- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുദാസിന്റെയും രവീന്ദ്രൻ മാഷിന്റെയും സംഗീതസഹായി; ചക്രവർത്തി സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഒരുക്കിയ പ്രതിഭ; സംഗീത സംവിധായകൻ പി.സി.സുശി കോവിഡ് ബാധിച്ച് അന്തരിച്ചു

X
ആലപ്പുഴ: സംഗീത സംവിധായകൻ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലൻ അന്തരിച്ചു. ഒന്നര വർഷത്തോളം അസുഖമായി കിടപ്പിലായിരുന്നു. കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായിരുന്നു.
തബല, കീ ബോർഡ്, ഗിറ്റാർ,പാട്ട്, സംഗീത സംവിധാനം എന്നീ നിലകളിൽ തിളങ്ങിയിരുന്ന പ്രതിഭ. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വളരെയേറെ സിനിമ വർക്കുകൾക്കും അത് കൂടാതെ രവീന്ദ്രൻ മാഷിന്റെ അസിസ്റ്റന്റായിരിക്കെ ചിത്ര ഉൾപ്പെടെയുള്ള അന്നത്തെ പാട്ടുകാർക്ക് പാട്ടു പാടി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു (track നു പകരം ) . ചക്രവർത്തി എന്ന സിനിമയിലെ മേശവിളക്കിന്റെ എന്ന സൂപ്പർ ഹിറ്റ് ഗാനം സുശി സംഗീതം നൽകിയതാണ്. തമിഴ് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്
Next Story


