- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു മരണക്കേസിൽ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചു; ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഓഫീസിലേക്കു വിളിച്ചുവരുത്തിയ പ്രതിയെ ചോദ്യംചെയ്തു; അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചത് മുൻകൂർ ജാമ്യമുള്ളതിനാൽ; അറസ്റ്റ് നാടകമെന്നും ഡിജിപി ഓഫീസിനു മുന്നിലെ സമരത്തിൽനിന്നു പിന്മാറില്ലെന്നും ജിഷ്ണുവിന്റെ അമ്മ
തൃശൂർ: കോപ്പിയടി ആരോപണത്തെത്തുടർന്ന് ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത കേസിൽ നെഹ്രു കോളജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് അറസ്റ്റിൽ. മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യംചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായായ കൃഷ്ണദാസിനെ വൈകിട്ട് ആറു മണിയോടെയാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ, കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന് മുൻകൂർ ജാമ്യം നല്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നല്കിയെങ്കിലും തള്ളപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ലക്കിടി കോളജിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന കേസിൽ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നൽകി. പൊലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കൃഷ്ണദാസിന് ഹൈക്കോടതി മ
തൃശൂർ: കോപ്പിയടി ആരോപണത്തെത്തുടർന്ന് ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത കേസിൽ നെഹ്രു കോളജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് അറസ്റ്റിൽ. മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യംചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായായ കൃഷ്ണദാസിനെ വൈകിട്ട് ആറു മണിയോടെയാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ, കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കൃഷ്ണദാസിന് മുൻകൂർ ജാമ്യം നല്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നല്കിയെങ്കിലും തള്ളപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ലക്കിടി കോളജിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന കേസിൽ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നൽകി.
പൊലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതുപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റ് പൊലീസിന്റെ നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നിൽ നടത്താനിരിക്കുന്ന സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ നാടകമെന്നും അവർ പറഞ്ഞു. കേസിൽ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും മഹിജ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു വിദ്യാർത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് സന്ദേശങ്ങൾ.
പഠിക്കാൻ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്. ഇത് കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്കിടയാക്കിരുന്നതായാണ് പൊലീസ് നിഗമനം.