- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർവതിക്കു പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ പി സി ജോർജും; ഒപ്പം വന്നത് ഗുണ്ടകളെന്ന് ജോർജ്; ബന്ധുക്കൾക്കൊപ്പമാണ് എത്തിയതെന്ന് ശ്രീലക്ഷ്മിയുടെ മറുപടി
തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാർ അപകടത്തിനുശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ മകൾ ശ്രീലക്ഷ്മി എത്തിയത് ഗുണ്ടകൾക്കൊപ്പമെന്ന് പി സി ജോർജ് എംഎൽഎ. ജഗതിയുടെ മകൾ പാർവതി ഷോൺ ശ്രീലക്ഷ്മിക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പി സി ജോർജും രംഗത്തെത്തിയത്. ജഗതിയെ കാണാൻ ശ്രീലക്ഷ്മി വന്നത് ഗുണ്ടകൾക്കൊപ്പമാണെന്നാണ് പി സി ജോർജ് പറഞ്ഞ
തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാർ അപകടത്തിനുശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ മകൾ ശ്രീലക്ഷ്മി എത്തിയത് ഗുണ്ടകൾക്കൊപ്പമെന്ന് പി സി ജോർജ് എംഎൽഎ. ജഗതിയുടെ മകൾ പാർവതി ഷോൺ ശ്രീലക്ഷ്മിക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പി സി ജോർജും രംഗത്തെത്തിയത്.
ജഗതിയെ കാണാൻ ശ്രീലക്ഷ്മി വന്നത് ഗുണ്ടകൾക്കൊപ്പമാണെന്നാണ് പി സി ജോർജ് പറഞ്ഞത്. ഇരുപതു വയസുള്ള പെൺകുട്ടി തടിയന്മാരായ ഗുണ്ടകൾക്കൊപ്പം കാറിൽ കയറി പോയതു കണ്ട് വിഷമം തോന്നിയെന്നും പി സി ജോർജ് പറഞ്ഞു. ജഗതി മകളായി ശ്രീലക്ഷ്മിയെ അംഗീകരിച്ചിരുന്നതാണെന്നും അക്കാര്യത്തിൽ എതിർപ്പുകൾ ഉന്നയിക്കാൻ ആകില്ലെന്നും പി സി ജോർജ് പറഞ്ഞു.
അതേസമയം, അച്ഛനെ കാണാൻ വന്നത് ഗുണ്ടകൾക്കൊപ്പമാണെന്ന ആരോപണം വ്യാജമാണെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കി. തനിക്കൊപ്പം അവിടെ എത്തിച്ചേർന്നവർ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അച്ഛന് എന്നോടുള്ള സ്‌നേഹം എല്ലാവരും നേരിട്ടു കണ്ടതാണെന്നും ഇനി ജീവിതത്തിൽ എന്തെല്ലാം നേരിടേണ്ടിവരുമെന്നത് കാത്തിരുന്ന് കാണാമെന്നുമാണ് ശ്രീലക്ഷ്മി പറഞ്ഞത്.
എന്തായാലും താൻ മുന്നോട്ട് തന്നെയാണ്. എന്തും നേരിടാൻ താൻ ഒരുക്കമാണെന്നും തന്റെ ഫേസ്‌ബുക്ക് പേജിൽ ശ്രീലക്ഷ്മി കുറിച്ചു. അച്ഛനെ കാണാൻ ഗുണ്ടകളുമായി എത്തിച്ചേർന്നു എന്ന വാർത്തകൾ കേട്ട് ഞെട്ടിപ്പോയെന്നും ദൈവത്തെയോർത്ത് ഇതുപോലെയുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ശ്രീലക്ഷ്മി അഭ്യർത്ഥിച്ചു. ഇന്നലെ തനിക്ക് ഉറങ്ങാൻതന്നെ കഴിഞ്ഞില്ല. മൂന്ന് വർഷമായി അച്ഛനെ കാണാൻ താൻ ശ്രമിക്കുകയാണ്. ഇപ്പോഴാണ് തനിക്ക് അതിന് കഴിഞ്ഞതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.
പപ്പയോട് ശത്രുതയുള്ളവർ മനഃപൂർവം പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിതെന്നാണ് പാർവതി ഷോൺ നേരത്തെ പറഞ്ഞത്. പി സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഭാര്യ കൂടിയാണ് പാർവതി പറഞ്ഞു. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകൾ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കം. കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തതെന്നുമാണ് പാർവതി പറഞ്ഞത്.
കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ നടന്ന പൊതുചടങ്ങിൽ ജഗതിയെ കാണാൻ ശ്രീലക്ഷ്മി എത്തിച്ചേർന്നത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. ജഗതി ശ്രീകുമാറിന് കല എന്ന സ്ത്രീയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. ജഗതി തന്നെ ഇക്കാര്യം അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. അപകടം സംഭവിച്ച് ചികിത്സയിലായിരുന്നപ്പോൾ രണ്ടാം ഭാര്യയും മകളും കാണാനെത്തിയിരുന്നെങ്കിലും ജഗതിയെ കാണാൻ ഇവരെ കുടുംബാഗങ്ങൾ അനുവദിച്ചിരുന്നില്ല.
ജഗതിയെ കാണാൻ അവസരം ലഭിക്കാതിരുന്നതിനേത്തുടർന്നാണ് ശ്രീലക്ഷ്മി ഈരാറ്റുപേട്ടയിലെ പൊതു ചടങ്ങിലെത്തി ജഗതിയെ കണ്ടത്. ശ്രീലക്ഷ്മിയെ പിന്തുണച്ച് ധാരാളം ആളുകൾ ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. ജനങ്ങളുടെ സ്‌നേഹത്തിന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശ്രീലക്ഷ്മി നന്ദി പറയുകയും ചെയ്തു.