- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ മത്സരിക്കാനില്ലെന്ന് പി സി തോമസ്; വ്യക്തിപരമായ കാരണങ്ങളാൽ മത്സര രംഗത്തു നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപനം; പുതിയ സ്ഥാനാർത്ഥിയെ തേടി എൻഡിഎ
കൊച്ചി: മുൻ ധനമന്ത്രി കെഎം മാണി മത്സരിക്കുന്ന പാല മണ്ഡലത്തിൽ മത്സരിക്കാൻ പുതിയ ആളെ തേടി എൻഡിഎ. പാലയിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി പി സി തോമസ് പിന്മാറിയതോടെയാണ് പുതിയ ആളെ തേടേണ്ടി വരുന്നത്. പി.സി തോമസ്.എൻഡിഎ സ്ഥാനാർത്ഥിയായി പാലായിൽ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.വ്യക്തിപരമായ കാരണങ്ങളാലാണ് താൻ മത്സരരംഗത്ത് നിന്നും പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുന്നണിയെയും, വേണ്ടപ്പെട്ടവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബപരമായ കുറെ കാരണങ്ങളുണ്ട്. അതിനാൽ പ്രചാരണത്തിൽ സജീവമാകാൻ കഴിയില്ല. അതിനാൽ അതെല്ലാവർക്കും ബുദ്ധിമുട്ടാകുമെന്നും അതിനാൽ മത്സരിക്കാനില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കെ.എം മാണിയുടെ സ്വന്തം മണ്ഡലമായ പാലായിൽ ഇടതുമുന്നണിക്കായി മാണി സി കാപ്പനാണ് മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റാണ് ബിജെപി തോമസിന് നൽകിയത്. പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ചാഴിക്കാടൻ കടുത്തുരുത്തിയിലും മറ്റൊരു ജനറൽ സെക്
കൊച്ചി: മുൻ ധനമന്ത്രി കെഎം മാണി മത്സരിക്കുന്ന പാല മണ്ഡലത്തിൽ മത്സരിക്കാൻ പുതിയ ആളെ തേടി എൻഡിഎ. പാലയിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി പി സി തോമസ് പിന്മാറിയതോടെയാണ് പുതിയ ആളെ തേടേണ്ടി വരുന്നത്. പി.സി തോമസ്.എൻഡിഎ സ്ഥാനാർത്ഥിയായി പാലായിൽ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.വ്യക്തിപരമായ കാരണങ്ങളാലാണ് താൻ മത്സരരംഗത്ത് നിന്നും പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുന്നണിയെയും, വേണ്ടപ്പെട്ടവരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബപരമായ കുറെ കാരണങ്ങളുണ്ട്. അതിനാൽ പ്രചാരണത്തിൽ സജീവമാകാൻ കഴിയില്ല. അതിനാൽ അതെല്ലാവർക്കും ബുദ്ധിമുട്ടാകുമെന്നും അതിനാൽ മത്സരിക്കാനില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കെ.എം മാണിയുടെ സ്വന്തം മണ്ഡലമായ പാലായിൽ ഇടതുമുന്നണിക്കായി മാണി സി കാപ്പനാണ് മത്സരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റാണ് ബിജെപി തോമസിന് നൽകിയത്. പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ചാഴിക്കാടൻ കടുത്തുരുത്തിയിലും മറ്റൊരു ജനറൽ സെക്രട്ടറി സുരേന്ദ്രൻ പള്ളത്ത് അങ്കമാലിയിലുമാണ് മത്സരിക്കുന്നത്. കോതമംഗലം , പിറവം സീറ്റുകളിലൊന്ന് കൂടി തോമസ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും ബിജെപി വഴങ്ങിയിരുന്നില്ല.
അതേസമയം ഇന്നലെ കേരളാ കോൺഗ്രസ് എം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ പൂഞ്ഞാറിൽ പി സി തോമസിന്റെ മുൻ അനുയായിയാ ജോർജ്ജു കുട്ടി അഗസ്തിക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചിരുന്നു. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി സി തോമസ് പിന്മാറിയതെന്നതും ശ്രദ്ധേയമാണ്.