- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ്ടു തുല്യത പരീക്ഷയിൽ വിജയം നേടിയ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയ്ക്ക് കൃഷി മന്ത്രിയുടെ ആദരം; ഷീജയുടെ വിജയം നാടിന് അഭിമാനമെന്ന് മന്ത്രി പി പ്രസാദ്
ആലപ്പുഴ: പ്ലസ് ടു തുല്യത പരീക്ഷയിൽ മികച്ച വിജയം നേടിയ ചേർത്തല നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ സന്തോഷിന് കൃഷി മന്ത്രി പി. പ്രസാദിന്റെ ആദരം. ചേർത്തല താലൂക്കുതല പട്ടയവിതരണ വേദിയിലാണ് ഷീജയെ മന്ത്രി ആദരിച്ചത്. ഷീജയുടെ വിജയം നാടിന് അഭിമാനമാണെന്നും എല്ലാവരും ഈ വിജയം മാതൃകയാക്കണമെന്നും പറഞ്ഞ മന്ത്രി ഷീജയെ പൊന്നാട അണിയിച്ചു.
ചേർത്തല നഗരസഭ രണ്ടാം വാർഡ് കൗൺസിലറായ ഷീജ ഹ്യൂമാനിറ്റീസിന് എ-പ്ലസ് ഉൾപ്പെടെ നേടിയാണ് വിജയം കരസ്ഥമാക്കിയത്. എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കിയ ശേഷം പഠനം നടന്നിരുന്നില്ല. കഴിഞ്ഞ വർഷമാണ് തുല്യത പഠനം ആരംഭിച്ചത്. നഗരസഭയിൽ സ്ഥാനാർത്ഥിയായി വിജയിച്ചതിനു ശേഷവും പഠനം മുടക്കിയില്ല. ഷീജയുടെ നിശ്ചയദാർഢ്യം ഈ മാതൃകാ വിജയത്തിലുമെത്തിച്ചു. മന്ത്രിയുടെ അഭിനന്ദന വാക്കുകൾക്ക് കേട്ട് വേദി ഒന്നടങ്കം കയ്യടിച്ചപ്പോൾ ഷീജയുടെ കണ്ണുകൾ നിറഞ്ഞു. വിജയത്തിൽ സന്തോഷമുണ്ടെന്നു പറഞ്ഞ ഷീജ തുടർ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.