- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തിയത് ബിജെപിയുടെ പ്രത്യേക സംഘം; ലക്ഷ്യം സിപിഎം-ബിജെപി സംഘർഷം കേരളം മുഴുവൻ വ്യാപിപ്പിക്കൽ; പക്ഷെ ഈ കെണിയിൽ സിപിഎമ്മിനെ കുരുക്കാൻ കഴിയുമെന്ന് ബിജെപിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല; പി മോഹനൻ മറുനാടൻ മലയാളിയോട്
തിരുവനന്തപുരം: സിപിഎം-ബിജെപി സംഘർഷം കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കാൻ ബിജെപി ശ്രമം നടത്തുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയ്ക്കും നേരെ ശനിയാഴ്ച കോഴിക്കോട് നടന്ന ബിജെപി ആക്രമണം ഈ ശ്രമത്തിന്റെ ഭാഗം തന്നെയായി കാണേണ്ടതുണ്ടെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയുമാണ് എന്നറിഞ്ഞാണ് ആക്രമണം നടത്തിയത്. ഒരു തവണ അവരുടെ നേരെ ആക്രമണമുണ്ടായി. അവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോകുമ്പോൾ രണ്ടാമത് തവണയും ആക്രമണമുണ്ടായി. ഒരു സംഭവത്തിന്റെ പേരിൽ രണ്ടിടത്ത് ആക്രമണം നടക്കുമ്പോൾ അത് ആസൂത്രിതമാണ്. - പി മോഹനൻ വ്യക്തമാക്കി. ബിജെപി പ്ലാൻ ചെയ്ത ആസൂത്രണ ആക്രമണമാണ് തന്റെ കുടുംബത്തിനു നേർക്ക് ഉണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്റെയും ഭാര്യയുടെയും നേർക്ക് ആക്രമണം നടക്കുമ്പോൾ സ്വാഭാവികമായും ഒരു തിരിച്ചടി ബിജെപി പ്രതീക്ഷിക്കും. പക്ഷെ ബിജെപിയുടെ കെണിയിൽ സിപിഎം കുടുങ്ങില്ലെന്നും പി.മോഹനൻ പറഞ്ഞു. ഇത്തരം ആക്രമണം നട
തിരുവനന്തപുരം: സിപിഎം-ബിജെപി സംഘർഷം കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കാൻ ബിജെപി ശ്രമം നടത്തുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയ്ക്കും നേരെ ശനിയാഴ്ച കോഴിക്കോട് നടന്ന ബിജെപി ആക്രമണം ഈ ശ്രമത്തിന്റെ ഭാഗം തന്നെയായി കാണേണ്ടതുണ്ടെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയുമാണ് എന്നറിഞ്ഞാണ് ആക്രമണം നടത്തിയത്. ഒരു തവണ അവരുടെ നേരെ ആക്രമണമുണ്ടായി. അവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോകുമ്പോൾ രണ്ടാമത് തവണയും ആക്രമണമുണ്ടായി. ഒരു സംഭവത്തിന്റെ പേരിൽ രണ്ടിടത്ത് ആക്രമണം നടക്കുമ്പോൾ അത് ആസൂത്രിതമാണ്. - പി മോഹനൻ വ്യക്തമാക്കി.
ബിജെപി പ്ലാൻ ചെയ്ത ആസൂത്രണ ആക്രമണമാണ് തന്റെ കുടുംബത്തിനു നേർക്ക് ഉണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്റെയും ഭാര്യയുടെയും നേർക്ക് ആക്രമണം നടക്കുമ്പോൾ സ്വാഭാവികമായും ഒരു തിരിച്ചടി ബിജെപി പ്രതീക്ഷിക്കും. പക്ഷെ ബിജെപിയുടെ കെണിയിൽ സിപിഎം കുടുങ്ങില്ലെന്നും പി.മോഹനൻ പറഞ്ഞു. ഇത്തരം ആക്രമണം നടത്താൻ ബിജെപിക്ക് ഒരു പ്രത്യേക ടീമുണ്ട്. ഈ ടീമാണ് അവർക്ക് നേരെ ആക്രമണം നടത്തിയത്. കണ്ണൂരിൽ ബിജെപി-സംഘപരിവാർ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഈ ആക്രമണമാണ് കോഴിക്കോടെയ്ക്കും വ്യാപിപ്പിക്കാൻ നോക്കുന്നത്.
ഒരറ്റത്ത് നിന്ന് തുടങ്ങി പിന്നീടത് സംസ്ഥാന വ്യാപകമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നാമജപ പ്രക്ഷോഭത്തിന്റെ മറവിൽ ബിജെപി സംഘപരിവാർ പ്രസ്ഥാനങ്ങൾ ആക്രമണം അഴിച്ചു വിടുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് മകനും ഭാര്യയുടെയും നേർക്ക് ആക്രമണം നടത്തിയത്. പക്ഷെ ഈ കെണിയിൽ സിപിഎമ്മിനെ കുരുക്കാൻ കഴിയും എന്ന് ബിജെപിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല.ഒരു സംഘർഷവും ഇല്ലാതിരിക്കുന്ന സമയത്താണ് മകനും ഭാര്യയ്ക്കും നേരെ ആക്രമണം നടക്കുന്നത്. ഇത് തന്നെ മനഃപൂർവം സിപിഎം-ബിജെപി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ കാണാൻ കഴിയൂ-മോഹനൻ പറയുന്നു.
ശനിയാഴ്ച ബിജെപി നടത്തിയ ഹർത്താൽ വേളയിലാണ് മോഹനന്റെ മകൻ ജൂലിയസ് നികിതാസിനും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമിക്കും നേരെ ആക്രമണമുണ്ടാകുന്നത്. കുറ്റ്യാടി കക്കട്ടിൽ വാഹനം തടഞ്ഞു നിർത്തിയാണ് ഇവരെ ആക്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിന്നിടയിൽ നടുവണ്ണൂരിൽ വച്ചും ആക്രമണമുണ്ടായി. ജൂലിയസിന് നെഞ്ചിലും മുഖത്തുമാണ് പരുക്കേറ്റത്. അതേസമയം സംഭവത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിലായിട്ടുണ്ട്. അമ്പലക്കുളങ്ങര നെട്ടൂർ സ്വദേശി ഏറത്ത് സുധീഷാ(39)ണ് അറസ്റ്റിലായത്. ആക്രമണത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.