- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു; കലക്ടറേറ്റിലെത്തിയത് പാണക്കാട് തറവാട്ടിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; ഇടത് സ്ഥാനാർത്ഥിക്ക് സിപിഐയുടെ പോലും പിന്തുണ കിട്ടില്ലെന്ന് വിമർശനം
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി പത്രിക സമർപ്പിച്ചു. രാവിലെ 11.30 ഓടെ ജില്ലാ കലക്ടറേറ്റിൽ എത്തി കലക്ടർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുസ് ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവരും കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, ഡിസിസി നേതാക്കളും മറ്റ് യുഡിഎഫ് നേതാക്കളും പത്രിക സമർപ്പണത്തിൽ സന്നിഹിതരായിരുന്നു. ഒരു സെറ്റ് പത്രികയാണ് കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക സ്വീകരിച്ചു. പാണക്കാട് തറവാട്ടിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ എത്തിയത്. നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട പണത്തിന്റെ ഒരു വിഹിതം പാണക്കാട് തറവാട്ടിൽ നിന്നാണ് നൽകിയത്. തന്റെ എതിരാളിയായി ഇടത് സ്ഥാനാർത്ഥിക്ക് സിപിഐയുടെ പോലും പിന്തുണ ലഭിക്കില്ലെന്ന് കലക്ടറ്റേറിലേക്ക് പോകും മുൻപ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് യ
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി പത്രിക സമർപ്പിച്ചു. രാവിലെ 11.30 ഓടെ ജില്ലാ കലക്ടറേറ്റിൽ എത്തി കലക്ടർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുസ് ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയവരും കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, ഡിസിസി നേതാക്കളും മറ്റ് യുഡിഎഫ് നേതാക്കളും പത്രിക സമർപ്പണത്തിൽ സന്നിഹിതരായിരുന്നു.
ഒരു സെറ്റ് പത്രികയാണ് കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക സ്വീകരിച്ചു. പാണക്കാട് തറവാട്ടിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ എത്തിയത്. നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട പണത്തിന്റെ ഒരു വിഹിതം പാണക്കാട് തറവാട്ടിൽ നിന്നാണ് നൽകിയത്.
തന്റെ എതിരാളിയായി ഇടത് സ്ഥാനാർത്ഥിക്ക് സിപിഐയുടെ പോലും പിന്തുണ ലഭിക്കില്ലെന്ന് കലക്ടറ്റേറിലേക്ക് പോകും മുൻപ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനോടുകൂടി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. വിപുലമായ കൺവെൻഷനാണ് ഇന്ന് വിളിച്ചുചേർക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുക്കും.