- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ സ്വദേശിയുടെ നേതൃത്വത്തിൽ പണവും വാഹനവും നൽകി സംഘത്തെ ഏർപ്പാടാക്കി; ക്വട്ടേഷൻ കൊടുത്തത് കതിരൂരിലെ സിപിഎമ്മുകാരനെ കൊന്ന കേസിലെ പ്രതിയും; കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പക വീട്ടാൻ പി ജയരാജനെ കൊല്ലാൻ നീക്കമെന്ന് രഹസ്യാന്വേഷണ വിഭാഗം; സിപിഎം ജില്ലാ സെക്രട്ടറിയുടെ സുരക്ഷ ഇരട്ടിയാക്കി കണ്ണൂർ പൊലീസ്; സംഘർഷം ആളിക്കത്തിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനെന്നും റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ സംഘർഷം ആളിക്കത്തിക്കാൻ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനുനേരേ അക്രമണമുണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇതേ തുടർന്ന് ജയരാജന് സുരക്ഷ കർശനമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൊലപാതക രാഷ്ട്രീയം ആളിക്കത്തിക്കാനാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തൽ. ആർഎസ്എസ്. പ്രവർത്തകനായ കതിരൂർ സ്വദേശിയുടെ നേതൃത്വത്തിൽ പണവും വാഹനവും നൽകി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ജയരാജനെ സിബിഐ പ്രതിചേർത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജനെ വകവരുത്താനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. നേരത്തേയും ജയരാജനെ കൊലപ്പെടുത്താൻ ആർഎസ്എസ് നേതൃത്വം ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുവോണ ദിവസം ജയരാജനെ വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് കഷ്ടിച്ചാണ് ജയരാജൻ മരണത്തിൽ നിന്ന് തിരിച്ചെത്തിയത്. കണ്ണൂരിൽ ആർ എസ് എസിന്റെ പ്രധാന ശത്രുക്കളിൽ ഒരാളാണ് ജയരാജൻ. ഇതെല്ലാം വകവരുത്താൻ ക്വട്ടേഷൻ കൊട
കണ്ണൂർ: കണ്ണൂരിൽ സംഘർഷം ആളിക്കത്തിക്കാൻ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനുനേരേ അക്രമണമുണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇതേ തുടർന്ന് ജയരാജന് സുരക്ഷ കർശനമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൊലപാതക രാഷ്ട്രീയം ആളിക്കത്തിക്കാനാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തൽ.
ആർഎസ്എസ്. പ്രവർത്തകനായ കതിരൂർ സ്വദേശിയുടെ നേതൃത്വത്തിൽ പണവും വാഹനവും നൽകി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ജയരാജനെ സിബിഐ പ്രതിചേർത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജനെ വകവരുത്താനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. നേരത്തേയും ജയരാജനെ കൊലപ്പെടുത്താൻ ആർഎസ്എസ് നേതൃത്വം ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുവോണ ദിവസം ജയരാജനെ വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് കഷ്ടിച്ചാണ് ജയരാജൻ മരണത്തിൽ നിന്ന് തിരിച്ചെത്തിയത്.
കണ്ണൂരിൽ ആർ എസ് എസിന്റെ പ്രധാന ശത്രുക്കളിൽ ഒരാളാണ് ജയരാജൻ. ഇതെല്ലാം വകവരുത്താൻ ക്വട്ടേഷൻ കൊടുക്കാൻ കാരണമായിട്ടുണ്ട്. ആർഎസ്എസ് നേതാവായിരുന്ന കതിരൂർ മനോജ് കൊലക്കേസിലും ജയരാജൻ ഗുഡാലോചനക്കേസിൽ പ്രതിയാണ്. രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജയരാജൻ സന്ദർശിക്കുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. സുരക്ഷ കുറഞ്ഞ സ്ഥലങ്ങളിൽവെച്ച് ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പാർട്ടി ഓഫീസ് അക്രമിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും മുന്നറിയിപ്പിലുണ്ട്.
കണ്ണൂരിലെ സിപിഎം. പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയാണ് കതിരൂരിലെ ഈ ആർഎസ്എസ്. പ്രവർത്തകൻ. കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഘപരിവാർ സംഘടനകളിൽനിന്ന് ചോർന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകുന്നത്. പാർട്ടി ഓഫീസ് അക്രമിക്കപ്പെട്ട സ്ഥലങ്ങളിലും മറ്റും പോകുമ്പോൾ ജയരാജന് പൊലീസ് സുരക്ഷ കുറവാണെന്നും ഈ ഘട്ടത്തിൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിവരവും പൊലീസ് നൽകുന്നുണ്ട്.
ബിജെപി ആർഎസ്എസ് പ്രവർത്തകൻ പ്രനൂബ് അടങ്ങുന്ന ബിജെപി ആർഎസ്എസ് സംഘമാണ് നീക്കത്തിന് പിന്നിൽ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച അടിയന്തിര സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി കൈമാറി. നിലവിൽ വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ ഒളിവിലാണ് പ്രനൂബ്. കതിരൂർ മനോജ് വധം, രഞ്ജിത്ത് വധം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട പകയാണ് പദ്ധതിക്ക് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് ബോധപൂർവ്വമായ പൊലീസിന്റെ നീക്കമാണെന്ന് ആർ എസ് എസ് ആരോപിക്കുന്നു. ജയരാജന് വീരപരിവേഷം നൽകാനുള്ള നീക്കമാണ് ഇതെന്നാണ് പരിവാറുകാർ ഉയർത്തുന്ന വാദം.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയപാർട്ടികളിലും ഉൾപ്പെട്ട ക്രിമിനൽ സംഘങ്ങളെ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ വകവരുത്താനുള്ള നീക്കം കണ്ടെത്താൻ വഴിയൊരുങ്ങിയത്. കണ്ണൂർ സിപിഎമ്മിൽ പ്രധാനി ഇപ്പോൾ പി ജയരാജനാണ്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് മറ്റ് നേതാക്കളേക്കാൾ അണികൾക്കിടയിൽ സ്വാധീനമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചിട്ട് പോലും ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിഞ്ഞില്ല. വ്യക്തിപൂജാ വിവാദമടക്കം ഉയർത്തിക്കൊണ്ടു വന്നതും ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്. അതും അണികൾ പ്രതിരോധിച്ചു.
പാർട്ടിക്കാരുടെ പ്രിയ നേതാവായി ജയരാജൻ മാറികഴിഞ്ഞു. അതുകൊണ്ട് തന്നെ ജയരാജനെതിരെ എന്തെങ്കിലും സംഭവിച്ചാൽ പോലും അത് കണ്ണൂർ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കും. വലിയ ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്യും. അണികൾ മാത്രമാണ് കൊല്ലപ്പെടുന്നതെന്നും നേതാക്കളെല്ലാം സുഹൃത്തുക്കളാണെന്നും സോഷ്യൽ മീഡിയയിൽ കണ്ണൂരിലെ അക്രമവുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജയരാജന് ചുറ്റും പൊലീസ് സുരക്ഷ കൂട്ടുന്നത്.
1999ൽ തിരുവോണ നാളിലാണ് പി. ജയരാജനെ ആർഎസ്എസ്. ആക്രമിച്ചത്ു. കൈകളിലും കാലുകളിലും ഗുരുതര പരുക്കുകളേറ്റ ജയരാജന് ഇന്നും അവശതകളുണ്ട്. രണ്ട് പൊലീസ് ഗൺമാന്മാരുടെ സുരക്ഷയാണു ജയരാജന് ഇപ്പോഴുള്ളത്.