- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നഷ്ടമായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി
സൗദി അറേബ്യയിൽ തൊഴിൽ നഷ്ടമായ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് നാട്ടിലേയ്ക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസി സംഘടനകളുടെ സഹായംകൂടി ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ത്യാക്കാരുടെ തൊഴിൽ സുരക്ഷകൂടി ഉറപ്പുവരുത്താനുള്ള നടപടികളും എംബസിയുമായി ബന്ധപ്പെട്ടും ഉഭയകക്ഷി ചർച്ചകളിലൂടെയും ഉറപ്പുവരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യാക്കാർക്കാണ് നിതാഖത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടമായത്. ഇക്കാമ പോലും കൈവശമില്ലാത്തതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ പോലും പ്രയാസമുണ്ടാകുമെന്നാണ് പ്രവാസി സംഘടനകൾ പറയുന്നത്. കെട്ടിടനിർമ്മാണ മേഖലയിൽ തൊഴിലെടുത്തിരുന്ന നിരവധിപേർക്ക് ശമ്പള കുടിശ്ശികയും ലഭിക്കാനുണ്ട്. ഇക്കാമയും ശമ്പളകുടിശ്ശികയുമടക്കമുള്ള പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കാൻ പ്രവാസി സംഘടനകൾക്ക് കാര്യമായ ഇടപെടൽ നടത്താനാകുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സൗദ
സൗദി അറേബ്യയിൽ തൊഴിൽ നഷ്ടമായ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് നാട്ടിലേയ്ക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസി സംഘടനകളുടെ സഹായംകൂടി ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ത്യാക്കാരുടെ തൊഴിൽ സുരക്ഷകൂടി ഉറപ്പുവരുത്താനുള്ള നടപടികളും എംബസിയുമായി ബന്ധപ്പെട്ടും ഉഭയകക്ഷി ചർച്ചകളിലൂടെയും ഉറപ്പുവരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യാക്കാർക്കാണ് നിതാഖത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടമായത്. ഇക്കാമ പോലും കൈവശമില്ലാത്തതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ പോലും പ്രയാസമുണ്ടാകുമെന്നാണ് പ്രവാസി സംഘടനകൾ പറയുന്നത്. കെട്ടിടനിർമ്മാണ മേഖലയിൽ തൊഴിലെടുത്തിരുന്ന നിരവധിപേർക്ക് ശമ്പള കുടിശ്ശികയും ലഭിക്കാനുണ്ട്. ഇക്കാമയും ശമ്പളകുടിശ്ശികയുമടക്കമുള്ള പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കാൻ പ്രവാസി സംഘടനകൾക്ക് കാര്യമായ ഇടപെടൽ നടത്താനാകുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിൽ ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് സമാനമായി ഒമാനിലും മലയാളികളടക്കമുള്ള ഇന്ത്യാക്കാർ തൊഴിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 48 മലയാളികളുൾപ്പെടെ നിരവധി പേരെ പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്. ഗുരുതരമായ ഈ സ്ഥിതിവിശേഷം ചർച്ച ചെയ്ത് അടിയന്തിരമായി പരിഹാര നടപടികൾ കൈക്കൊള്ളണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. ഭാരവാഹികളുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടമായവർക്ക് സാധ്യമായ പരമാവധി സഹായം ലഭ്യമാക്കി വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.