- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതിന്റെ ചുവപ്പുകോട്ടയിൽ അങ്കം കുറിക്കാൻ ആദർശ രാഷ്ട്രീയത്തിന്റെ ഉടമ രംഗത്ത്; കല്യാശ്ശേരി പിടിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി പി രാമകൃഷ്ണനെ രംഗത്തിറക്കാൻ കോൺഗ്രസ്; മത്സരമെന്നാൽ ജയിക്കൽ മാത്രമല്ലെന്ന് പറഞ്ഞ് രാമകൃഷ്ണൻ
കണ്ണൂർ: ഡിസിസി, കെപിസിസി നേതൃത്വങ്ങളുടെ അവഗണനക്കു നിന്നു കൊടുക്കാത്ത കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനുവേണ്ടി അണികൾ രംഗത്തിറങ്ങി. ജയിക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാൻ കോൺഗ്രസ്സിന് നേതാക്കൾ ഏറെയാണ്. എന്നാൽ വീറും വാശിയും കൊണ്ട് മണ്ഡലം പിടിച്ചെടുക്കാൻ ഉന്നതരായ നേതാക്കളാരും രംഗത്തു വരാറില്ല. സിപിഎമ്മിന്റെ കോട്ടകളായ കല്യാശ്ശേരി, പയ്യന്നൂർ എന്നീ നിയമ സഭാ മണ്ഡലങ്ങളിൽ സാധാരണ കോൺഗ്രസ്സ് മത്സരിപ്പിക്കുന്നത് അപ്രധാന സ്ഥാനാർത്ഥികളെയാണ്. ഉന്നതരാരും ഇവിടെ മത്സരിക്കാൻ തയ്യാറാവാത്തതിനാൽ ചാവേറുകളാണ് ഇവിടങ്ങളിൽ മത്സരിക്കുന്ന പതിവ്. എന്നാൽ ഈ മണ്ഡലങ്ങളിൽ സിപിഐ.(എം). ന്റെ കുത്തകയെ ചോദ്യം ചെയ്യാൻ കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനാവുമെന്ന കാര്യം കോൺഗ്രസ്സ് അണികളിൽ ശക്തമായിരിക്കയാണ്. മത്സരിക്കാൻ അദ്ദേഹവും തയ്യാറാണെന്നാണ് അറിവ്. കല്യാശ്ശേരി മണ്ഡലത്തിൽ പി.രാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളും പഞ്ചായത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാരും രംഗത്തിറങ്ങിക്കഴിഞ്ഞു. ശക്തരായ
കണ്ണൂർ: ഡിസിസി, കെപിസിസി നേതൃത്വങ്ങളുടെ അവഗണനക്കു നിന്നു കൊടുക്കാത്ത കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനുവേണ്ടി അണികൾ രംഗത്തിറങ്ങി. ജയിക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാൻ കോൺഗ്രസ്സിന് നേതാക്കൾ ഏറെയാണ്. എന്നാൽ വീറും വാശിയും കൊണ്ട് മണ്ഡലം പിടിച്ചെടുക്കാൻ ഉന്നതരായ നേതാക്കളാരും രംഗത്തു വരാറില്ല. സിപിഎമ്മിന്റെ കോട്ടകളായ കല്യാശ്ശേരി, പയ്യന്നൂർ എന്നീ നിയമ സഭാ മണ്ഡലങ്ങളിൽ സാധാരണ കോൺഗ്രസ്സ് മത്സരിപ്പിക്കുന്നത് അപ്രധാന സ്ഥാനാർത്ഥികളെയാണ്. ഉന്നതരാരും ഇവിടെ മത്സരിക്കാൻ തയ്യാറാവാത്തതിനാൽ ചാവേറുകളാണ് ഇവിടങ്ങളിൽ മത്സരിക്കുന്ന പതിവ്. എന്നാൽ ഈ മണ്ഡലങ്ങളിൽ സിപിഐ.(എം). ന്റെ കുത്തകയെ ചോദ്യം ചെയ്യാൻ കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനാവുമെന്ന കാര്യം കോൺഗ്രസ്സ് അണികളിൽ ശക്തമായിരിക്കയാണ്. മത്സരിക്കാൻ അദ്ദേഹവും തയ്യാറാണെന്നാണ് അറിവ്.
കല്യാശ്ശേരി മണ്ഡലത്തിൽ പി.രാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളും പഞ്ചായത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാരും രംഗത്തിറങ്ങിക്കഴിഞ്ഞു. ശക്തരായ സിപിഐ.(എം). സ്ഥാനാർത്ഥികൾക്കെതിരെ പേരിനു മാത്രം മത്സരിക്കുന്ന കോൺഗ്രസ്സ് നയം മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്നു. കല്യാശ്ശേരി മണ്ഡലം പഴയ മാടായി നിയമസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ്. മാടായിൽ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുത്തക തകർത്തത് പി.രാമകൃഷ്ണന്റെ സഹോദരനായ പി.ഗോപാലനായിരുന്നു.
അന്നത്തെ കെ.പി.സി. നേതൃത്വത്തിന്റെ ഉചിതമായ തീരുമാനമായിരുന്നു പി.ഗോപാലനെ കമ്യൂണിസ്റ്റ് തട്ടകത്തിൽ മത്സരിപ്പിക്കാൻ നിയോഗിച്ചത്. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം അനിശ്ചിതമായി നീട്ടാതെ പി.രാമകൃഷ്ണനെ രംഗത്തിറക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.
പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലും സിപിഐ. (എം). നെ നേരിടാൻ പി.രാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരിക്കയാണ്. ടി.വി. രാജേഷാണ് കല്യാശ്ശേരിയിൽ വീണ്ടും ജനവിധി തേടുന്ന സിപിഐ.(എം). സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കോൺഗ്രസ്സിലെ അഡ്വക്കേറ്റ് ഇന്ദിരയാണ് രാജേഷിനെതിരെ മത്സരിക്കാനിറങ്ങിയത്. ശക്തമായ ഒരു മത്സരം പോലും അവർക്ക് കാഴ്ചവെക്കാനായില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. 30,000 ത്തോളം വോട്ടിന് രാജേഷ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തുടർന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ബാലികേറാമലയായ ആന്തൂർ മുൻസിപ്പാലിറ്റിയിൽ സ്ഥാനാർത്ഥിയെപ്പോലും നിർത്താനായില്ല. രാമകൃഷ്ണൻ ഡി.സി.സി. പ്രസിഡണ്ടായിരുന്നപ്പോൾ ആന്തൂരിൽ ശക്തമായ ഇടപെടൽ നടത്തുകയും അന്നത്തെ ആന്തൂർ പഞ്ചായത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തിരുന്നു. സിപിഐ.(എം). ന്റെ കുത്തക ഗ്രാമങ്ങളിൽ കോൺഗ്രസ്സിന്റെ കൊടി പാറിക്കാൻ രാമകൃഷ്ണന്റെ മത്സരത്തിലൂടെ ആവുമെന്ന വിശ്വാസം അണികളിൽ ഉടലെടുത്തിട്ടുണ്ട്.
വിജയത്തേക്കാളേറെ കോൺഗ്രസ്സിന്റെ നഷ്ടപ്പെട്ട സാന്നിധ്യം ഉറപ്പാക്കാൻ ഉചിതനായ സ്ഥാനാർത്ഥി പി.രാമകൃഷ്ണനാണെന്ന് അണികൾ നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കെപിസിസി, ഡി.സി.സി. നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് പ്രാദേശിക ഘടകങ്ങൾ ആവശ്യപ്പെടുകയാണ്. വീറും വാശിയുമുള്ള ഒരു മത്സരം കല്യാശ്ശേരിയിലും പയ്യന്നൂരിലും സമീപ ഭാവിയിലൊന്നും ഉണ്ടായിട്ടില്ല. സിപിഐ.(എം). ന് ഈസി വാക്കോവർ നൽകുന്ന മണ്ഡലങ്ങളിൽ ശക്തമായ മത്സരം ഇത്തവണയെങ്കിലും ഉണ്ടാവണമെന്ന് അണികൾ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ പി.രാമകൃഷ്ണന്റെ അഭിപ്രായം ഇങ്ങനെ. മത്സരമെന്നാൽ ജയിക്കൽ മാത്രമല്ലെന്നും അതൊരു പോരാട്ടമാണെന്നു. അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനല്ല പാർട്ടി നേതൃത്വമാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.