തിരുവനന്തപുരം: ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ ഇനിയും സമയമുണ്ടല്ലോയെന്ന് നിയമമന്ത്രി പി രാജീവ്. സർക്കാർ കൊണ്ടുവന്ന 11 ഓർഡിനൻസുകളിൽ നാളെ കാലാവധി തീരാനിരിക്കേ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയിരുന്ന് കാണാമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.