- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുവശത്ത് പുരോഗമനവാദവും വെല്ലുവിളിയും നിശ്ചയദാർഢ്യവും; മറുവശത്ത് വിശ്വാസികൾക്കിടയിലേക്ക് എന്തിന് വിശ്വാസം ഇല്ലാത്തവർ പ്രശ്നം ഉണ്ടാക്കാൻ ചെല്ലുന്നു എന്ന ചോദ്യം; ഒരേസമയം രണ്ടുനിലപാടെടുത്ത് സിപിഎം നേതാക്കൾ; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാടിന് പിന്നാലെ ശ്രീമതി ടീച്ചറിന്റെ പ്രസ്താവനയും; നട തുറന്ന ഉടനെ ചാടി കേറി പോവാതെ ഇവർക്ക് കുറച്ചുകഴിഞ്ഞ് പോയാൽ പോരെയെന്ന സിപിഎം എംപിയുടെ ചോദ്യം വിവാദമാകുമ്പോൾ
കണ്ണൂർ: ആചാരങ്ങളിൽ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് നവോത്ഥാന നായകന്മാർ നമ്മളെ പഠിപ്പിച്ചിട്ടുള്ളതെന്ന് വാക്കുകളോടെ തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയിൽ അണികൾക്ക് ആവേശം വിതച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലേക്ക് വിമാനം കയറിയത്. ശബരിമലയിൽ, പ്രായഭേദമെന്യേ സ്ത്രീകൾക്ക് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രി വിമാനം കയറി അധികം വൈകാതെ തന്നെ സിപിഎം നേതാക്കൾക്കിടയിലെ ഭിന്നത വെളിവാക്കി കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ പ്രസ്താവന വന്നു. നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങൾ അതിരുവിട്ടപ്പോഴാണ് ശ്രീമതി ടീച്ചർക്ക് സംശയമുണ്ടായത്. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്നും നട തുറന്ന ഉടനെ ചില യുവതികൾ സംഘർഷ ഭൂമിയിലേക്ക് ചാടിക്കയറി പോയത് സർക്കാറിന് പാരവെക്കാനാണോ എന്ന് സംശയിക്കുന്നതായി ശ്രീമതി ടീച്ചർ പറഞ്ഞു. ഇന്നലത്തെ പ്ര
കണ്ണൂർ: ആചാരങ്ങളിൽ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് നവോത്ഥാന നായകന്മാർ നമ്മളെ പഠിപ്പിച്ചിട്ടുള്ളതെന്ന് വാക്കുകളോടെ തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയിൽ അണികൾക്ക് ആവേശം വിതച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലേക്ക് വിമാനം കയറിയത്. ശബരിമലയിൽ, പ്രായഭേദമെന്യേ സ്ത്രീകൾക്ക് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രി വിമാനം കയറി അധികം വൈകാതെ തന്നെ സിപിഎം നേതാക്കൾക്കിടയിലെ ഭിന്നത വെളിവാക്കി കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ പ്രസ്താവന വന്നു.
നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങൾ അതിരുവിട്ടപ്പോഴാണ് ശ്രീമതി ടീച്ചർക്ക് സംശയമുണ്ടായത്. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്നും നട തുറന്ന ഉടനെ ചില യുവതികൾ സംഘർഷ ഭൂമിയിലേക്ക് ചാടിക്കയറി പോയത് സർക്കാറിന് പാരവെക്കാനാണോ എന്ന് സംശയിക്കുന്നതായി ശ്രീമതി ടീച്ചർ പറഞ്ഞു. ഇന്നലത്തെ പ്രസ്താവനയ്ക്ക് ഇന്ന് കണ്ണൂരിൽ വിശദീകരണം നൽകുകയായിരുന്നു അവർ. വിശ്വാസികളായ യുവതികൾ ഇത്തരം സംഘർഷ ഭൂമിയിലേക്ക് ഇങ്ങിനെ പോകുന്ന കാര്യത്തിൽ ടീച്ചർ സംശയം പ്രകടിപ്പിച്ചു.
ചിലർ ഇങ്ങിനെ പുറപ്പെട്ടത് സർക്കാറിന് കൂടുതൽ ബാധ്യത ഉണ്ടാക്കാനാണോ എന്ന് ആശങ്കപ്പെടുന്നതായും ശ്രീമതി പറഞ്ഞു. ഭക്തിയോടെയാണെങ്കിലും അൽപം കാത്തിരിക്കേണ്ടതായിരുന്നു. അൽപം കഴിഞ്ഞുപോയാലും വിശ്വാസത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല. ചാടിക്കയറി പോകരുതായിരുന്നു. ഇതൊന്നും വിവാദങ്ങളുണ്ടാക്കാൻ വേണ്ടി പറയുകയല്ല. ഞാൻ നേരത്തെ പറഞ്ഞ ചില കാര്യങ്ങൾ വിവാദമായിരുന്നു. കാര്യങ്ങൾ നേരേ ചൊവ്വേ നടക്കാൻ പോകാൻ വേണ്ടി പറഞ്ഞതാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പാർട്ടി അണികൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പാർട്ടി നിലപാടിന് വിരുദ്ധമാണ് ശ്രീമതിയുടെ പ്രസ്താവനയെന്നാണ് അവരുടെ വിമർശനം.
നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ സമാന നിലപാട് സ്വീകരിച്ചിരുന്നു. ശബരിമല വിധി എന്തായാലും തന്റെ കുടുംബത്തിലുള്ളവർ മല കയറില്ലെന്നായിരുന്നു പത്മകുമാറിന്റെ ആദ്യ നിലപാട്. പുനഃ പരിശോധനാ ഹർജി നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ പത്മകുമാർ നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പത്മകുമാറിനെ വൈകാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങളും പരന്നു.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പുനഃപരിശോധനാ ഹർജി നൽകുമെന്ന തരത്തിൽ പത്മകുമാർ പറഞ്ഞത് സർക്കാർ നിലപാടായി വ്യാഖ്യാനിക്കാൻ ഇടയാക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയും അദ്ദേഹം പത്മകുമാറിനെ അതൃപ്തി അറിയിക്കുകയും ചെയ്തു. കണ്ണൂരിൽ നിന്നൊരു യുവതി ശബരിമല ദർശനത്തിന് ഒരുങ്ങുന്നതായി കാട്ടി ഫേസ്‌ബുക്ക് പോസ്്റ്റിട്ടപ്പോൾ യഥാർഥ ഭക്തയാണെങ്കിൽ അവർ മല കയറാൻ വരില്ലയെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.ഏറ്റവുമൊടുവിൽ സമരം തീർക്കാൻ സമവായ നീക്കമെന്ന നിലയിൽ, പുനഃ പരിശോധനാഹർജി നൽകാമെന്ന
വാഗ്ദാനവും പത്മകുമാർ മുന്നോട്ട് വച്ചിട്ടുണ്ട്. പുനഃ പരിശോധനാ ഹർജി എന്ന വാഗ്ദാനം മുഖ്യമന്ത്രിയുടെ അറിവോയാണാ ദേവസ്വം പ്രസിഡന്റ് മുന്നോട്ട് വച്ചതെന്ന് വ്യക്തമല്ല. ഏതായാലും സംഘർഷം അവസാനിപ്പിച്ച് തീർത്ഥാടനം സുഗമമായി മുന്നോട്ട് കൊണ്ടപോകേണ്ടതിനാൽ സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കാനാണ് സാധ്യത.
ഏതായാലും സ്ത്രീപ്രവേശന വിഷയത്തിൽ സിപിഎമ്മിനുള്ളിൽ ആശയക്കുഴപ്പമുണ്ടെന്ന കാര്യം ശ്രീമതിയുടെയും പത്മകുമാറിന്റെയും പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിൽ ലിംഗസമത്വം ഉറപ്പാക്കണമെന്ന സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടാണ് തങ്ങൾ നിലകൊളേളുന്നതെന്ന് പിണറായി വിജയനും മറ്റുനേതാക്കളും പറയുമ്പോൾ ഭിന്നസ്വരം വേറിട്ടുനിൽക്കുകയും ചെയ്യുന്നു. പി.കെ.ശ്രീമതിയോ പോലൊരു വനിതാ നേതാവ് തന്നെ ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം പറഞ്ഞത് അണികളെ അമ്പരിപ്പിച്ചിരിക്കുകയാണ്.
നട തുറന്നയുടൻ യുവതികൾ വരില്ലയെന്നാണ് ശ്രീമതി അടക്കമുള്ള നേതാക്കൾ ധരിച്ചിരുന്നതെന്ന ചോദ്യവും ഉയരുന്നു. സ്ത്രീകൾക്ക് മതിയായ സൗകര്യം ഒരുക്കാതിരുന്ന ദേവസ്വം ബോർഡും അതിന് സമ്മർദ്ദം ചെലുത്താതിരുന്ന സർക്കാരുമൊക്കെ അധികമായി യുവതികൾ വരില്ലായെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ കേരളത്തിൽ നിന്നടക്കം ചില യുവതികൾ ദർശനത്തിനായി എത്തിയതും പ്രതിഷേധക്കാർ അതുതടഞ്ഞതുമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഏതായാലും റെഡി ടി വെയ്റ്റ് ആശയക്കാർക്ക് സിപിഎമ്മിൽ ആളെണ്ണം കുറവില്ലായെന്നാണ് ശ്രീമതിയുടെ നിലപാടും സൂചിപ്പിക്കുന്നത്. പാർട്ടിയുടെ പുരോഗമന നിലപാടിനെ പൊടുന്നനെ താഴത്തിട്ട നേതാവിന്റെ നിലപാട് പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.