മലപ്പുറം: കെ.എം. മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാൻ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടത് എംഎ‍ൽഎമാർ നിയമസഭയിൽ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാൻ സർക്കാർ അദ്ദേഹത്തെ അഴിമതിക്കാരനാക്കി. ഇക്കാര്യത്തിൽ മാപ്പുപറയണം.

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമാണെന്ന് കരുതി ഇത് അവർ അനുവദിച്ചുകൊടുക്കാൻ പാടില്ല. എന്തുചെയ്യണമെന്ന് ജോസ് കെ. മാണിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.