- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡാനിഷ് സിദ്ധീഖിയുടെ മരണത്തിൽ പ്രതികരിച്ചില്ല; കേന്ദ്രത്തെ വിമർശിച്ച് ചിദംബരം; കൊല്ലപ്പെട്ട ഡാനിഷ് സിദ്ധീഖിയുടെ കാര്യത്തിലും രാജ്യത്തെ പണപ്പെരുത്തിന്റെ കാര്യത്തിലും കേന്ദ്രത്തിന് അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ലെന്ന് ട്വീറ്റ്
ന്യൂഡൽഹി: ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ധീഖിയുടെ മരണത്തിൽ പ്രതികരിക്കാത്തതിനെതിരേ കേന്ദ്രത്തെ വിമർശിച്ച് മുൻ കേന്ദ്ര ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധീഖിയുടെ കാര്യത്തിലും രാജ്യത്തെ പണപ്പെരുത്തിന്റെ കാര്യത്തിലും കേന്ദ്രത്തിന് അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ലെന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
രാജ്യത്ത് സുരക്ഷിതത്വവും വികസനവും ക്ഷേമപ്രവർത്തനങ്ങളുമുണ്ടെന്ന തെറ്റായ വാദത്തിന് എതിരായതിനാലാണ് കേന്ദ്രം ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്നും ചിദംബരം ട്വീറ്റിൽ പറഞ്ഞു.
റോയിറ്റേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ധീഖി താലിബാന്റെ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ വച്ചാണ് കൊല്ലപ്പെട്ടത്. പുലിസ്റ്റർ പുരസ്കാരങ്ങൾ അടക്കം ലഭിച്ചിട്ടുള്ള ഫോട്ടോ ജേണലിസ്റ്റാണ് ഡാനിഷ് സിദ്ധീഖി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറെയും ഇന്ത്യയുമായി ബന്ധപ്പെട്ടവായിരുന്നു. കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങൾ നേരിട്ട പ്രശ്നങ്ങൾ, കോവിഡ് മരണങ്ങൾ, സംസ്കാരം, ആൾക്കൂട്ട മർദ്ദനങ്ങൾ തുടങ്ങിയവയൊക്കെ വൻ തോതിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ