- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്കും ഗൗരിയമ്മയ്ക്കും ശേഷം മന്ത്രിപദവിയിലിരിക്കെ വിവാഹം കഴിക്കുന്ന വ്യക്തിയായി പി കെ ജയലക്ഷ്മി; കുറിച്യ ആചാരപ്രകാരം മുറച്ചെറുക്കൻ അനിൽ കുമാർ മന്ത്രിയെ ജീവിതസഖിയാക്കി
കൽപ്പറ്റ: ഉമ്മൻ ചാണ്ടി സർക്കാരിലെ ഏക വനിതാ മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയായി. വയനാട് വാളാട്ടെ തറവാട്ടു വീട്ടിൽ ഗോത്ര ആചാരങ്ങളോടെയാണ് വിവാഹം നടന്നത്. മുറച്ചെറുക്കനും, കർഷകനുമായ കമ്പളക്കാട് സ്വദേശി അനിൽകുമാറുമായി ഏഴ് വർഷം മുൻപ് തീരുമാനിച്ചതാണ് ജയലക്ഷ്മിയുടെ വിവാഹം. രാവിലെ ഒൻപതേകാലിനും പത്തേകാലിനും ഇടക്കുള്ള മുഹൂർത്തത്തിലാണ്
കൽപ്പറ്റ: ഉമ്മൻ ചാണ്ടി സർക്കാരിലെ ഏക വനിതാ മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയായി. വയനാട് വാളാട്ടെ തറവാട്ടു വീട്ടിൽ ഗോത്ര ആചാരങ്ങളോടെയാണ് വിവാഹം നടന്നത്. മുറച്ചെറുക്കനും, കർഷകനുമായ കമ്പളക്കാട് സ്വദേശി അനിൽകുമാറുമായി ഏഴ് വർഷം മുൻപ് തീരുമാനിച്ചതാണ് ജയലക്ഷ്മിയുടെ വിവാഹം.
രാവിലെ ഒൻപതേകാലിനും പത്തേകാലിനും ഇടക്കുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്. തറവാട്ടു വീട്ടിൽ വച്ച് കുറിച്യ ആചാരമുറകൾ വിടാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് വിവാഹച്ചടങ്ങുകൾക്ക് ഒരുക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, മന്ത്രിമാർ അടക്കമുള്ള പ്രമുഖർ വിവാഹച്ചടങ്ങിനെത്തി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ ആർ ഗൗരിയമ്മക്കും ശേഷം മന്ത്രി പദവിയിലിരിക്കെ വിവാഹം കഴിക്കുന്ന മൂന്നാമത്തെയാളാണ് ജയലക്ഷ്മി. വാളാട്ടെ തറവാട്ടു വീട്ടിൽ മൂന്ന് ദിവസം മുൻപേ ആഘോഷച്ചടങ്ങുകളുടെയും അതിഥികളുടെയും തിരക്കായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിവാഹാശംസയും ജയലക്ഷ്മിക്കു ലഭിച്ചിരുന്നു. തൊട്ടു പിറകെ മുൻ കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ വക വിവാഹ സമ്മാനവും ജയലക്ഷ്മിക്കു ലഭിച്ചു. മന്ത്രി പഠിച്ച തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ കെട്ടിട നിർമ്മാണത്തിന് എംപി.ഫണ്ടിൽനിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് ആന്റണി വിവാഹസമ്മാനം നൽകിയത്. ഏറെ പരിമിതികളോടെ പ്രവർത്തിക്കുന്ന സ്‌കൂളിന് പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയമാണ്. താൻ പഠിച്ച സ്‌കൂളിന്റെ അവസ്ഥ മന്ത്രി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്‌കൂൾ കെട്ടിടത്തിനു ഫണ്ട് അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം സ്‌നേഹപൂർവം വിവാഹസമയത്തുതന്നെ എ.കെ. ആന്റണി പരിഗണിക്കുകയായിരുന്നു.
മന്ത്രിമാരായ ഷിബു ബേബിജോൺ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, ഉമ്മർ എംഎൽഎ, കെപിസിസി. ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് തുടങ്ങി വി.ഐ.പി.കളുടെ നീണ്ട നിരതന്നെ ഇന്നലെ പാലോട്ട് തറവാട്ടിലെത്തി.