- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മിനിറ്റ് നീണ്ട്സൂം മീറ്റിങ് വിളിച്ച് പി ആൻഡ് ഒ പെറീസ് ഉടമ പറഞ്ഞു നിങ്ങളെയെല്ലാം ഇപ്പോൾ മുതൽ പുറത്താക്കിയിരിക്കുന്നു; പുതിയ ഏജൻസി ജീവനക്കാരെ അനുവദിക്കതെ പഴയ ജീവനക്കാർ; പോർട്ടുകളെല്ലാം ചലനമറ്റു; ഒരു വിചിത്ര പ്രതിസന്ധിയുടെ കഥ
ലണ്ടൻ: നൂറുകണക്കിന് ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് വെറും മൂന്നു മിനിറ്റ് നീണ്ട ഒരു സൂം മീറ്റിംഗിലൂടെ. ഒരുപക്ഷെ നിയമവും നീതിയും നിലവിലില്ലാത്തെ ചില ഏകാധിപത്യ രാജ്യങ്ങളിൽ മാത്രം സംഭവിക്കാവുന്ന ഇത് നടന്നത് ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കുന്ന ബ്രിട്ടനിലാണ്ഏറെ അതിശയകരമായ കാര്യം. പി ആൻഡ് ഒ ഫെറീസ് ഉടമ ഇന്നലെ നടത്തിയ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിട്ടത് 800 ജീവനക്കാരെയാണ്. കാരണമോ, അവർക്ക് ശമ്പളവും മറ്റും നൽകി തുടരുന്നത് കമ്പനിക്ക് ലാഭകരമല്ലെന്നതും.
തികച്ചും ക്രൂരവും നിന്ദ്യവുമായ നടപടി എന്നാണ് ജീവനക്കാർ ഇതിനെ വിശേഷിപ്പിച്ചത്. സ്വന്തം സ്ഥാപനം എന്നതുപോലെ ആത്മാർത്ഥതയോടെ ജോലിചെയ്തിരുന്ന തങ്ങൾക്ക്, കമ്പനിയെ സംബന്ധിച്ചിടത്തോളം തങ്ങൾ വെറും 'എണ്ണം' മാത്രമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നായിരുന്നു ജീവ്നക്കാരുടെ പ്രതികരണം. അടുത്ത ഏതാനും ദിവസത്തേക്ക് സർവ്വീസുകൾ മുടക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ, അടുത്ത പത്ത് ദിവസത്തേക്കെങ്കിലും ഈ പ്രശ്നം നിലനിൽക്കും എന്നാണ് ഗതാഗത സെക്രട്ടറി റുബർട്ട് കോർട്സ് പറയുന്നത്.
ഫെറി സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ജോലികളെല്ലാം ഇനിമുതൽ ഓൂട്ട് സോഴ്സിങ് ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. കമ്പനിയുടെ യാനങ്ങൾ എല്ലാം ഇനിമുതൽ പ്രവർത്തിപ്പിക്കുന്നത് ഒരു ഏജൻസിയിലെ ജീവനക്കാരായിരിക്കും എന്നാണ് പി ആൻഡ് ഒ മാനേജർ ജീവനക്കാരെ അറിയിച്ചത്. അതുകൊണ്ടു തന്നെ നിലവിലെ ജീവനക്കാരെ എല്ലാം പിരിച്ചുവിടുന്നു എന്നു പറഞ്ഞ പി&ഒ ചീഫ് പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും ആകില്ലെന്നു. പറഞ്ഞു. ആകെ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ഈ കോൾ നീണ്ടു നിന്നത്.
എന്നാൽ, ഈ തീരുമാനവും അത് നടപ്പിലെടുക്കാൻ എടുത്ത രീതിയുമൊക്കെ ജീവനക്കാരുടെ മാത്രമല്ല, തൊഴിലാളി യൂണിയൻ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയുമെല്ലാം കോപാകുലരാക്കിയിട്ടുണ്ട്. ഇത് പുറകിൽ നിന്നുള്ള ആക്രമണമായിപ്പോയി എന്നാണ് ജീവനക്കാർ. ഇത് ഒരു സുപ്രഭാതത്തിൽ ഉണ്ടായ തീരുമാനമല്ലെന്നും കഴിഞ്ഞ കുറേ നാളുകളായി കമ്പനി, തങ്ങളോട് ചോദിക്കുകപോലും ചെയ്യാതെ ഇത് ആസൂത്രണം ചെയ്യുകയായിരുന്നു എന്നും ജീവനക്കാർ ആരോപിക്കുന്നു. ഇപ്പോൾ തന്നെ തങ്ങൾക്ക് പകരമായി വിദേശ ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു എന്നാണ് അവർ പറയുന്നത്. മീറ്റിങ് കഴിഞ്ഞ ഉടനെ ഒരു കൂട്ടം ജീവനക്കാർ നിരത്തിലിറങ്ങി പ്രതിഷേധവും ആരംഭിച്ചു.
നാവിക നിയമം അനുസരിച്ച് പ്രതിഷേധവുമായി ക്യാപ്റ്റൻ
തികച്ചും അന്യായമായി ജീവനക്കാരെ പിരിച്ചുവിട്ടതിൽ ആകെ അമർഷം പുകയുകയാണ്. നോട്ടീസ് നൽകുകയോ മറ്റുവിധത്തിലുള്ള മുന്നറിയിപ്പുകൾ നൽകുകയോ ചെയ്യാതെ കേവലം ഒരു സൂം കോളിലൂടെ ജീവനക്കാരെ പുറത്താക്കിയ പി&ഒയുടെ നടപടി പല കോണുകളിൽ നിന്നും നിശിത വിമർശനം നേരിടുകയാണ്. അതിനിടയിൽ ഇവരുടെ തന്നെ പ്രൈഡ് ഹൾ എന്ന ഫെറിയിലെ ക്യാപ്റ്റന്റെ വ്യത്യസതമായ പ്രതിഷേധം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
യൂജിബ്ബ് ഫേവിയർ എന്ന ഡച്ച് സ്വദേശിയായ ക്യാപ്റ്റൻ തന്റെ കപ്പലിലെ 141 ജീവനക്കാരുമായി വലിയ കപ്പലിനകത്ത് അടച്ചുപൂട്ടിയിരിക്കുകയാണ്. പി & ഒ ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴായിരുന്നു മാരിടൈം നിയമം അനുസരിച്ചുള്ള ക്യാപ്റ്റന്റെ ഈ അസാധാരണ നടപടി.
അതേസമയം ഡോവർ, ഹൾ, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും കനത്ത പ്രതിഷേധം നടക്കുകയാണ് പല ജീവനക്കാരും കപ്പലുകളിൽ നിന്നുമിറങ്ങാൻ വിസമ്മതിച്ചു. കമ്പനി കരാർ കൊടുത്ത ഏജൻസിയുടെ ജീവനക്കാർ തുറമുഖങ്ങളിൽ കപ്പലുകളുടെ ചുമതല ഏറ്റെടുക്കാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും ചുമതല കൈമാറാൻ ജീവനക്കാർ തയ്യാറായില്ല.
ഗതാഗത മേഖലയിലും പ്രതിസന്ധി
ദുബായ് ആസ്ഥാനമായുള്ള ഡി പി വേൾഡ് 2019-ലാണ് പി & ഒ ഫെറി വാങ്ങുന്നത്. കനത്ത ശമ്പളവും മറ്റും നൽകി സ്ഥിരം ജീവനക്കാരെ നിയമിക്കാതെ കുറഞ്ഞ ചെലവിൽ പുറം പണികരാർ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് കമ്പനി തയ്യാറായിട്ടുള്ളത്. ഡോവർ-കലായ്സ് റൂട്ടിൽ ഗതാഗതം പ്രധാനമായും കൈകാര്യം ചെയ്യുന്നത് പി& ഒ ആണ്. മാത്രമല്ല ബ്രിട്ടനും യൂറോപ്പിനു ഇടയിലുള്ള ചരക്കു നീക്കത്തിന്റെ മൂന്നിലൊന്ന് കൈകാര്യം ചെയ്യുന്നതും ഇവരാണ്. ഇതിൽ പെട്ടെന്ന് കേടാവുന്ന ഭക്ഷ്യ വസ്തുക്കളുമുൾപ്പെടും.
കഴിഞ്ഞവർഷം 896 മില്യൺ ഡോളറിന്റെ ലാഭം രേഖപ്പെടുത്തിയ കമ്പനിയാണ് ഡി പി വേൾഡ്. മാത്രമല്ല, ബോറിസ് ജോൺസൺ കൊണ്ടുവന്ന എട്ട് സ്വതന്ത്ര തുറമുഖങ്ങളിൽ ഒന്നായ തെംസ് തുറമുഖവും ഈ കമ്പനിയുടെ കീഴിലാണുള്ളത്. എന്നിട്ടും നഷ്ടത്തിന്റെ പേരുപറഞ്ഞ് ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഒരിക്കലും അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് ജീവനക്കാർ.
പ്രതിഷേധം കനത്തതോടെയാണ് ഏതാനും ദിവസങ്ങൾ സേവനം മരവിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചത്. ഇവർ ഫെറി സർവ്വീസ് നടത്തുന്ന റൂട്ടുകളീലെ യാത്രക്കാരെ ഇത് വളരെയതികം ബാധിച്ചിട്ടുണ്ട്. അതിലേറെ പ്രശ്നം ഇപ്പോൾ തന്നെ താറുമാറായിരിക്കുന്ന വിതരണ ശൃംഖലയ്ക്ക് വരുന്ന ദോഷമാണ്. ബ്രിട്ടനിൽ നിന്നും യൂറോപ്പിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മൂന്നിലൊന്ന് ചെയ്യുന്നത് പി & ഒ ആണെന്നുള്ളതാണ് പ്രശ്നം.സർക്കർ ഇതിൽ ഇടപെട്ടു പരിഹരിക്കും എന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
മറുനാടന് ഡെസ്ക്