- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി മോഹനൻ സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി; ടി പി ചന്ദ്രശേഖരനെ വധിച്ചതിന് പാർട്ടി നൽകിയ അംഗീകാരമെന്ന് ആരോപിച്ച് കെ കെ രമ; എറണാകുളത്തു പി രാജീവ്
വടകര/കൊച്ചി: സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. പി രാജീവ് എംപിയാണ് എറണാകുളം ജില്ലാ സെക്രട്ടറി. വടകര ടൗൺഹാളിൽ നടന്ന സമ്മേളനമാണ് കോഴിക്കോടു ജില്ല സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തൃപ്പൂണിത്തുറയിലാണ് എറണാകുളം ജില്ലാ സമ്മേളനം. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയായ പി മോഹനൻ നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അം
വടകര/കൊച്ചി: സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. പി രാജീവ് എംപിയാണ് എറണാകുളം ജില്ലാ സെക്രട്ടറി.
വടകര ടൗൺഹാളിൽ നടന്ന സമ്മേളനമാണ് കോഴിക്കോടു ജില്ല സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തൃപ്പൂണിത്തുറയിലാണ് എറണാകുളം ജില്ലാ സമ്മേളനം.
ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയായ പി മോഹനൻ നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്. കർഷകത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറിയുമാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയാക്കപ്പെട്ട് 573 ദിവസം ജയിലിൽ കഴിഞ്ഞ മോഹനനെ 2014 ജനുവരി 22ന് മാറാട് പ്രത്യേക കോടതിയാണ് വിട്ടയച്ചത്. ജില്ലാ കമ്മിറ്റി അംഗവും കുറ്റ്യാടി എംഎൽഎയുമായ കെ കെ ലതികയാണ് ഭാര്യ. മക്കളായ ജൂലിയസ് മിർഷാദും ജൂലിയസ് നികിതാസും പാർട്ടി അംഗങ്ങളാണ്. 5 പുതുമുഖങ്ങളടക്കം 40 പേരടങ്ങുന്നതാണ് പുതിയ ജില്ലാ കമ്മിറ്റി.
പ്രതീക്ഷിക്കാത്ത മാറ്റമാണ് സിപിഐ(എം) കോഴിക്കോട് ജില്ല നേതൃത്വത്തിൽ ഉണ്ടായത്. മുന്ന് തവണ ജില്ലാ സെക്രട്ടറിയായതിനെതുടർന്ന്, ടി പി രാമകൃഷ്ണൻ ഇത്തവണ ഒഴിയുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നാൽ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിചേർക്കപെടുകയും പിന്നീട് കോടതി വിട്ടയക്കുകയും ചെയ്ത് പി മോഹനൻ ജില്ലാ സെക്രട്ടറിയാകുന്നത് അപ്രതീക്ഷിതമായിട്ടാണ്. എം ഭാസ്‌കരനോ, എ പ്രദീപ്കുമാറോ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമായിരുന്നു കരുതിയത്. എന്നാൽ ടി പി ചന്ദ്രശേഖരൻ കേസിൽ വലിയ തിരിച്ചടി നേരിട്ടെങ്കിലും അതിന്റെ പേരിൽ കുറ്റാരോപിതരായ ഒരാളെയും മാറ്റി നിർത്തില്ലെന്ന് പ്രഖ്യാപനമാണ് സിപിഐഎം നടത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യമാണ് മോഹനനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ എത്തിച്ചത്. ജില്ലാ കമ്മിറ്റിയിൽ പുതുതായി അഞ്ച് പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാവ് എം കേളപ്പനെ പ്രയാധിക്യത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി.
ടി പി രാമകൃഷ്ണൻ, പി മോഹനൻ, പി വിശ്വൻ, എം ഭാസ്‌കരൻ, സി ഭാസ്‌കരൻ, കെ ചന്ദ്രൻ, കെ പി കുഞ്ഞമ്മദ്കുട്ടി, എം മെഹബൂബ്, ടി പി ബാലകൃഷ്ണൻനായർ, എ കെ പത്മനാഭൻ, കെ ദാസൻ, കെ കുഞ്ഞമ്മദ്, വി ബാലകൃഷ്ണൻ, വി പി കുഞ്ഞികൃഷ്ണൻ, പി ടി രാജൻ, ആർ ഗോപാലൻ, കെ രാഘവൻ, എ കെ ബാലൻ, കെ കെ ലതിക, മാമ്പറ്റ ശ്രീധരൻ, ഇ രമേഷ്ബാബു, ജോർജ് എം തോമസ്, ടി ദാസൻ, വി എം കുട്ടികൃഷ്ണൻ, പി ലക്ഷ്മണൻ, എം മോഹനൻ, കെ ശ്രീധരൻ, ടി കെ കുഞ്ഞിരാമൻ, കെ കെ ദിനേശൻ, എം കെ നളിനി, കെ ടി കുഞ്ഞിക്കണ്ണൻ, ആർ പി ഭാസ്‌കരൻ, പി എ മുഹമ്മദ് റിയാസ്, ടി പി ദാസൻ, ടി വേലായുധൻ, എം ഗിരീഷ്, ടി വിശ്വനാഥൻ, ടി ചന്തു, കെ പുഷ്പജ, പി കെ പ്രേമനാഥ് എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ.
അതേസമയം ടി പി ചന്ദ്രശേഖരനെ വധിച്ചതിന് പാർട്ടി നൽകിയ അംഗീകാരമാണ് സിപിഐ(എം) ജില്ലാ സെക്രട്ടറി സ്ഥാനമെന്ന് ആർഎംപി നേതാവ് കെകെ രമ ആരോപിച്ചു.
നിലവിൽ രാജ്യസഭാംഗമാണ് എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി രാജീവ്. അപ്രതീക്ഷിതമായാണ് പി രാജീവ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ രാജീവ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ മേലാഡൂർ സ്വദേശിയാണ്. ദേശാഭിമാനി റെസിഡന്റ് എഡിറ്ററായിരുന്നു. റവന്യൂ ഇൻസ്‌പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ പി രാജീവ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, കളമശ്ശേരി ഗവ. പോളിടെക്‌നിക്ക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. പഠന കാലത്ത് എസ്എഫ്‌ഐ ലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു.
ദേശാഭിമാനി വാരികയിൽ കാഴ്ചവട്ടം എന്ന പംക്തി കൈകാര്യം ചെയ്യുന്നു.ആഗോളവത്കരണകാലത്തെ ക്യാംപസ്, വിവാദങ്ങളിലെ വ്യതിയാനങ്ങൾ, കാഴ്ചവട്ടം എന്നിവയാണ് കൃതികൾ. സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അദ്ധ്യാപിക വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.
രണ്ട് വർഷം മുമ്പ് മാത്രം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയ സി എം ദിനേശ് മണിയെ മാറ്റിയാണ് രാജീവിനെ പാർട്ടി ചുമതലയേൽപിച്ചത്. പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയിരുന്ന മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ജില്ലാ കമ്മിറ്റിയിൽ തിരിച്ചത്തി. ഗോപി കോട്ടമുറിക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ അദ്ദേഹത്തിനെതിരെ നിലപാട് എടുത്തതിനെ തുടർന്ന തരംതാഴ്‌ത്ത പെട്ട ചാക്കോച്ചനും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയിട്ടുണ്ട്. മുൻ കമ്മിറ്റിയിൽനി്‌ന് വി എസ് അനുകൂലികൾ എന്ന ലേബലുണ്ടായിരുന്ന സി വി ഔസേപ്, കെ എൻ നായർ, കെ ജി ഭദ്രൻ എന്നിവരെ ഒഴിവാക്കി. വി സലിം, ടി സി ഷിബു, ആർ അനിൽകുമാർ, കെ വി ഏലിയാസ്, എം കെ ശിവരാജൻ, എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയവർ. സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതിനെ തുടർന്ന് മൽസരിക്കേണ്ടെന്ന നിലപാടിൽ വി എസ് പക്ഷം എത്തുകയായിരുന്നു. എന്നാൽ വി എസ് പക്ഷത്തെ ചിലരെ ഉൾപ്പെടുത്താൻ ഔദ്യോഗപക്ഷം തയ്യാറായി. അങ്ങനെയാണ് ചാക്കോച്ചൻ ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിൽ എത്തിയത്. പ്രായാധിക്യം കാരണം സരോജിനി ബാലനന്ദനെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി.
സി എം ദിനേശ്മണി, കെ ചന്ദ്രൻപിള്ള, സി എൻ മോഹനൻ, പി രാജീവ്, കെ ജെ ജേക്കബ്, ടി കെ മോഹനൻ, പി എം ഇസ്മയിൽ, എം പി പത്രോസ്, വി പി ശശീന്ദ്രൻ, എം ബി സ്യമന്തഭദ്രൻ, സി കെ മണിശങ്കർ, പി ആർ മുരളീധരൻ, സി ബി ദേവദർശൻ, കെ എൻ ഉണ്ണിക്കൃഷ്ണൻ, പി എൻ സീനുലാൽ, എം അനിൽകുമാർ, ടി കെ വൽസൻ, ജോൺ ഫെർണാണ്ടസ്, എം സി സുരേന്ദ്രൻ, സി എൻ സുന്ദരൻ, സി കെ പരീത്, കെ എൻ ഗോപിനാഥ്, ഹെന്നി ബേബി, വി എ സക്കീർ ഹുസൈൻ, കെ ബി സോമശേഖരൻ, വി എം ശശി, വി എസ് ഷഡാനന്ദൻ, പി എസ് ഷൈല, പി കെ സോമൻ, എൻ സി മോഹനൻ, ടി ഐ ശശി, കെ തുളസി, പി ജെ വർഗീസ്, പി എൻ ബാലകൃഷ്ണൻ, ഒ എൻ വിജയൻ, എം കെ ശിവരാജൻ, കെ വി ഏലിയാസ്, വി സലീം, ആർ അനിൽകുമാർ, ടി സി ഷിബു, ടി ആർ ബോസ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.