- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ പി സി ജോർജ്ജ് തിരിച്ചറിഞ്ഞു; പൂഞ്ഞാറിൽ ഇടതു മുന്നണി സ്ഥാനാർത്ഥി താനല്ല, മകനും സീറ്റില്ല; സിപിഐ(എം) നേതാക്കളെ വിളിച്ച് പരിഭവം പറഞ്ഞ് ഒറ്റയ്ക്ക് നിൽക്കാനുള്ള തന്ത്രങ്ങളുമായി നെട്ടോട്ടം
കോട്ടയം: ഇല്ലത്ത് നിന്നും ഇറങ്ങി എന്നാൽ അമ്മാത്ത് ഒട്ടു എത്തിയതുമില്ല.. ഇതുപോലെയാണ് പൂഞ്ഞാർ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായ പി സി ജോർജ്ജിന്റെ ഇപ്പോഴത്തെ അവസ്ഥ. യുഡിഎഫിൽ നിന്നും വഴക്കിട്ട് പുറത്തിറങ്ങിയ പി സി ജോർജ്ജിനെ എൽഡിഎഫിൽ എടുക്കുനോ സഹകരിപ്പിക്കാനോ എൽഡിഎഫ് തയ്യാറായിരുന്നില്ല. എങ്കിലും പൂഞ്ഞാർ സീറ്റ് തനിക്ക് മത്സരിക്കാൻ ലഭിക്കുമെന്നായിരുന്നു ജോർജ്ജിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ഇടതു നേതാക്കളെ കണ്ട് നാല് സീറ്റ് ആവശ്യപ്പെട്ടെന്നും ജോർജ്ജ് പറയുകയുണ്ടായി. തനിക്കും മകൻ ഷോൺ ജോർജ്ജിനും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോർജ്ജ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, സംഭവിക്കുന്നത് മറിച്ചാണെന്നാണ് ഒടുവിൽ ജോർജ്ജ് തിരിച്ചറിഞ്ഞു. പൂഞ്ഞാറിൽ ഇടതു സ്ഥാനാർത്ഥി താനല്ലെന്നും കെ ജെ തോമസോ ജോർജ്ജ് ജെ മാത്യുവോ ആയിരിക്കുമെന്ന് വ്യക്തമായതോടെ പി സി ജോർജ്ജ് ഇടതു നേതാക്കളെ വിളിച്ച് പരാതിയും പരിഭവവും പറഞ്ഞിരിക്കയാണ്. സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പായതോടെ ഒറ്റയ്ക്ക് നിൽക്കാനുള്ള ത്ന്ത്രങ്ങൾ മെനഞ്ഞാണ് ജോർജ്ജ് നെട്ടോട്ടം
കോട്ടയം: ഇല്ലത്ത് നിന്നും ഇറങ്ങി എന്നാൽ അമ്മാത്ത് ഒട്ടു എത്തിയതുമില്ല.. ഇതുപോലെയാണ് പൂഞ്ഞാർ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായ പി സി ജോർജ്ജിന്റെ ഇപ്പോഴത്തെ അവസ്ഥ. യുഡിഎഫിൽ നിന്നും വഴക്കിട്ട് പുറത്തിറങ്ങിയ പി സി ജോർജ്ജിനെ എൽഡിഎഫിൽ എടുക്കുനോ സഹകരിപ്പിക്കാനോ എൽഡിഎഫ് തയ്യാറായിരുന്നില്ല. എങ്കിലും പൂഞ്ഞാർ സീറ്റ് തനിക്ക് മത്സരിക്കാൻ ലഭിക്കുമെന്നായിരുന്നു ജോർജ്ജിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ഇടതു നേതാക്കളെ കണ്ട് നാല് സീറ്റ് ആവശ്യപ്പെട്ടെന്നും ജോർജ്ജ് പറയുകയുണ്ടായി. തനിക്കും മകൻ ഷോൺ ജോർജ്ജിനും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോർജ്ജ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, സംഭവിക്കുന്നത് മറിച്ചാണെന്നാണ് ഒടുവിൽ ജോർജ്ജ് തിരിച്ചറിഞ്ഞു.
പൂഞ്ഞാറിൽ ഇടതു സ്ഥാനാർത്ഥി താനല്ലെന്നും കെ ജെ തോമസോ ജോർജ്ജ് ജെ മാത്യുവോ ആയിരിക്കുമെന്ന് വ്യക്തമായതോടെ പി സി ജോർജ്ജ് ഇടതു നേതാക്കളെ വിളിച്ച് പരാതിയും പരിഭവവും പറഞ്ഞിരിക്കയാണ്. സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പായതോടെ ഒറ്റയ്ക്ക് നിൽക്കാനുള്ള ത്ന്ത്രങ്ങൾ മെനഞ്ഞാണ് ജോർജ്ജ് നെട്ടോട്ടം തുടങ്ങിയത്. മുമ്പ് എ കെ ജി സെന്ററിലും സിപിഐ ഓഫീസിലും എത്തി ജോർജ്ജ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അതെല്ലാം വെറുതേ ആകുകയായിരുന്നു. സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയ ജോർജ്ജിനെ നിരാശപ്പെടുത്തേണ്ടല്ലോ എന്നു കരുതി നേതാക്കൾ സമാധാന വാക്കുകൾ പറഞ്ഞിരുന്നു. ഇതൊക്കെ ജോർജ്ജിനെ പ്രതീക്ഷ നൽകിയരുന്നു. എന്നാൽ പിണറായി വിജയൻ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞതുമില്ല.
എന്നാൽ, വിജയസാധ്യതയും മറ്റ് മാനദണ്ഡങ്ങളും കൂടിപരിഗണിച്ചതോടെ നിയമസഭാ സീറ്റ് തനിക്ക് ലഭിക്കില്ലെന്ന് ജോർജ്ജിന് ബോധ്യമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചില ജോർജ്ജിന്റെ അനുഭാവികൾക്ക് ഇടതു മുന്നണി സീറ്റു നൽകിയിരുന്നു. അന്ന് മുന്നണിയിൽ എടുക്കാൻ തയ്യാറായതുമില്ല. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാം എന്നായിരുന്നു ജോർജ്ജ് കരുതിയത്. എന്നാൽ, സീറ്റില്ലെന്ന് ബോധ്യമായതോടെ ജോർജ്ജ് സിപിഐ(എം) നേതാക്കളെ വിളിച്ച് പരിഭവം പറഞ്ഞ് രംഗത്തെത്തി.
പതിവുപോലെ ചീത്തിവിളിക്കാനൊന്നും ജോർജ്ജ് തയ്യാറായില്ല. ഭാവി പരിപാടി ആലോചിക്കാൻ വേണ്ടി അണികളുമായും അദ്ദേഹം ചർച്ച നടത്തിയിട്ടുണ്ട്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യവും ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ജോർജ്ജിന് ശക്തമായി എതിർക്കുന്ന ഫ്രാൻസിസ് ജോർജ്ജും കൂട്ടരും മറുകണ്ടം ചാടിയതാണ് ജോർജ്ജിന് വിനയായ മറ്റൊരു ഘടകം. ഇടതുമുന്നണിയിലായിരുന്ന വേളയിൽ ജോസഫ് വിഭാഗത്തിനെതിരെ ജോർജ്ജ് ശക്തമായ നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജോർജ്ജിനോട് അകലം പാലിക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്.
കാഞ്ഞിരപ്പള്ളി മെത്രാന്റെ അനുഗ്രഹാശിസുകളോടെ ജോർജ് ജെ മാത്യുവിനെ തന്നെ രംഗത്തിറക്കാനാണ് സിപിഐ(എം) നീക്കം. പൂഞ്ഞാറിന്റെ പേരിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമാണ്. കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ ഇവിടെ ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി മത്സരിക്കും. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പേ പൂഞ്ഞാറിൽ പി.സി. ജോർജ് സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിരിക്കുന്നു.
ഇതിനിടെയാണ് ജോർജ് ജെ മാത്യുവെന്ന പേരിന്റെ കടന്നുവരവ്. പിണറായി വിജയനുമായി സംസാരിച്ച് ജോർജ് ജെ മാത്യു സീറ്റ് ഉറപ്പിച്ചെന്നാണ് വയ്‌പ്പ്. ഇതോടെ ഇടതുപക്ഷത്തെ സ്ഥാനാർത്ഥി ചർച്ചകൾ കെജെ തോമസിനേയും ജോർജ് ജെ മാത്യുവിനേയും കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് ജോർജിനും അറിയാം. ഇതോടെ ബിജെപിയുമായും ജോർജ് ചർച്ച തുടങ്ങിയിരുന്നു എന്നും വാർത്തകളുണ്ടായി. ഈ ചർച്ച തന്നെയാണ് ജോർജ്ജിന് വിനയായതെന്നാണ് സൂചന.