തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് പൂജപ്പുര ചാടിയറ ശരണാംബികയിൽ പി. ചിദംബരനാഥ് അന്തരിച്ചു. 71 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. ഒട്ടനവധി സിനിമാഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം എൺപതുകളിൽ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര എന്നിവരുടെ ഗാനമേളയിൽ സ്ഥിരസാന്നിധ്യമായിരുന്നു. പാശ്ചാത്യ വയലിൻ സംഗീതത്തിൽ നിപുണനായിരുന്ന ചിദംബരനാഥ് വലിയ ശിഷ്യസമ്പത്തിനുടമയായിരുന്നു. പരേതയായ ടി.രത്‌നമ്മയാണ് ഭാര്യ.