- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകൾ; പരിശീലിപ്പിക്കാൻ ഇതിഹാസ താരങ്ങളില്ല; തളരാത്ത ആത്മവീര്യത്തോടെ പോരാടി രാജ്യത്തിന്റെ അഭിമാനമായപ്പോഴും ഒതുക്കാൻ ശ്രമിച്ചത് ഉന്നതർ; മാനസികമായി തളർന്നെങ്കിലും കേരളത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ പ്രതീക്ഷ; കമ്മിറ്റിയിൽ ഉണ്ടായിട്ടും ഉഷയും സംഘവും മലയാളി താരത്തിന് വേണ്ടി ഉരിയാടാത്തതെന്തേ?
കൊച്ചി: ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിച്ചത് മാനസ്സികമായി തളർത്തിയെന്ന് പി.യു ചിത്ര. ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശയും വിഷമവും ഉണ്ട്,ഏഷ്യൻ മീറ്റിൽ മികച്ച പ്രകടനാണ് കാഴ്ചവെച്ചിരുന്നത്. ഇപ്പോൾ ഇങ്ങനെയൊരു ഒഴിവാക്കൽ ഉണ്ടായതിൽവിഷമമുണ്ട്, ചിത്ര പ്രതികരിച്ചു. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകാണ് ചിത്ര. ലോക റാങ്കിങ്ങിൽ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡൽ നേടാൻ സാധ്യതയില്ലെന്നും പറഞ്ഞാണ് ചിത്രയെ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള 24 അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്ര, സുധാ സിങ്, അജയ്കുമാർ സരോജ് എന്നിവരെ പുറത്താകുകയായിരുന്നു. അതേസമയം ചിത്രയ്‌ക്കെതിരായ അവഗണനയിൽ മുഖ്യമന്ത്രിയും കായികമന്ത്രിയുമടക്കമുള്ളവർ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുമ്പോഴും പി ടി ഉഷയെയും അഞ്ജു ബോബി ജോർജ്ജിനെയും പോലുള്ളവർ ഇ
കൊച്ചി: ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിച്ചത് മാനസ്സികമായി തളർത്തിയെന്ന് പി.യു ചിത്ര. ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശയും വിഷമവും ഉണ്ട്,ഏഷ്യൻ മീറ്റിൽ മികച്ച പ്രകടനാണ് കാഴ്ചവെച്ചിരുന്നത്. ഇപ്പോൾ ഇങ്ങനെയൊരു ഒഴിവാക്കൽ ഉണ്ടായതിൽവിഷമമുണ്ട്, ചിത്ര പ്രതികരിച്ചു. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകാണ് ചിത്ര.
ലോക റാങ്കിങ്ങിൽ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡൽ നേടാൻ സാധ്യതയില്ലെന്നും പറഞ്ഞാണ് ചിത്രയെ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള 24 അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്ര, സുധാ സിങ്, അജയ്കുമാർ സരോജ് എന്നിവരെ പുറത്താകുകയായിരുന്നു.
അതേസമയം ചിത്രയ്‌ക്കെതിരായ അവഗണനയിൽ മുഖ്യമന്ത്രിയും കായികമന്ത്രിയുമടക്കമുള്ളവർ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുമ്പോഴും പി ടി ഉഷയെയും അഞ്ജു ബോബി ജോർജ്ജിനെയും പോലുള്ളവർ ഇതിനെതിരെ ഒരക്ഷരം പോലും ഉരിയാടാത്തതിൽ കായിക പ്രേമികൾ കടുത്ത പ്രതിഷേധത്തിലാണ്.ചിലരുടെ മൗനം ദുരൂഹമാണെന്ന് കായിക വിദഗ്ധരും ആരോപിക്കുന്നു. പ്രിയപ്പെട്ടവർക്ക് വേണ്ടി എപ്പോഴും ഒച്ചപ്പാടുണ്ടാക്കുന്നു പി ടി ഉഷയെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കണമായിരുന്നു എന്നാണ് പൊതുവേ ഉയരുന്നു ഉയരുന്നത്. മറ്റു പല കായികതാരങ്ങളും അവഗണിക്കപ്പെട്ടപ്പോൾ വിപ്‌ളവം സൃഷ്ടിച്ചവരൊക്കെ ഇപ്പോൾ ഉറക്കം നടിക്കുന്നതിന്റെ കാരണമെന്തെന്നും ഇവർ പറയുന്നു.
ജീവിതത്തിന്റെ കനൽ വഴികൾ താണ്ടിയായിരുന്നു പി യു ചിത്ര എന്ന കായികതാരത്തിന്റെ ഉദയം. സാഹചര്യങ്ങൾ ഉയർത്തിയ വെല്ലുവിളികളെ ഉറച്ച നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൊണ്ട് മറികടന്നാണ് ചിത്ര ഉയരങ്ങളിലേക്ക് കുതിച്ചത്. കൃഷിപ്പണി ചെയ്ത് നാല് മക്കളെ വളർത്താൻ നന്നേ പാടുപെട്ട അച്ഛനും അമ്മയ്ക്കും ഓട്ടക്കാരിയായ മകൾ മെഡലുകൾ വാരിക്കൂട്ടുമ്പോൾ സന്തോഷം നൽകിയിരുന്നെങ്കിലും അതിനും അപ്പുറമായിരുന്നു അവളെ കുറിച്ചുള്ള ആശങ്കകൾ. മകൾക്ക് വേണ്ടത് പ്രോത്സാഹനം മാത്രമല്ല മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണെന്ന തിരിച്ചറിവായിരുന്നു ഈ മാതാപിതാക്കളെ വേദനിപ്പിച്ചത്.
പാലും മുട്ടയും പോഷകാഹാരങ്ങളും മകളിലെ കായികതാരത്തെ വളർത്തി എടുക്കാൻ നൽകണമെന്ന് എല്ലാവരും പറയുമ്പോഴും പാവപ്പെട്ടവരായ തങ്ങൾക്ക് അത് എങ്ങിനെ സാധിക്കും എന്നുള്ള വിഷമമായിരുന്നു ഇവരെ അലട്ടിയിരുന്നത്. ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ 44 വർഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞ സമയത്ത് അതിൽ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്.
പഴങ്ങളും മുട്ടയും പോഷകാഹാരങ്ങളുമൊക്കെ കൊടുക്കണമെന്ന് പരിശീലകൻ പറയുമ്പോൾ ചിത്രയുടെ അച്ഛനമ്മമാർക്ക് കുറ്റബോധമാണ്. രാവിലെ ഒരുഗ്ലാസ് പാൽ മുടക്കാറില്ല. കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്നതിനിടെ അന്നത്തെ ജീവിതത്തിനപ്പുറം മറ്റൊന്നുമോർക്കാൻ അവർക്ക് കഴിയില്ല.സ്‌കൂൾ മീറ്റിൽ തുടങ്ങിയ പടയോട്ടം ജീവിതത്തിലെ പല പ്രതിസന്ധിയിലൂം മറികടന്ന് ജീവിതത്തിന്റെ റൈറ്റ് ട്രാക്കിൽ തന്നെ എത്തിക്കുകയായിരുന്നു ഈ മിടുക്കി.
സ്‌കൂൾ മീറ്റിലൂടെയാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി. കുട്ടിക്കാലത്ത് തുടങ്ങിയ പടയോട്ടത്തിനിടയിൽ നിരവധി അവാർഡുകളാണ് വാരിക്കൂട്ടിയത്. സംസ്ഥാന, ദേശിയ, അന്തർദേശിയ തലത്തിൽ നിരവധി ഗോൾഡ് മെഡലുകളും ഈ താരം വാരിക്കൂട്ടി. കേരള സംസ്ഥാന സ്‌കൂൾ കായിക മേളയിലും ദേശിയ സ്‌കൂൾ കായിക മേളയിലുമായി മുൻപ് ആറ് വട്ടം സ്വർണ മെഡൽ നേടിയിട്ടുണ്ട്.
സ്‌കൂൾ മീറ്റിലെ മികച്ച പ്രകടനത്തിന് യുപി സർക്കാരും കേരള സർക്കാരും നാനോ കാർ സമ്മാനമായി നൽകിയും ചിത്രയെ ആദരിച്ചിരുന്നു.ഇപ്പോൾ തന്റെ കായിക ജീവിതത്തിലെ വലിയൊരു അവഗണനയ്ക്കിരയാകുമ്പോളും സംസ്ഥാന സർക്കാരും കേരളത്തിലെ കായികപ്രേമികളും ചിത്രയ്ക്ക് ഉറച്ച പിന്തുണ തന്നെ നൽകുന്നു.