- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേർഷൻ എനിക്കും നേരിടേണ്ടി വന്നു; പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈൻ; തന്നോട് പ്രകോപനപരമായി ഇടപെട്ട വ്യാജ ഐ.ഡിയെക്കുറിച്ച് പി.വി. അൻവർ
നിലമ്പൂർ: മുകേഷ് എംഎൽഎ പത്താംക്ലാസ് വിദ്യാർത്ഥിയോട് ഫോണിൽ സംസാരിച്ച വിവരം ഇതിനോടകം വിവാദമായി കഴിഞ്ഞു. ഈ സംഭവത്തെ കുറിച്ച് വിശദീകരണം എംഎൽഎ നൽകിയത് തന്നെ ആസൂത്രിതമായി ആക്രമിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം ഫോൺകോളുകൾക്ക് പിന്നിലെന്നാണ്. ഈ സംഭവത്തിൽ മുകേഷ് എംഎൽഎക്ക് പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി വി അൻവറും രംഗത്തുവന്നു. മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേർഷൻ അടുത്തിടെ തനിക്കും നേരിടേണ്ടി വന്നിരുന്നുവെന്ന് അൻവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞഞു.
പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈൻ. സ്വന്തം എംഎൽഎയെ അറിയാത്ത കുട്ടിക്ക് റെക്കോർഡ് ചെയ്യാനും അത് പ്രചരിപ്പിക്കേണ്ടവരുടെ കൈയിൽ എത്തിക്കാനും നന്നായി അറിയാം. അതിൽ നിന്ന് തന്നെ ഒരു കോൺഗ്രസ് ഓപ്പറേഷൻ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് 14000 ഫോളോവേർസുള്ള ഒരു കോൺഗ്രസ് പ്രൊഫൈലിൽ നിന്ന് തന്റെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകൾ വന്നിരുന്നെന്നും അൻവർ പറഞ്ഞു. അഭിഭാഷക ആണെന്നും കെ.എസ്.യു. പ്രവർത്തകയാണെന്നും ഇവർ അവകാശപ്പെട്ടിരുന്നു. വിശദമായ പരിശോധനയിൽ വ്യാജ ഐ.ഡി. ആണെന്ന് മനസ്സിലായി. സൈബർ കോൺഗ്രസുകാരുടെ വൻപിന്തുണ ഈ ഐ.ഡിക്കുണ്ടായിരുന്നെന്നും അൻവർ പറഞ്ഞു.
'ഒരു പോസ്റ്റിൽ വന്ന് കമന്റ് ചെയ്തപ്പോൾ, മറുപടി നൽകി. ഇതോടെ 'സ്ത്രീയായ എന്നെ പി.വി.അൻവർ അപഹസിച്ചേ'എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ.ഡിയിൽ നിന്ന് നിരന്തരം പോസ്റ്റുകൾ വന്ന് തുടങ്ങി.യു.ഡി.എഫ്. അണികൾ പിന്തുണയുമായെത്തി. എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കൾ എന്തുകൊണ്ടോ എനിക്കെതിരെ ഇത് വാർത്തയാക്കിയില്ല എന്നതിൽ ഇന്നുമെനിക്ക് അത്ഭുതമുണ്ട്.
ദിവസങ്ങൾക്കുള്ളിൽ ഐ.ഡിയുടെ പിന്നിൽ പ്രവർത്തിച്ചിരുന്ന ഇടുക്കിക്കാരനായ കെ.എസ്.യു. നേതാവിനെ കൈയോടെ പിടികൂടാൻ കഴിഞ്ഞു. കരഞ്ഞ് കൂവി, കാലിൽ പിടിക്കുന്ന ലെവലിൽ വരെ അദ്ദേഹം എത്തി. കൊല്ലം അംഗത്തിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതിൽ ഒരു സംശയവുമില്ല,' അൻവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ