- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറയിൽ ബാബുവിനെതിരെ സിപിഐ(എം) പരിഗണിക്കുന്നവരിൽ പി രാജീവും; സെബാസ്റ്റ്യൻ പോളും എസ് ശർമയും ചന്ദ്രൻപിള്ളയും സാധ്യതാ പട്ടികയിൽ
കൊച്ചി: എറണാകുളം ജില്ലയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരുടെ പ്രാഥമിക പട്ടികയിൽ ജില്ലാ സെക്രട്ടറി പി രാജീവും ഉൾപ്പെടുന്നതായി സൂചന. തൃപ്പൂണിത്തുറയിൽ മന്ത്രി കെ ബാബുവിനെതിരായാകും രാജീവിനെ പരിഗണിക്കുക. മൂന്ന് ദിവസത്തിനുള്ളിൽ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പ്രാഥമിക പട്ടിക തയ്യാറാക്കുമെന്നാണു റിപ്പോർട്ട്. മണ്ഡലങ്ങളിലേക്ക് പരിഗണിക്കേണ്ട ഏതാനും ചില വ്യക്തികളുടെ പേരുകൾ സെക്രട്ടറിയേറ്റ് അംഗങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. അഡ്വ. സെബാസ്റ്റ്യൻ പോൾ, അഡ്വ. എൻസി മോഹനൻ, സാജു പോൾ തുടങ്ങിയവർ സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നു. കളമശ്ശേരിയിൽ ചന്ദ്രൻപിള്ള, എം സക്കീർ ഹുസൈൻ, മുൻ ആലുവ എംഎൽഎ എഎൻ യൂസഫ് എന്നിവരുടെ പേരുകളും ഉയർന്നുവന്നു. ആലുവ വി സലീം, എറണാകുളം എം അനിൽകുമാർ, വൈപ്പിൻ ശർമ്മ, പിറവം ഡോ. അജേഷ്, എംജെ ജേക്കബ് എന്നിവരെ പരിഗണിച്ചു. തൃക്കാക്കരയിലാണ് സെബാസ്റ്റ്യൻ പോൾ, സിഎം ദിനേശ് മണി, ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നത്. കുന്നത്തുനാട് വേലായുധൻ, അഡ്വ. ഷൈജി ശിവജി എന്നിവർ. രണ്ടിൽ കൂടുതൽ തവണ മൽസരിച്ചവരു
കൊച്ചി: എറണാകുളം ജില്ലയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരുടെ പ്രാഥമിക പട്ടികയിൽ ജില്ലാ സെക്രട്ടറി പി രാജീവും ഉൾപ്പെടുന്നതായി സൂചന. തൃപ്പൂണിത്തുറയിൽ മന്ത്രി കെ ബാബുവിനെതിരായാകും രാജീവിനെ പരിഗണിക്കുക.
മൂന്ന് ദിവസത്തിനുള്ളിൽ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പ്രാഥമിക പട്ടിക തയ്യാറാക്കുമെന്നാണു റിപ്പോർട്ട്. മണ്ഡലങ്ങളിലേക്ക് പരിഗണിക്കേണ്ട ഏതാനും ചില വ്യക്തികളുടെ പേരുകൾ സെക്രട്ടറിയേറ്റ് അംഗങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.
അഡ്വ. സെബാസ്റ്റ്യൻ പോൾ, അഡ്വ. എൻസി മോഹനൻ, സാജു പോൾ തുടങ്ങിയവർ സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നു. കളമശ്ശേരിയിൽ ചന്ദ്രൻപിള്ള, എം സക്കീർ ഹുസൈൻ, മുൻ ആലുവ എംഎൽഎ എഎൻ യൂസഫ് എന്നിവരുടെ പേരുകളും ഉയർന്നുവന്നു. ആലുവ വി സലീം, എറണാകുളം എം അനിൽകുമാർ, വൈപ്പിൻ ശർമ്മ, പിറവം ഡോ. അജേഷ്, എംജെ ജേക്കബ് എന്നിവരെ പരിഗണിച്ചു.
തൃക്കാക്കരയിലാണ് സെബാസ്റ്റ്യൻ പോൾ, സിഎം ദിനേശ് മണി, ഉണ്ണികൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നത്. കുന്നത്തുനാട് വേലായുധൻ, അഡ്വ. ഷൈജി ശിവജി എന്നിവർ. രണ്ടിൽ കൂടുതൽ തവണ മൽസരിച്ചവരുടെ സ്ഥാനാർതിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിക്കും. എറണാകുളം ജില്ലയിൽ പത്ത് മണ്ഡലങ്ങളിലാണ് സിപിഐ(എം) മൽസരിക്കുന്നത്.