- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഇപ്പോഴും ഈരാറ്റുപേട്ടയിൽ തന്നെയുണ്ട്; കൊല്ലാൻ വരുന്നവനെ ഞാൻ തന്നെയാണ് നേരിടുക... ഞാൻ ഒറ്റയ്ക്കൊന്നുമല്ല; അതൊരു പരമ്പര തന്നെയായിരിക്കും'; വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ടയിലെ യുവാവിനോട് പി സി ജോർജ്ജിന്റെ പ്രതികരണം ഇങ്ങനെ; വെല്ലുവിളി മുഴക്കിയ അറഫാ നിവാസിൽ അമീനെതിരെ കേസെടുത്തു
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ വന്ന ഭീഷണിയിൽ പ്രതികരണവുമായി മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ആരുടെയും ഭീഷണി കേട്ട് താൻ പേടിക്കില്ലെന്നും ഭീഷണിക്ക് അതേ നാണയത്തിൽ പ്രതികരണമുണ്ടാവുമെന്നും പിസി ജോർജ് വ്യക്തമാക്കി. അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു. നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണ് ഇങ്ങനെ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലും അധിക്ഷേപം നടത്തുന്നത്. ഞാൻ ഇപ്പോഴും ഈരാറ്റുപേട്ടയിൽ തന്നെയുണ്ടെന്നും ജോർജ്ജ് പറഞ്ഞു.
'ഇതിനു മുമ്പ് വന്ന ഭീഷണിയോടും പോടാ എന്നാണ് താൻ പറഞ്ഞത്. ഇപ്പോഴും അത് തന്നെ പറയുന്നു. പച്ചയ്ക്കാണ് പറയുന്നത്. അവരെന്നെ എന്തു ചെയ്താലും നേരിടാൻ തയ്യാറാണ്. ഞാൻ ജനിച്ചുവളർന്ന ഈരാറ്റുപേട്ടയിൽ ഇറങ്ങാൻ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ട. ഇപ്പോഴും ഞാൻ പേട്ടയിലാണ് ഇറങ്ങാൻ പോവുന്നത്. നേരിടാൻ ഞാൻ വെല്ലുവിളിക്കുന്നു. കൊല്ലാൻ വരുന്നവനെ ഞാൻ തന്നെയാണ് നേരിടുക. ഞാൻ ഒറ്റയ്ക്കൊന്നുമല്ല. അങ്ങനെ ആരെങ്കിലും വന്നാൽ ഞാൻ ഒറ്റയ്ക്ക് പോവുകയുമില്ല. അതൊരു പരമ്പര തന്നെയായിരിക്കും,' പിസി ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു പിസി ജോർജിനു നേരെ വന്ന ഭീഷണി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു യുവാവിന്റെ ഭീഷണി. തുടർന്ന് പിസി ജോർജ് പരാതി നൽകിയതിനെ തുടർന്ന് നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ താൻ സിപിഐഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്നും അമീൻ പിന്നീട് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
അമീൻ എന്ന യുവാവ് മാപ്പുപറഞ്ഞ സംഭവത്തിൽ ട്വിസ്റ്റുണ്ടായിരുന്നു. വീഡിയോയുടെ രണ്ടാം ഭാഗം വന്നപ്പോൾ താൻ ഇങ്ങനെ മാപ്പ് പറയുമെന്ന് പിസി പ്രതീക്ഷിച്ചുകാണും എന്നാണ് യുവാവ് പരിഹാസത്തോടെ പറയുന്നത്. സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് യുവാവ് ഫേസ്ബുക്ക് വീഡിയോയുമായി രംഗത്തെത്തിയത്. തനിക്ക് പിസി ജോർജിനോട് വ്യക്തിപരമായി ദേഷ്യം ഇല്ലെന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് പറയുന്നു. പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും താൻ പറഞ്ഞുപോയതാണെന്നും ഇയാൾ കൈകൂപ്പി കൊണ്ടുപറയുന്നു.' ഒകെയല്ലേ പിസി ഇതാണോ താൻ എന്റെ കൈയിൽ നിന്ന് പ്രതീക്ഷിച്ചത്...?മാപ്പുപറയണമെങ്കിൽ അമീന്റെ ദേ...(കഴുത്തിലേക്ക് വിരൽ ചൂണ്ടി)ശ്വാസം നിലയ്ക്കണം..ഫേസ്ബുക്കിൽ ഇരുന്ന് കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോടേ...ഡയക്ട് വരാൻ പറ..ഞാൻ റെഡിയാ..പിന്നെ എനിക്ക് ഒരുമുദ്ര കുത്തി തന്നിട്ടുണ്ട്..ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒക്കെ..നമുക്ക് എതിരെ ഒരുതെറ്റായ ആരോപണം വരുമ്പോൾ അത് തിരുത്തുക എന്നുള്ളത് എന്റെ ബാധ്യതയാണ്. അതിന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്. ഞാൻ ഒരുജിഹാദിയും അല്ല, എസ്ഡിപിഐയും അല്ല. ഓർമ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാൻ. '
യുവാവിന്റെ വീഡിയോയുടെ പൂർണരൂപം:
എന്റെ പേര് അമീൻ..ന്നാണ്..കുറച്ചുമണിക്കൂറുകളായി വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലെ വ്യക്തിയാണ് ഞാൻ. പിസി ജോർജ് സാറിനെതിരെ വളരെ മോശമായ രീതിയിൽ വാക്കുകൾ ഉപയോഗിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും ഒക്കെ...ഒരു പാട്കമന്റുകൾ വരുന്നുണ്ട്. എന്റെ വാക്കുകൾ ഏതെങ്കിലും പിസി ജോർജ് സാറിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. ( കൈകൂപ്പുന്നു) പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും ഒക്കെ, ഞാൻ പറഞ്ഞുപോയതാണ്.
പിസി ജോർജ് സാറിനെതിരെ എനിക്ക് വ്യക്തിപരമായ ദേഷ്യം ഒന്നും തന്നെയില്ല.എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. (കൈകൂപ്പി....മാസ്ക് മാറ്റി ചിരിക്കുന്നു) ഒകെയല്ലേ പിസി ഇതാണോ താൻ എന്റെ കൈയിൽ നിന്ന് പ്രതീക്ഷിച്ചത്...?മാപ്പുപറയണമെങ്കിൽ അമീന്റെ ദേ...(കഴുത്തിലേക്ക് വിരൽ ചൂണ്ടി)ശ്വാസം നിലയ്ക്കണം..ഫേസ്ബുക്കിൽ ഇരുന്ന് കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോടേ...ഡയക്ട് വരാൻ പറ..ഞാൻ റെഡിയാ..പിന്നെ എനിക്ക് ഒരുമുദ്ര കുത്തി തന്നിട്ടുണ്ട്..ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒക്കെ..നമുക്ക് എതിരെ ഒരുതെറ്റായ ആരോപണം വരുമ്പോൾ അത് തിരുത്തുക എന്നുള്ളത് എന്റെ ബാധ്യതയാണ്. അതിന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്. ഞാൻ ഒരുജിഹാദിയും അല്ല, എസ്ഡിപിഐയും അല്ല. ഓർമ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാൻ.
നേരത്തെ പുറത്തുവിട്ട വീഡിയോയിൽ, ഈരാറ്റുപേട്ടയിൽ ഇനി കാലുകുത്തിയാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു ഭീഷണി. ഫേസ്ബുക്കിലൂടെയാണ് യുവാവ് ഭീഷണി മുഴക്കിയത്. എംഎൽഎ സ്ഥാനം ഒഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോർജിന് നേരേ ഈരാറ്റുപേട്ടയിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഭീഷണി എന്ന് സംശയം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ