- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും; സ്ഫോടനങ്ങളെയും ചെറുക്കാൻ ശേഷി; പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ; പ്രധാനമന്ത്രി മോദിയുടെ യാത്രക്കായി 12 കോടിയുടെ പുതിയ മെഴ്സിഡസ് കാർ; പുതിയ കാറിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ
ന്യൂഡൽഹി: ലോകത്തെ എണ്ണപ്പെട്ട വിവിഐപികളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങനെയുള്ള പ്രധാനമന്ത്രിക്ക് സന്ദശിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം ലഭ്യമാക്കിയത് അടുത്തകാലത്താണ്. പിന്നാലെ ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളുള്ള കാറും ഇന്ത്യൻ പ്രധാനമന്ത്രിക്കായി ലഭ്യമാക്കുകയാണ്. 12 കോടി രൂപ വിലയുള്ള പുതിയ മെഴ്സിഡസ് കാറാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി വാങ്ങുന്നത്. അത്യാധുനിക സുരക്ഷാ സൗകര്യങ്ങൾ ഉള്ളതാണ് പുതിയ കാർ.
മെഴ്സിഡസ്-മെയ്ബാക്ക് എസ് 650 ഗാർഡ് എന്ന മോഡലാണ് പുതിയ കവചിത വാഹനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സ്വീകരിക്കാൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി ഈ വാഹനത്തിലാണ് വന്നത്. റേഞ്ച് റോവർ വോഗ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ മാറ്റിയാണ് മെഴ്സിഡസിന്റെ പുതിയ വാഹനം എത്തിച്ചത്.
വിആർ10 ലെവൽ പരിരക്ഷയാണ് ഈ വാഹനത്തിൽ. ഒരു കാറിൽ ലഭ്യമായ ഏറ്റവും ഉയർന്ന സുരക്ഷ സംവിധാനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും. കൂടാതെ AK47 റൈഫിളുകളിൽനിന്ന് ആക്രമണം നടത്താനും സാധിക്കും.
രണ്ട് മീറ്റർ അകലത്തിൽനിന്നുള്ള 15 കിലോഗ്രാം ടി.എൻ.ടി സ്ഫോടനത്തിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ കാറിന് സാധിക്കും. ഇതുകാരണം 2010ലെ എക്സ്പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിൾ റേറ്റിങ് ലഭിച്ചു. ജാലകങ്ങൾക്ക് ഉള്ളിൽ പോളികാർബണേറ്റാണ്. നേരിട്ടുള്ള സ്ഫോടനത്തിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ അണ്ടർബോഡിയിൽ കനത്ത കവചിതം ഒരുക്കിയിരിക്കുന്നു. ഗ്യാസ് ആക്രമണമുണ്ടായാൽ ക്യാബിനിൽ പ്രത്യേക വായു ലഭിക്കും.
516 ബി.എച്ച്.പി കരുത്തും ഏകദേശം 900 എൻ.എം ടോർക്കും നൽകുന്ന 6.0 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് വാഹനത്തിലുള്ളത്. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാറിന് പ്രത്യേക റൺ-ഫ്ളാറ്റ് ടയറുകളും ലഭിക്കുന്നു. കേടുപാടുകൾ സംഭവിച്ചാലും പഞ്ചറായാലും ടയർ പ്രവർത്തിക്കും. മസാജിങ് സംവിധാനമുള്ള സീറ്റാണ്. വലിയ ലെഗ്റൂമും സുഖസൗകര്യമായ യാത്ര വാഗ്ദാനം ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് പുതിയ വാഹനം ആവശ്യപ്പെട്ടത്. ഒരേ പോലെയുള്ള രണ്ട് വാഹനമാണ് എത്തിച്ചിട്ടുള്ളത്. രണ്ട് വാഹനത്തിനും 12 കോടി രൂപയാണ് വില. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി രണ്ട് വാഹനവും ഒരുമിച്ചാകും യാത്ര.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപിയോ ആയിരുന്നു മോദിയുടെ വാഹനം. 2014ൽ പ്രധാനമന്ത്രിയുടെ കസേരയിൽ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീടാണ് റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും എത്തുന്നത്. ഈ വർഷം രാഷ്ട്രപതി രാംനാഥ് കോവിഡ് തന്റെ W221 Mercedes-Benz S 600 Pullman Guard-Â നിന്ന് പുതിയ Mercedes-Benz S-Class Pullman Maybach ഗാർഡിലേക്ക് അപ്ഗ്രേഡ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ