- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചു തുഴയാൻ ആഗ്രഹം പ്രകടിപ്പിച്ച മാണിക്ക് ഒരു മുഴം മുമ്പേ ജോസഫ്; യുഡിഎഫ് സമരവേദിയിൽ പി ജെ ജോസഫ് എത്തിയതിൽ മാണിവിഭാഗത്തിന് അമർഷം; തൊടുപുഴ വഴി പോയപ്പോൾ കയറിയതാണെന്ന് ജോസഫിന്റെ വിശദീകരണം; പ്രതികരിക്കാതെ കെ എം മാണി; തെറ്റില്ലെന്ന് ഉമ്മൻ ചാണ്ടി
കൊച്ചി: കേരള കോൺഗ്രസ് എമ്മിലെ പടലപ്പിണക്കങ്ങൾ വ്യക്തമാക്കി പി ജെ ജോസഫ് യു ഡിഎഫ് വേദിയിൽ എത്തി. ഒന്നിച്ചു തുഴയാമെന്ന ആശയം വന്നപ്പോൾ തന്നെ പാർട്ടി ചെയർമാനെ കടത്തി വെട്ടി യുഡിഎഫ് പാളയത്തിൽ എത്തിയിരിക്കുകയാണ് പാർട്ടി വർക്കിങ് ചെയർമാൻ. യുഡിഎഫിന്റെ രാപ്പകൽ സമരത്തിൽ പങ്കുകൊണ്ട പി ജെ ജോസഫ് പതിനഞ്ചു മിനുട്ടോളം പ്രസംഗിക്കുകയും ചെയ്തു. യുഡിഎഫ് വിട്ട ശേഷം ആദ്യമായാണ് ഒരു കേരള കോൺഗ്രസ് നേതാവ് മു്ന്നണിയുടെ യോഗത്തിനെത്തുന്നത്. എന്നാൽ ചരൽക്കുന്ന് യോഗത്തിൽ പാർട്ടി കൂട്ടായെടുത്ത തീരുമാനത്തിൽ നിന്ന് പി.ജെ. ജോസഫ് വ്യതിചലിച്ചതിൽ കേരളാ കോൺഗ്രസ് എം പ്രവർത്തകർക്കും നേതൃത്വത്തിനും കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫുമായി നിസഹകരണം പ്രഖ്യാപിക്കാനും നിയമസഭയിൽ പ്രത്യേകം ബ്ലോക്കായി ഇരിക്കാനുമായിരുന്നു പാർട്ടിയുടെ ചരൽക്കുന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നത്. ഇതേ തുടർന്ന് കോട്ടയത്ത് നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എൽഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പി.ജെ.ജോസഫ് എത്തിയതിനെക്കുറിച്ച് പാർട്ടി ച
കൊച്ചി: കേരള കോൺഗ്രസ് എമ്മിലെ പടലപ്പിണക്കങ്ങൾ വ്യക്തമാക്കി പി ജെ ജോസഫ് യു ഡിഎഫ് വേദിയിൽ എത്തി. ഒന്നിച്ചു തുഴയാമെന്ന ആശയം വന്നപ്പോൾ തന്നെ പാർട്ടി ചെയർമാനെ കടത്തി വെട്ടി യുഡിഎഫ് പാളയത്തിൽ എത്തിയിരിക്കുകയാണ് പാർട്ടി വർക്കിങ് ചെയർമാൻ. യുഡിഎഫിന്റെ രാപ്പകൽ സമരത്തിൽ പങ്കുകൊണ്ട പി ജെ ജോസഫ് പതിനഞ്ചു മിനുട്ടോളം പ്രസംഗിക്കുകയും ചെയ്തു. യുഡിഎഫ് വിട്ട ശേഷം ആദ്യമായാണ് ഒരു കേരള കോൺഗ്രസ് നേതാവ് മു്ന്നണിയുടെ യോഗത്തിനെത്തുന്നത്.
എന്നാൽ ചരൽക്കുന്ന് യോഗത്തിൽ പാർട്ടി കൂട്ടായെടുത്ത തീരുമാനത്തിൽ നിന്ന് പി.ജെ. ജോസഫ് വ്യതിചലിച്ചതിൽ കേരളാ കോൺഗ്രസ് എം പ്രവർത്തകർക്കും നേതൃത്വത്തിനും കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫുമായി നിസഹകരണം പ്രഖ്യാപിക്കാനും നിയമസഭയിൽ പ്രത്യേകം ബ്ലോക്കായി ഇരിക്കാനുമായിരുന്നു പാർട്ടിയുടെ ചരൽക്കുന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നത്. ഇതേ തുടർന്ന് കോട്ടയത്ത് നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എൽഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
പി.ജെ.ജോസഫ് എത്തിയതിനെക്കുറിച്ച് പാർട്ടി ചെയർമാൻ കെ.എം.മാണി പ്രതികരിക്കാൻ തയാറായില്ല. കോഴിക്കോട്ടായിരുന്ന മാണി ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പാർട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച വാർത്തകളെ കഴിഞ്ഞ ദിവസവും പാർട്ടി ചെയർമാൻ കെ.എം മാണി തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി യു.ഡി.എഫിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്ഷണിച്ചവരുടെ സന്മനസ്സിനു നന്ദിയെന്നുമായിരുന്നു മാണി പറഞ്ഞത്. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത് മുസ്ലിം ലീഗുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നും മാണി പറഞ്ഞിരുന്നു.
ചരൽക്കുന്ന് യോഗത്തിലെ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനമെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം. ജോ
സഫിന്റ പ്രസംഗത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് ജോസ് കെ. മാണി പറഞ്ഞത്. ഇതോടെ മുന്നണി പ്രവേശനം സംബനധിച്ച് പാർട്ടിയിൽ നേതാക്കൾ ഇരു ധ്രുവങ്ങളിലാണെന്ന് വ്യക്തമാകുന്നു.
യുഡിഎഫ് വേദിയിലെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി പി ജെ ജോസഫ് രംഗത്തെത്തി. തൊടുപുഴയിൽ നടന്ന മറ്റൊരു യോഗത്തിൽ പങ്കെടുക്കാനാണ് താൻ അവിടെ എത്തിയതെന്നും തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സമരത്തിന് ആശംസയർപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജോസഫിന്റെ വിശദീകരണം. സമരത്തിൽ പങ്കെടുക്കാൻ താൻ ഉദ്യേശിച്ചിരുന്നില്ലെന്നും പി.ജെ. ജോസഫ് അറിയിച്ചു.
എന്നാൽ തൊടുപുഴയിലെ ദൃശ്യങ്ങൾ കാണുന്ന ആർക്കും സംഗതി ഇതൊന്നുമല്ല എന്നു മനസ്സിലാവും. വേദിയിൽ ഇരിക്കുന്ന ജോസഫിന് പ്രാസംഗികൻ സ്വാഗതം ആശംസിക്കുന്നതും പതിനഞ്ചു മിനുട്ടോളം അദ്ദേഹം പ്രസംഗിക്കുന്നതും കാണാം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ ആയിരുന്നു പ്രസംഗം. യുഡിഎഫിലെ കക്ഷികളും ജോസഫിന്റെ പ്രസംഗത്തെ സ്വാഗതം ചെയ്യുകയാണ്്. ജോസഫിന്റെ നടപടിയിൽ ഒരു തെറ്റുമില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മ്‌റുപടി. അതേസമയം പി ജെ ജോസഫിന്റെ മനസ്സ് യുഡിഎഫുകാരന്റേതാണെന്നാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെ്ല്ലൂർ പറഞ്ഞത്
യു.ഡി.എഫ് ബന്ധം വിഛേദിച്ചതിൽ പാർട്ടിയിൽ ജോസഫ് ഉൾപ്പെടുന്ന വിഭാഗത്തിന് അമർഷമുണ്ടായിരുന്നുവെന്ന് നേരത്തെ മുതൽ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ജോസഫ് ഇന്ന് യു.ഡി.എഫ് പരിപാടിക്കെത്തിയത്. വേങ്ങരയിൽ യുഡിഎഫിനു വേണ്ടിയാണ് കേരള കോൺഗ്രസ് നേതാക്കൾ പ്രചരണം നടത്തുന്നതെങ്കിലും ഇത് മുസ്‌ളിം ലീഗിനോടുള്ള അടുപ്പം കൊണ്ടാണെന്നാണ് പാർട്ടിയുടെ വിശദീകരണം. കെ എം മാണിയും കേരള കോൺഗ്രസും എന്നും മുസ്ലിം ലീഗിന് വേണ്ടപ്പെട്ടവരാണ്. തിരിച്ചും. മാണി യു ഡി എഫിൽ നിന്ന് അകന്ന് കഴിഞ്ഞപ്പോഴും മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിക്കായി മാണി പ്രചരണത്തിനെത്തിയിരുന്നു. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ ലീഗ് തേടിക്കഴിഞ്ഞു. കെ എം മാണി പ്രചരണത്തിനെത്താനുള്ള സാധ്യതയുമുണ്ട്.
ബാർ കോഴ കേസിൽ ഉമ്മൻ ചാണ്ടി സർക്കാർ മാണിയെ കൈവിട്ടതോടെയാണ് കേരള കോൺഗ്രസ് യു ഡി എഫിൽ നിന്നകന്നത്. പിന്നീട് നിയമസഭയിൽ പ്രത്യേക ബ്ലോക്കായാണ് മാണി വിഭാഗം ഇരിക്കുന്നത് . കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാണി കളം മാറ്റിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. എന്നാൽ അതേ കോട്ടയത്താണ് ഉമ്മൻ ചാണ്ടിയും കെ എം മാണിയും ഒരേ ചടങ്ങിൽ പങ്കെടുത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഈ സമാഗമത്തിന് വേദി ഒരുക്കിയത്. വള്ളം കളിയുടെ ഭാഷയിൽ കെ എം മാണിയും ഉമ്മൻ ചാണ്ടിയും ഒന്നിച്ചു പോവുന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു. താനും ഉമ്മൻ ചാണ്ടിയും വള്ളംകളി വിദഗ്ധരാണെന്നും ഒന്നിച്ചു തുഴഞ്ഞവരാണെന്നും മാണി പറഞ്ഞപ്പോൾ ഒരുമിച്ചു തുഴയാമെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി.
യു ഡി എഫുമായി പിണങ്ങിയ മാണി ബിജെപിക്കൊപ്പം പോവുമെന്ന വാർത്തകൾ പരന്നിരുന്നു. മാണിയുടെ മകൻ ജോസ് കെ മാണിക്ക് കേന്ദ്ര സർക്കാറിൽ ഇടം നല്കി മാണിയെ കൂടെ കൂട്ടുമെന്നായിരുന്നു രാഷ്ട്രീയ ചർച്ചകൾ. എന്നാൽ ബിജെപി വലയിൽ പെടാതെ നിന്ന മാണി വീണ്ടും യു ഡി എഫിലേക്കെത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കോട്ടയം ഡിസിസിക്കാണ് മാണിയുടെ യു ഡി എഫ് ബന്ധം സംബന്ധിച്ച് പ്രശ്‌നമുള്ളത്. എന്നാൽ കെ പി സി സി പറഞ്ഞാൽ കേരള കോൺഗ്രസുമായി സഹകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യ ശ്രമത്തിന് സാധ്യതയേറിയിട്ടുണ്ട്. മാണി യു ഡി എഫിന്റെ അഭിഭാജ്യ ഘടകമാണെന്നത് കോൺഗ്രസ് നേതാക്കൾ എല്ലാവരും പറയുന്നുണ്ട്. ബാർ കോഴ കേസിൽ വേദനിപ്പിച്ച ചരിത്രം മറന്ന് മാണി യു ഡി എഫിലേക്ക് വന്നാൽ എതിർപ്പുണ്ടാവില്ല. നിലവിൽ മാണിക്കും അതാണ് യോജ്യം.