- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികളെ തക്കം നോക്കി വേട്ടയാടലാണ് ഇടത് സർക്കാരിന്റെ പതിവ്; കെ. സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കെപിസിസി. അധ്യക്ഷൻ കെ. സുധാകരനെതിരായ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സർക്കാരിന്റെ പതിവ് ശൈലിയുടെ അവസാനത്തെ ഉദാഹരണമാണ് സുധാകരനെതിരെയുള്ള കേസെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് കെ. സുധാകരനെതിരെ അന്വേഷണം നടക്കുന്നത്. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
തെരെഞ്ഞെടുപ്പിന് മുമ്പ് മരങ്ങൾ മുറിക്കണമെന്ന വാശി സർക്കാരിനുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സമയബന്ധിതമായി മരംമുറി നടക്കുകയും ചെയ്തു. മരംമുറിയിലെ അഴിമതി ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ നിശ്ചയിക്കുന്ന സംവിധാനത്തിൽ പ്രശ്നങ്ങളുണ്ട്. കൊവിഡാനന്തര മരണം കോവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സർക്കാർ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്