കോഴിക്കോട്: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ നിയോഗിക്കപ്പെട്ടത് മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന തീരുമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

കോൺഗ്രസിനും യുഡിഎഫിനും പുതുജീവൻ നൽകുന്ന തീരുമാനമാണിത്. സുധാകരൻ വളരെ സ്വീകാര്യനായ നേതാവാണ്. ലീഗിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിന് നൽകും. കോൺഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.