കണ്ണുർ: അഞ്ചരക്കണ്ടി ഏരിയയിലെ സി.പിഎം നേതാവും മുൻ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റുമായ കേളോത്ത് ഹൗസിൽ പി പി നാരായണൻ (66) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട്, മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യൂമോണിയ ബാധയെ തുടർന്നാണ് മരണം.

സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഏരിയാ ജോയിന്റ് സെക്രട്ടറി, ഇരിവേരി ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്.

1995-2000 കാലഘട്ടത്തിൽ ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2000-2005 ൽ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് ചെമ്പിലോട് പഞ്ചായത്തിനെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്തത്. മൗവ്വഞ്ചേരി സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. അവിഭക്ത ഇരിവേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുജാത. മക്കൾ: ജിമിത്ത് (ഗൾഫ്), ജിസ്‌ന (നഴ്‌സ് ) മരുമക്കൾ: സന്തോഷ് (ബാവോട്, കെ എസ് ഇ ബി പെരളശ്ശേരി), ചൈതന്യ ( വണ്ടിക്കാരൻപീടിക ). സഹോദരങ്ങൾ: നളിനി (കണയന്നൂർ), വസുമതി (മാച്ചേരി), പത്മിനി (മുഴപ്പാല) സൗമിനി (മാമ്പ), പരേതനായ മുകുന്ദൻ

സംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തിങ്കളാഴ്ച 10 മണിക്ക്.ആദരസൂചകമായി തിങ്കളാഴ്‌ച്ച 11 മണി വരെ ചക്കരക്കൽ ടൗണിൽ ഹർത്താലാചരിക്കും.