- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് കൊല്ലം മുമ്പ് നോമിനേഷൻ നൽകുമ്പോൾ ജയലക്ഷ്മി ബിഎക്കാരി; ഇത്തവണ ഉയർന്ന യോഗ്യത +2 മാത്രം; അഞ്ച് കൊല്ലം മുമ്പ് രണ്ടര ലക്ഷം രൂപ ആസ്തി ഉണ്ടായിരുന്ന മന്ത്രിക്ക് ഇപ്പോൾ അത് 18.5 ലക്ഷമായി
മാനന്തവാടി: ഓരോ വർഷം കഴിയുമ്പോഴും കൂടാനുള്ളതാണ് വിദ്യാഭ്യാസ യോഗ്യത. അത് കുറയുന്ന ചരിത്രം കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അഞ്ച് വർഷം പിന്നിട്ടപ്പോൾ മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി പി.കെ ജയലക്ഷ്മിക്ക് വിദ്യാഭ്യാസം കുറയുകയാണ്. എന്നാൽ ആസ്തി വർധിക്കുകയും ചെയ്തു. 2011ൽ നൽകിയ നാമ നിർദേശ പത്രികയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബി.എ എന്നായിരുന്നു. ഒപ്പം ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ എന്ന യോഗ്യതയും കാണിച്ചിരുന്നു. എന്നാൽ ഇന്നലെ നൽകിയ നാമ നിർദേശ പത്രികയിൽ +2 (ഹയർ സെക്കൻഡറി ബോർഡ് 2001) എന്നാണ് ഉയർന്ന യോഗ്യതയായി കാണിച്ചത്. ഒപ്പം ബി.എ കോഴ്‌സ് പരീക്ഷയെഴുതി, ബി.എ ഫെയിൽഡ് എന്നും ചേർത്തിട്ടുണ്ട്. 2011ൽ നൽകിയ പത്രികയോടൊപ്പം തെറ്റായ വിവരങ്ങൾ നൽകി എന്നാരോപിച്ച് ബീനാച്ചി സ്വദേശി ജീവൻ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയായി തീരുമാനം കാത്തിരിക്കുകയാണ്. ഇതിനിടെയാണ് പരാതിയിൽ കഴമ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം മന്ത്രി തന്നെ നൽകുന്നത്. ഇതോടെ ആരോപണം ശരിയാണെന്ന സൂചനകളും വരികയാണ്.
മാനന്തവാടി: ഓരോ വർഷം കഴിയുമ്പോഴും കൂടാനുള്ളതാണ് വിദ്യാഭ്യാസ യോഗ്യത. അത് കുറയുന്ന ചരിത്രം കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അഞ്ച് വർഷം പിന്നിട്ടപ്പോൾ മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി പി.കെ ജയലക്ഷ്മിക്ക് വിദ്യാഭ്യാസം കുറയുകയാണ്. എന്നാൽ ആസ്തി വർധിക്കുകയും ചെയ്തു.
2011ൽ നൽകിയ നാമ നിർദേശ പത്രികയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബി.എ എന്നായിരുന്നു. ഒപ്പം ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ എന്ന യോഗ്യതയും കാണിച്ചിരുന്നു. എന്നാൽ ഇന്നലെ നൽകിയ നാമ നിർദേശ പത്രികയിൽ +2 (ഹയർ സെക്കൻഡറി ബോർഡ് 2001) എന്നാണ് ഉയർന്ന യോഗ്യതയായി കാണിച്ചത്. ഒപ്പം ബി.എ കോഴ്‌സ് പരീക്ഷയെഴുതി, ബി.എ ഫെയിൽഡ് എന്നും ചേർത്തിട്ടുണ്ട്.
2011ൽ നൽകിയ പത്രികയോടൊപ്പം തെറ്റായ വിവരങ്ങൾ നൽകി എന്നാരോപിച്ച് ബീനാച്ചി സ്വദേശി ജീവൻ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയായി തീരുമാനം കാത്തിരിക്കുകയാണ്. ഇതിനിടെയാണ് പരാതിയിൽ കഴമ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം മന്ത്രി തന്നെ നൽകുന്നത്. ഇതോടെ ആരോപണം ശരിയാണെന്ന സൂചനകളും വരികയാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാകും ഇനി നിർണ്ണായകം.
2011ൽ ജീവിത പങ്കാളിയില്ലാതിരുന്ന ജയലക്ഷ്മിക്ക് ആകെയുണ്ടായിരുന്ന ജംഗമ ആസ്തിയുടെ മൂല്യം 247659 രൂപയായിരുന്നു. എന്നാൽ 2016ൽ അത് 1836854 രൂപയായി ഉയർന്നു. ജീവിത പങ്കാളിയുടെ ആസ്തി 89356 രൂപ . സ്വന്തമായി ഭൂമിയോ വീടോ കെട്ടിടങ്ങളോ ജയലക്ഷ്മിക്കില്ല. കേരളാ ഹൈക്കോടതിയിലും റിട്ടേണിങ് ഓഫിസർ മുൻപാകെയും ഇന്ത്യൻ ശിക്ഷാ നിയമം 177, 181 വകുപ്പുകൾ പ്രകാരം ജീവൻ എന്നയാൾ ബോധിപ്പിച്ച കേസുകൾ നിലനിൽക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
പുതിയ സത്യവാങ്മൂലവും പഴയ വിദ്യാഭ്യാസ യോഗ്യതയും മണ്ഡലത്തിൽ ഇടതുപക്ഷം ചർച്ചയാക്കുമെന്നാണ് സൂചന.