- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് മതേതര രാഷ്ട്രീയത്തിന്റെ വിജയം; ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ പ്രസക്തിയില്ലെന്ന് തെളിഞ്ഞു; വിജയാഹ്ലാദ വേളയിലും ഇടതുസർക്കാറിനെ നോവിക്കാതെ കുഞ്ഞാലിക്കുട്ടി; അമിത ആഹ്ലാദപ്രകടനം വേണ്ടെന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്ക് നേതൃത്വത്തിന്റെ നിർദ്ദേശം
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയെങ്കിലും ഇടതു മുന്നണിയെ നോവിക്കാതെ സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ തോൽവിയാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് തുറന്നു പറഞ്ഞെങ്കിലും ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്ന് ആവേശത്തോടെ പറയാൻല അദ്ദേഹം തയ്യാറില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ വിജയമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. മികച്ച പ്രകടനം കൊണ്ടാണ് യുഡിഎഫ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി രാഷ്ട്രീയത്തിന് വൻ നഷ്ടമുണ്ടായി. കേരളത്തിൽ ബിജെപി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വർഗീയമല്ല, രാഷ്ട്രീയമാണ്. എന്നാൽ ബിജെപിയുടെത് വർഗീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനം കുറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാറിന് വലിയ തിരിച്ചടിയാണ്. ഒരു വർഷത്തെക്കുള്ള തിരിച്ചടി എൽ.ഡി.എഫിനും ലഭിച്ചുവെന്നു
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയെങ്കിലും ഇടതു മുന്നണിയെ നോവിക്കാതെ സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ തോൽവിയാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് തുറന്നു പറഞ്ഞെങ്കിലും ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്ന് ആവേശത്തോടെ പറയാൻല അദ്ദേഹം തയ്യാറില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ വിജയമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
മികച്ച പ്രകടനം കൊണ്ടാണ് യുഡിഎഫ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി രാഷ്ട്രീയത്തിന് വൻ നഷ്ടമുണ്ടായി. കേരളത്തിൽ ബിജെപി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വർഗീയമല്ല, രാഷ്ട്രീയമാണ്. എന്നാൽ ബിജെപിയുടെത് വർഗീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനം കുറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാറിന് വലിയ തിരിച്ചടിയാണ്. ഒരു വർഷത്തെക്കുള്ള തിരിച്ചടി എൽ.ഡി.എഫിനും ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
അതേസമയം കുഞ്ഞാലിക്കുട്ടിയുടേത് പ്രതീക്ഷിച്ച വിജയമെന്ന് മുസ്ലിം ലീഗ് നേതൃത്വവും പ്രതികരിച്ചു. മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. വിജയത്തിൽ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് ലീഗ് നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകി.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇ. അഹമ്മദ് 1.94 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാൽ, ഈ ഭൂരിപക്ഷത്തെ മറികടക്കാൻ മുസ്ലിംലീഗ് നേതൃത്വത്തിന് സാധിച്ചില്ല.