- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ഞാർ പുലി ബ്രിട്ടനിലേക്കു വണ്ടി കയറുന്നു; ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ പത്തു ദിവസങ്ങളിലായി പര്യടനം; മുന്നണികളെ തരിണപ്പണമാക്കി എംഎൽഎയായ പി സി ജോർജ്ജിനു വെടിക്കെട്ട് സ്വീകരണം ഒരുക്കാൻ തയ്യാറായി പ്രവാസികളും
ലണ്ടൻ: പൂഞ്ഞാറിന്റെ സ്വന്തം പി സി ജോർജ് ബ്രിട്ടനിലേക്കു വണ്ടി കയറുന്നു. ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ പത്തു ദിവസത്തെ പര്യടനത്തിനാണു പി സിയുടെ യാത്ര. ഇരുമുന്നണികളെയും തകർത്ത് എംഎൽഎയായ പി സി ജോർജ്ജിനു വെടിക്കെട്ട് സ്വീകരണം ഒരുക്കാൻ തയ്യാറായിരിക്കുകയാണ് യുകെ മലയാളികൾ. പി സി ജോർജ് കേരളത്തിലെ ഒരു രാഷ്ട്രീയ അത്ഭുതമാണ്. ചിലർക്ക് അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൻ. മറ്റു ചിലർക്ക് ശല്യക്കാരനായ നേതാവ്. വേറെ ചിലർക്ക് സംസാരിക്കാൻ അറിയാത്ത ഗ്രാമീണൻ. എന്നാൽ ഒന്നുണ്ട്. ജോർജ്ജ് കേരളത്തിലെ ഒരു തിരുത്തൽ ശക്തിയാണ്. ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ജോർജ് തുറന്നു പറയും. ആരുടെയും മുഖത്ത് നോക്കി പച്ചയ്ക്ക് തെറി വിളിക്കും. അതേക്കുറിച്ച് ചോദിച്ചാൽ ഇതാണ് എന്റെ സംസ്‌കാരം വേണമെങ്കിൽ സഹിച്ചാൽ മതിയെന്നു പറയും. ജോർജ്ജ് ചോദിച്ചാൽ ഏത് ഉദ്യോഗസ്ഥനും നാട് വികസിപ്പിക്കാനുള്ള പദ്ധതികൾ നൽകും. ജോർജ്ജ് പറഞ്ഞാൽ ഏത് പൊലീസുകാരനും അക്ഷരം പ്രതി അനുസരിക്കും. പച്ചയായ ഈ മനുഷ്യനെതിരെയുള്ള വിമർശനങ്ങൾ എല്ലാം ഒറ്റയടിക്ക് അവസാനിക്കുന്നതായിരുന്നു ഇക
ലണ്ടൻ: പൂഞ്ഞാറിന്റെ സ്വന്തം പി സി ജോർജ് ബ്രിട്ടനിലേക്കു വണ്ടി കയറുന്നു. ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ പത്തു ദിവസത്തെ പര്യടനത്തിനാണു പി സിയുടെ യാത്ര. ഇരുമുന്നണികളെയും തകർത്ത് എംഎൽഎയായ പി സി ജോർജ്ജിനു വെടിക്കെട്ട് സ്വീകരണം ഒരുക്കാൻ തയ്യാറായിരിക്കുകയാണ് യുകെ മലയാളികൾ.
പി സി ജോർജ് കേരളത്തിലെ ഒരു രാഷ്ട്രീയ അത്ഭുതമാണ്. ചിലർക്ക് അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൻ. മറ്റു ചിലർക്ക് ശല്യക്കാരനായ നേതാവ്. വേറെ ചിലർക്ക് സംസാരിക്കാൻ അറിയാത്ത ഗ്രാമീണൻ. എന്നാൽ ഒന്നുണ്ട്. ജോർജ്ജ് കേരളത്തിലെ ഒരു തിരുത്തൽ ശക്തിയാണ്. ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ജോർജ് തുറന്നു പറയും. ആരുടെയും മുഖത്ത് നോക്കി പച്ചയ്ക്ക് തെറി വിളിക്കും. അതേക്കുറിച്ച് ചോദിച്ചാൽ ഇതാണ് എന്റെ സംസ്‌കാരം വേണമെങ്കിൽ സഹിച്ചാൽ മതിയെന്നു പറയും. ജോർജ്ജ് ചോദിച്ചാൽ ഏത് ഉദ്യോഗസ്ഥനും നാട് വികസിപ്പിക്കാനുള്ള പദ്ധതികൾ നൽകും. ജോർജ്ജ് പറഞ്ഞാൽ ഏത് പൊലീസുകാരനും അക്ഷരം പ്രതി അനുസരിക്കും.
പച്ചയായ ഈ മനുഷ്യനെതിരെയുള്ള വിമർശനങ്ങൾ എല്ലാം ഒറ്റയടിക്ക് അവസാനിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഇടതു വലത് എൻഡിഎ മുന്നണികളെ പിന്തള്ളിക്കൊണ്ട് ജോർജ്ജ് പൂഞ്ഞാർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജോർജ്ജിന്റെ ഈ വിജയം കേരളത്തിന് നൽകിയത് ചില്ലറ പ്രതീക്ഷയല്ല. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയക്കാർ ഇല്ലെങ്കിലും ജനങ്ങൾ വോട്ട് ചെയ്യുമെന്നതിനുള്ള തെളിവായിരുന്നു ഇത്. ജോർജ്ജിന് സീറ്റ് കൊടുക്കാൻ വിസമ്മതിച്ച ഇടതു മുന്നണി സ്ഥാനാർത്ഥി കെട്ടിവച്ച കാശ് പോലുമില്ലാതെ നാലാമനായി എന്നതു ചെറിയ കാര്യമല്ല. അതോടെ ജോർജ്ജിന് കേരളത്തിൽ ഒരു കെജ്രിവാൾ പരിവേഷമാണ് ഇപ്പോൾ.
മറ്റു നേതാക്കൾക്ക് അവരുടെ പാർട്ടികളുടെ യുകെ ഘടകങ്ങൾ നേരിട്ട് സ്വീകരണം ഒരുക്കുമ്പോൾ ജോർജിന് അത്തരം സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ജോർജ് എത്തുന്നത് പത്തു ദിവസം ഇവിടെ സന്ദർശിച്ചു യുകെ മലയാളികളെ മുഴുവൻ കണ്ടു മടങ്ങാൻ ആണ്. ലണ്ടൻ മുതൽ ഗ്ലാസ്ഗോ വരെ ഇംഗ്ലണ്ടിലും വെയ്ൽസിലും സ്‌കോട്ട്ലണ്ടിലുമായി പത്തോളം പരിപാടികളിൽ പങ്കെടുക്കാൻ ജോർജ്ജ് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. യുകെയിൽ ജനപക്ഷ സാംസ്‌കാരിക വേദി ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നു പി സി ജോർജ് പറഞ്ഞു.
ഒക്ടോബർ 21ന് ലണ്ടനിൽ എത്തിച്ചേരുന്ന പി സി ജോർജ് 10 ദിവസത്തോളം യുകെ ജനപക്ഷ സാംസ്‌കാരിക വേദിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ, ബർമിങ്ഹാം, ഗ്ലാസ്‌ഗോ, കാർഡിഫ്, ബ്രിസ്റ്റോൾ, ന്യൂകാസ്സിൽ, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കും.