- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് ചെയർമാനെ പ്രഖ്യാപിക്കുന്നതിനു മുൻപ് മാണിയുമായി ആലോചിക്കേണ്ടിയിരുന്നു; മാണിക്കും ബാബുവിനും രണ്ടു നീതി ശരിയായില്ല; പുതുശേരി കാണിച്ചത് രാഷ്ട്രീയ അധാർമിക: കോൺഗ്രസിനെ വെട്ടിലാക്കി പി ജെ കുര്യന്റെ വിവാദ അഭിമുഖം
പത്തനംതിട്ട: ഗ്രൂപ്പിസം പരിഹരിക്കാൻ രാഷ്ട്രീയകാര്യ സമിതിയൊക്കെ രൂപീകരിച്ച് മുന്നോട്ടു പോകുന്ന കോൺഗ്രസിനെ ആപ്പിലാക്കി രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. മാണി യു.ഡി.എഫ് വിട്ടതിനെ അപലപിക്കുന്ന കുര്യൻ മാണിയോട് കോൺഗ്രസ് ചെയ്തത് ശരിയായില്ലെന്നു തുറന്നടിച്ചിരിക്കുന്നത് കേരളശബ്ദം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്. ബാർ കോഴക്കേസിൽ മാണിക്കും ബാബുവിനും രണ്ടു നീതിയെന്നത് ശരിയായില്ല. രണ്ടുപേരും ഒരേ കാബിനറ്റിലെ മന്ത്രിമാർ ആണെന്നിരിക്കേ ഒരാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതും മറ്റെയാൾക്കെതിരേ ചെയ്യാതിരുന്നതും രണ്ടു നീതിയാണെന്ന സംശയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതേ സംശയം കെപിസിസി യോഗത്തിൽ ആഭ്യന്തരമന്ത്രിയോട് ഉന്നയിച്ചിരുന്നു. അത് വിജിലൻസ് എടുത്ത നയപരമായ തീരുമാനമാണെന്നും അതിൽ താൻ ഇടപെടില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. എന്നു വച്ച് രമേശ് മനഃപൂർവം മാണിയെ കുടുക്കിയെന്ന് കരുതുന്നില്ല. സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്താനാണ് മാണി യു.ഡി.എഫ് വിട്ടത്. ഈ അവസരം കോൺഗ്രസിന് കൂടിയാണ്. മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന് പാർട്ട
പത്തനംതിട്ട: ഗ്രൂപ്പിസം പരിഹരിക്കാൻ രാഷ്ട്രീയകാര്യ സമിതിയൊക്കെ രൂപീകരിച്ച് മുന്നോട്ടു പോകുന്ന കോൺഗ്രസിനെ ആപ്പിലാക്കി രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. മാണി യു.ഡി.എഫ് വിട്ടതിനെ അപലപിക്കുന്ന കുര്യൻ മാണിയോട് കോൺഗ്രസ് ചെയ്തത് ശരിയായില്ലെന്നു തുറന്നടിച്ചിരിക്കുന്നത് കേരളശബ്ദം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്. ബാർ കോഴക്കേസിൽ മാണിക്കും ബാബുവിനും രണ്ടു നീതിയെന്നത് ശരിയായില്ല. രണ്ടുപേരും ഒരേ കാബിനറ്റിലെ മന്ത്രിമാർ ആണെന്നിരിക്കേ ഒരാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതും മറ്റെയാൾക്കെതിരേ ചെയ്യാതിരുന്നതും രണ്ടു നീതിയാണെന്ന സംശയം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഇതേ സംശയം കെപിസിസി യോഗത്തിൽ ആഭ്യന്തരമന്ത്രിയോട് ഉന്നയിച്ചിരുന്നു. അത് വിജിലൻസ് എടുത്ത നയപരമായ തീരുമാനമാണെന്നും അതിൽ താൻ ഇടപെടില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. എന്നു വച്ച് രമേശ് മനഃപൂർവം മാണിയെ കുടുക്കിയെന്ന് കരുതുന്നില്ല. സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്താനാണ് മാണി യു.ഡി.എഫ് വിട്ടത്. ഈ അവസരം കോൺഗ്രസിന് കൂടിയാണ്. മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന് പാർട്ടിയെ ശക്തിപ്പെടുത്താൻ ഇത് വിനിയോഗിക്കാം.
മാണിക്ക് യു.ഡി.എഫിൽ അവഗണന നേരിട്ടുവെന്ന സൂചനയും കുര്യൻ നൽകുന്നുണ്ട്. യു.ഡി.എഫ് ചെയർമാനെ പ്രഖ്യാപിക്കുന്നതിന് മുൻപ് കെ.എം. മാണിയുമായി ആലോചിക്കേണ്ടിയിരുന്നു. കേരളാ കോൺഗ്രസ് പോയാൽ യു.ഡി.എഫിന് ഒരു ദോഷവും ഉണ്ടാകില്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. കെ.എം.മാണിയെയും പാർട്ടിയെയും യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരേണ്ടതാണ്. അതിന് കോൺഗ്രസ് നേതൃത്വം മുൻകൈയെടുക്കണമെന്നും കുര്യൻ അഭിമുഖത്തിൽ പറയുന്നു. തിരുവല്ലയിൽ ജോസഫ് എം. പുതുശേരി മത്സരിച്ചാൽ തോൽക്കുമെന്ന് കോൺഗ്രസ്-കേരളാ കോൺഗ്രസ് നേതാക്കൾ തന്നോട് പറഞ്ഞിരുന്നു. അതിനവർ കാരണങ്ങൾ നിരത്തുകയും ചെയ്തിരുന്നു.
ഇതിൽ രാഷ്ട്രീയ ധാർമികതയുടെ പ്രശ്‌നവുമുണ്ട്. മൂന്നു തവണ കല്ലൂപ്പാറ എംഎൽഎ ആയ പുതുശേരി തിരുവല്ലയിൽ സ്വന്തം പാർട്ടി സ്ഥാനാർത്ഥിയായിരുന്ന വിക്ടറിനെ പരാജയപ്പെടുത്തിയ ശേഷം, അതേ സീറ്റിൽ വിക്ടറിനെ ഒഴിവാക്കി മത്സരിക്കാൻ ശ്രമിച്ചത് രാഷ്ട്രീയ അധാർമികത തന്നെയാണ്. ഇത് പുതുശേരിയുമായുള്ള വ്യക്തിപരമായ പ്രശ്‌നമല്ല മറിച്ച് ചില അടിസ്ഥാന പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയാണ്.
തന്റെ അന്വേഷണത്തിലും പുതുശേരി ജയിക്കില്ലെന്ന് ബോധ്യമായിരുന്നു. ആ വസ്തുത കേരളാ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുക എന്നത് തന്റെ കടമയായിരുന്നു. വിക്ടർ ടി. തോമസ് സ്വന്തം സഭക്കാരനായതു കൊണ്ടല്ലേ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നു കുര്യന്. മുമ്പ് കല്ലൂപ്പാറയിൽ ടി.എസ്. ജോണിനെതിരേ മത്സരിക്കാൻ തുനിഞ്ഞ പുതുശേരിയെ മാറ്റി അവിടെ വിക്ടറിനെ നിർത്താൻ മാണി ആലോചിച്ചിരുന്നു. അന്ന് അവിടെ പുതുശേരി തന്നെ മത്സരിക്കണം എന്ന് വാശി പിടിച്ചത് താനാണ്. സമുദായ സ്‌നേഹം ഉണ്ടായിരുന്നെങ്കിൽ അന്ന് തനിക്ക് വിക്ടറിനെ പിന്തുണച്ചാൽ പോരായിരുന്നോ എന്ന് കുര്യൻ ചോദിക്കുന്നു.
മദ്യനയം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തില്ലെന്നും കുര്യൻ പറയുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിൽ ഐക്യം ഉണ്ടാക്കാൻ രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതിയിൽ കുര്യനും അംഗമാണ്.