- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് നേടാൻ അവസാനം ശ്രമത്തിനൊരുങ്ങി പി സി ജോർജ്; കോടിയേരിയുടെ പിന്തുണ ഉറപ്പിക്കാൻ നീക്കം; പിന്തുണ പിൻവലിച്ചാൽ അധികാരം നഷ്ടമാകുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുമായി തലസ്ഥാനത്തേയ്ക്ക്
തിരുവനന്തപുരം: സിപിഐ(എം) ചതിയന്മാരുടെ പാർട്ടിയല്ല എന്ന് പറഞ്ഞ് പിടിച്ച് നില്ക്കാൻ ശ്രമിക്കുമ്പോഴും സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പായതോടെ അവസാന കരുനീക്കങ്ങളുമായി പി സി ജോർജ് സജീവമായി. പി സി ജോർജിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സിപിഎമ്മിൽ വിഭാഗീയത എന്ന് വരുത്തി തീർക്കാൻ ഇന്ന് കോട്ടയത്തെ ചില പത്രങ്ങളിൽ വാർത്ത എഴുതിപ്പിച്ചാണ് പുതിയ പോർമുഖം തുറന്നത്. പിണറായി വിജയനും, വൈക്കം വിശ്വനും, കെ ജെ തോമസും ആണ് തനിക്ക് പാര പണിയുന്നതെന്നും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ല സെക്രട്ടറി വി എൻ വാസവനും തനിക്കൊപ്പമാണ് എന്നുമാണ് ഇന്ന് ജോർജിന്റേതായി ചിലപത്രങ്ങളിൽ വന്നിരിക്കുന്ന വാർത്ത. സിപിഐ(എം) പരിഗണിച്ചിരുന്ന രാജേഷ് എന്ന ഡിവൈഎഫ്‌ഐ നേതാവിനെ പരോക്ഷമായി സൂചിപ്പിച്ചും പി സി ജോർജ് രംഗത്തുണ്ട്. മണ്ഡലത്തിലെ പലയിടങ്ങളിലും ജോർജിന്റെ സഹായം കൈപ്പറ്റിയിട്ടുള്ള സിപിഐ(എം) നേതാക്കളെ വിളിച്ച് ജോർജിന് വേണ്ടി രംഗത്തിറക്കാനാണ് ശ്രമം നടക്കുന്നത്. ജോർജ് ജെ മാത്യു എന്ന സഭാ സ്ഥാനാർത്ഥിക്കെതിരെ സിപിഐ(എം) പ്രാദേശിക നേതാക്കൾ ഒര
തിരുവനന്തപുരം: സിപിഐ(എം) ചതിയന്മാരുടെ പാർട്ടിയല്ല എന്ന് പറഞ്ഞ് പിടിച്ച് നില്ക്കാൻ ശ്രമിക്കുമ്പോഴും സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പായതോടെ അവസാന കരുനീക്കങ്ങളുമായി പി സി ജോർജ് സജീവമായി. പി സി ജോർജിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സിപിഎമ്മിൽ വിഭാഗീയത എന്ന് വരുത്തി തീർക്കാൻ ഇന്ന് കോട്ടയത്തെ ചില പത്രങ്ങളിൽ വാർത്ത എഴുതിപ്പിച്ചാണ് പുതിയ പോർമുഖം തുറന്നത്. പിണറായി വിജയനും, വൈക്കം വിശ്വനും, കെ ജെ തോമസും ആണ് തനിക്ക് പാര പണിയുന്നതെന്നും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ല സെക്രട്ടറി വി എൻ വാസവനും തനിക്കൊപ്പമാണ് എന്നുമാണ് ഇന്ന് ജോർജിന്റേതായി ചിലപത്രങ്ങളിൽ വന്നിരിക്കുന്ന വാർത്ത.
സിപിഐ(എം) പരിഗണിച്ചിരുന്ന രാജേഷ് എന്ന ഡിവൈഎഫ്‌ഐ നേതാവിനെ പരോക്ഷമായി സൂചിപ്പിച്ചും പി സി ജോർജ് രംഗത്തുണ്ട്. മണ്ഡലത്തിലെ പലയിടങ്ങളിലും ജോർജിന്റെ സഹായം കൈപ്പറ്റിയിട്ടുള്ള സിപിഐ(എം) നേതാക്കളെ വിളിച്ച് ജോർജിന് വേണ്ടി രംഗത്തിറക്കാനാണ് ശ്രമം നടക്കുന്നത്. ജോർജ് ജെ മാത്യു എന്ന സഭാ സ്ഥാനാർത്ഥിക്കെതിരെ സിപിഐ(എം) പ്രാദേശിക നേതാക്കൾ ഒരുമിച്ച് ചേർന്നപ്പോൾ ജോർജിനെ എല്ലാവരും വിശ്വാസമർപ്പിച്ചിരുന്നു. ജോർജ് ജെ മാത്യു ഒഴിവാകുന്ന സാഹചര്യം രൂപപ്പെട്ടപ്പോൾ പകരം കയറിക്കൂടാനുള്ള ശ്രമമാണ് പിസി ജോർജ് ഇപ്പോൾ നടത്തുന്നത്. എന്നാൽ പിസി ജോർജോ ജോർജ് ജെ മാത്യുവോ വേണ്ട എന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
അവസാന ശ്രമം എന്ന നിലയിൽ ജോർജ് സെക്യുലർ പിന്തുണയോടെ ഭരിക്കുന്ന തദ്ദശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരെ സംഘടിപ്പിച്ച് പോരാട്ടം ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, ഇരാറ്റുപേട്ട മുൻസിപ്പാലിറ്റി, പൂഞ്ഞാർ - തലപ്പാലം പഞ്ചായത്തുകൾ എന്നിവിടങ്ങലിൽ ഇപ്പോൾ ഇടതുപക്ഷം ഭരിക്കുന്നത് ജോർജിന്റെ പാർട്ടിയുടെ പിന്തുണയോടെയാണ്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ(എം) പിന്തുണയോടെ ജോർജിന്റെ പാർട്ടിയാണ്. ഈ തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ ജോർജിന് പിന്തുണ കൊടുക്കുമെന്ന അഭിപ്രായക്കാർ ആണ്. ജോർജ് പിന്തുണ പിൻവലിച്ചാൽ ഭരണം നഷ്ടമാകുന്ന അവസ്ഥ ഇവർക്ക് ആലോചിക്കാൻ സാധിക്കില്ല.
കഴിഞ്ഞ ദിവസം ജോർജ് ഇവരെയെല്ലാം വീട്ടിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തി പാർട്ടി നേതാക്കളെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ പിണറായി അടക്കമുള്ള നേതാക്കൾ സ്ഥലത്ത് ഇല്ലാത്തതിനാൽ നടന്നില്ല. ഈ ദിവസങ്ങളിൽ തന്നെ തിരുവനന്തപുരത്തേയ്ക്ക് എത്തി പിണറായി അടക്കമുള്ള നേതാക്കളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ പറ്റുമെന്നാണ് ജോർജിന്റെ വിശ്വാസം. എന്നാൽ ജോർജ് ശ്രമിച്ചപ്പോഴും ജോർജ് ഒഴിഞ്ഞു മാറുകയായിരുന്നത്രേ.
പിണറായി മുതലാളി എന്ന് വിളിച്ച് ആക്ഷേപിച്ചതും ലാവ്‌ലിൻ കേസിൽ പിണറായിക്കെതിരെ ടി ജി നന്ദകുമാറിനെ സാമ്പത്തികമായി സഹായിച്ചതും പിസി ജോർജ് ആണ് എന്നതാണ് ശത്രുതയുടെ പ്രധാന കാരണം. ജോർജിന്റെ പാർട്ടി ഇടതുപക്ഷത്തായിരിക്കുമ്പോൾ വിഎസിനോടൊപ്പം ചേർന്ന് നിന്ന് പിണറായിക്കെതിരെ ഒട്ടേറെ നീക്കങ്ങൾ മുമ്പ് ജോർജ് നടത്തിയിട്ടുണ്ട്. പിന്നീട് വിഎസുമായും തെറ്റിപ്പിരിഞ്ഞതോടെ ഇടതുപക്ഷം സീറ്റ് നൽകില്ല എന്നുറപ്പായപ്പോഴാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ജോർജ് മാണിയോടൊപ്പം ചേർന്ന് സീറ്റ് ഉറപ്പിച്ചത്. പിന്നീട് മാണിയോട് കലഹിച്ച് പുറത്ത് വന്ന ജോർജ് ഇടത് മുന്നണിയുടെ ഘടക കക്ഷിയാകാം എന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രാദേശികമായി ജോർജിന്റെ പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യം ആയിരുന്നു ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. സിപിഐ(എം) വാക്ക് തന്നെന്ന് ജോർജ് പറയുന്നുണ്ടെങ്കിലും കോടിയേരിയുടെ മകനും ജോർജിന്റെ മകനും തമ്മിൽ മാത്രം വാക്ക് കൊടുത്താൽ നടക്കില്ലല്ലോ എന്നാണ് സൂചന.
ഒരു വർഷം മുമ്പ് തന്നെ പൂഞ്ഞാർ മണ്ഡലം കാഞ്ഞിരപ്പള്ളി മെത്രാൻ നേതൃത്വം നൽകുന്ന കർഷകവേദിക്ക് വേണ്ടി കൊടുക്കാം എന്ന് പിണറായി വാക്ക് കൊടുത്തിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പൂഞ്ഞാറിൽ ആദ്യം ജോർജ് ജെ മാത്യുവിനെ ആയിരുന്നു മെത്രാൻ നിർദ്ദേശിച്ചത്. മണ്ഡലത്തിൽ സിപിഐ(എം) അണികൾ വ്യക്തമായ എതിർപ്പ് ഉണ്ടായതോടെ വിമത കേരള കോൺഗ്രസ് നേതാവും കർഷകവേദി നേതാവുമായ പി സി ജോസഫിന് നൽകാൻ ആണ് ആലോചന. ഈ സീറ്റ് ജോർജിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയും കാഞ്ഞിരപ്പള്ളി മെത്രാന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്നാണ് സൂചന. ജോർജ് ജെ മാത്യുവിനെ ഒഴിവാക്കാൻ പറ്റിയാൽ പി സി ജോസഫ് എന്നനിലയിലാണ് കാര്യങ്ങൾ നടക്കുന്നത്. കൂടാതെ ഒരു മുൻ കേരള കോൺഗ്രസ് നേതാവിന്റെ പേരും പരിഗണനയിലുണ്ട്.
എന്നാൽ സിപിഎമ്മിൽ വിഭാഗീയത ഉണ്ടാക്കിക്കൊണ്ടുള്ള ഒരു നാടകം നടത്താനുള്ള ജോർജിന്റെ ശ്രമത്തിൽ സിപിഐ(എം) അണികളും സ്വസ്ഥരാണ്. ജോർജ് ജെ മാത്യുവിനെ വെട്ടാൻ ഏത് പിശാചിനെയും ചുമക്കുമെന്ന് പറഞ്ഞ അണികൾ ഇപ്പോൾ പി സി ജോർജിനെതിരെയും ശക്തമായ നിലപാടുമുയി രംഗത്തുണ്ട്. അതേ സമയം മറ്റൊരു സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചാൽ എതിർക്കപ്പെടാൻ ഇടയില്ലാത്തതിനാൽ പിസിജോസഫിന് തന്നെയാണ് സാധ്യത. എന്നാൽ ജോർജ് ജെ മാത്യുവിനെ നിരാശപ്പെടുത്താതെ അനുനയത്തിൽ മാറ്റാൻ ആണ് മെത്രാനിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.



