- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി:മനോവേദനയും നിസ്സഹായതയും അനുഭവപ്പെടുന്നു; നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ചിദംബരം
ന്യൂഡൽഹി: കോൺഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി ഫോറങ്ങളിൽ അർഥപൂർണമായ സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയാതിരിക്കുമ്പോൾ നിസ്സാഹയത തോന്നുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സഹപ്രവർത്തകനും എംപിയുമായ ഒരാളുടെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് കാണുമ്പോൾ മനോവേദനയും നിസ്സഹായതയും അനുഭവപ്പെടുന്നതായും ചിദംബരം ട്വീറ്ററിൽ കുറിച്ചു.
I feel helpless when we cannot start meaningful conversations within party forums.
- P. Chidambaram (@PChidambaram_IN) September 30, 2021
I also feel hurt and helpless when I see pictures of Congress workers raising slogans outside the residence of a colleague and MP.
The safe harbour to which one can withdraw seems to be silence.
നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെ കപിൽ സിബലിന്റെ വീടിനു പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ സംഭവത്തെയാണ് ചിദംബരം പരോക്ഷമായി പരാമർശിച്ചത്. ഒരാൾക്ക് പിൻവലിയാൻ യോജിക്കുന്ന സുരക്ഷിതമായ ഇടം നിശ്ശബ്ദതയാണെന്നു തോന്നുന്നു എന്ന് പറഞ്ഞാണ് ചിദംബരം ട്വീറ്റ് അവസാനിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്