- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതൃത്വം സമ്മതിച്ചാലും പരിയാരത്തു ചെന്ന് അറസ്റ്റ് നടക്കില്ല; ജയരാജന് ശ്വാസതടസമെന്ന് പാർട്ടി; ഹൈക്കോടതിയിൽ ഇന്നു ജാമ്യഹർജി നൽകും; വിധിയനുസരിച്ചു മാത്രം അറസ്റ്റോ കീഴടങ്ങലോ; സിബിഐയോടുള്ള പാർട്ടിനിലപാടിൽ അയവു വരുത്തി
കണ്ണൂർ: സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജനുവേണ്ടി ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്കും. ആർ.എസ്.എസ്.നേതാവ് കതിരൂർ മനോജ് വധക്കേസിൽ 25 -ാം പ്രതിയായ പി. ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുന്നത്. അതിനിടെ ഈ ഇടവേളയിൽ സിബിഐ കണ്ണൂർ എ.കെ.ജി. സ്മാരക സഹകരണ ആശുപത്രിയിൽ കഴിയുന
കണ്ണൂർ: സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജനുവേണ്ടി ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്കും. ആർ.എസ്.എസ്.നേതാവ് കതിരൂർ മനോജ് വധക്കേസിൽ 25 -ാം പ്രതിയായ പി. ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുന്നത്. അതിനിടെ ഈ ഇടവേളയിൽ സിബിഐ കണ്ണൂർ എ.കെ.ജി. സ്മാരക സഹകരണ ആശുപത്രിയിൽ കഴിയുന്ന ജയരാജനെ കഴിഞ്ഞ രാത്രി പരിയാരം സഹകരണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കടുത്ത ശ്വാസതടസ്സത്തെത്തുടർന്ന് ഹൃദയാലയയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം ജയരാജനെ പരിയാരം ഹൃദയാലയയിൽ വച്ചാണ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നത്. ശാരീരിക അസ്വാസ്ഥ്യം ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ജയരാജൻ എ.കെ.ജി.ആശുപത്രിയിൽ കഴിയുകയായിരുന്നു. അതിനിടെ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകുന്നതിനു തലേദിവസം ജയരാജനെ പരിയാരം മെഡിക്കൽ കോളേജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചത് സിബിഐ.യുടെ അറസ്റ്റ് നീക്കത്തിന് തടയിടാനാണെന്ന പ്രചാരണം ശക്തമായിരിക്കയാണ്.
എന്നാൽ സിബിഐ.ക്കെതിരെയുള്ള സിപിഐ.(എം). നേതാക്കളുടെ പതിവ് വിമർശനത്തിന് അയവ് വരുത്തിയിട്ടുണ്ട്. സിബിഐ.അന്വേഷണ സംഘവുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്ന നിലപാടിലാണ് പാർട്ടി ഇപ്പോഴുള്ളത്. എന്നാൽ പുതുതായി ഒരു തെളിവുമില്ലാതെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനുള്ള സിബിഐ.യുടെ നീക്കത്തെ പ്രതിരോധിക്കാനാണ് മുൻകൂർ ജാമ്യഹർജിയുമായി പാർട്ടി നീങ്ങുന്നതെന്നും വ്യക്തമാക്കിട്ടുണ്ട്.
ആരോഗ്യപരമായി പ്രശ്‌നങ്ങൾ പി.ജയരാജനെ അലട്ടുണ്ടെന്നാണ് പാർട്ടി പറയുന്നത്. അതുകൊണ്ടു തന്നെ പരിയാരം ഹൃദയാലയത്തിൽ ചെന്ന് പി.ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ സിപിഐ.(എം). പ്രതിരോധിക്കാനാണ് സാധ്യത. നേതൃത്വം അനുവദിച്ചാൽ പോലും കണ്ണൂരിലെ സിപിഐ.(എം). അണികൾ അറസ്റ്റിനെതിരെ രംഗത്തിറങ്ങും. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലും അതിന്റെ അലയടികളുണ്ടാവും. അത് വൻ സംഘർഷത്തിനും കാരണമായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം ഒരു നീക്കത്തിന് സിപിഐ.(എം). തയ്യാറാവില്ല.അതുകൊണ്ടു തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകുകയും അതനുസരിച്ച് ഒന്നുകിൽ കോടതിയിൽ നേരിട്ടു ഹാജരായി അറസ്റ്റിന് വിധേയമാവുകയോ അല്ലെങ്കിൽ പാർട്ടി അനുമതിയോടെ സിബിഐ.ക്ക് മുമ്പാകെ കീഴടങ്ങുകയോ ചെയ്യാനാണ് സാധ്യത.
പാർട്ടിക്ക് കോട്ടം തട്ടാത്ത രീതിയിൽ ജയരാജനെ കോടതിയിൽ ഹാജരാക്കാനാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. അതേസമയം ജയരാജന് ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതലായി അലട്ടുന്നുണ്ടോ എന്ന കാര്യത്തിൽ സിബിഐ ക്ക് സംശയമുണ്ട്. എ.കെ. ജി. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജയരാജനെ കഴിഞ്ഞ രാത്രി പെട്ടെന്ന് പരിയാരത്തേക്ക് പ്രവേശിപ്പിച്ചതിൽ അവർ ദുരൂഹത കാണുന്നുണ്ട്. കഴിഞ്ഞ രാത്രി വരേയും ജയരാജനേയും കണ്ണൂർ എ.കെ.ജി.ആശുപത്രിയേയും നിരീക്ഷിക്കാൻ സിബിഐ.യുടെ കണ്ണുകൾ ഉണ്ടായിരുന്നു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇന്നുമുതൽ പരിയാരം ഹൃദയാലയത്തിനു ചുറ്റും സിബിഐ.നിരീക്ഷണമുണ്ടാകും.