പി സി ജോർജ്ജ് പൂഞ്ഞാറിൽ വിജയിക്കുമെന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേകളെല്ലാം വ്യക്തമാക്കിയത്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സർവേയിൽ മുസ്ലിംലീഗ് കോൺഗ്രസിനേക്കാൾ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും അവർ 18 സീറ്റുകൾ നേടുമെന്നും പറയുന്നു. കോൺഗ്രസിന് 17 സീറ്റാണ് പ്രവചിക്കുന്നത്. അതേസമയം കേരളാകോൺഗ്രസ് വെറും മൂന്ന് സീറ്റിൽ ഒതുങ്ങുമന്നും പ്രവചനത്തിൽ പറയുന്നു.
ബാർകോഴ വിവാദത്തിൽ അഴിമതിയാരോപിതനായ കെ എം മാണി പാലായിലും തൃപ്പൂണിത്തുറയിൽ കെ ബാബുവും കോഴിക്കോട് സൗത്തിൽ എംകെ മുനീറും തോൽവിയേറ്റു വാങ്ങുമെന്നാണ് സർവേ പറയുന്നത്. കളമശ്ശേരിയിൽ മത്സരിക്കുന്ന ഇബ്രാഹീം കുഞ്ഞും കൂത്തുപറമ്പിൽ കെ പി മോഹനനുമാണ് തോൽവി ഭയക്കുന്ന മറ്റ് മന്ത്രിമാർ.