- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം കുറിച്ച് പി വി സിന്ധുവിന് ചൈന ഓപ്പൺ സൂപ്പർ സീരീസ് കിരീടം; ഫൈനൽ പോരാട്ടത്തിൽ തറപറ്റിച്ചത് ചൈനയുടെ സുൻ യുവിനെ
ബീജിങ്: ഇന്ത്യയുടെ ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം. ഫൈനലിൽ ചൈനയുടെ സുൻ യുവിനെ തറപറ്റിച്ചാണ് സിന്ധു കിരീടം ചൂടിയത്. മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ സെറ്റ് അനായസമായി സിന്ധു നേടിയപ്പോൾ രണ്ടാം സെറ്റിൽ കടുത്ത പോരാട്ടവുമായി സുൻ തിരിച്ചുവന്നു. തുടക്കത്തിൽ മുന്നേറിയ സിന്ധുവിനെ പിന്നിൽനിന്നും കയറിവന്ന സുൻ പിടിച്ചുകെട്ടി. ആദ്യ സെറ്റ് 17 മിനിറ്റിൽ അവസാനിച്ചപ്പോൾ രണ്ടാം സെറ്റ് 28 മിനിറ്റിലാണ് പൂർത്തിയായത്. മൂന്നാം സെറ്റിൽ ശക്തമായ സ്മാഷുകളുമായി സിന്ധു കളം നിറഞ്ഞതോടെ സുന്നിന് കാര്യമായോന്നും ചെയ്യാനില്ലായിരുന്നു. സ്‌കോർ: 1121, 2117, 2111. ഒളിമ്പിക് വെള്ളിയും രണ്ടു തവണ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്. ഗ്രാൻഡ്പ്രീ ഓപ്പണായ മക്കാവു ഓപ്പൺ മൂന്ന് തവണയും മലേഷ്യൻ മാസ്റ്റേഴ്‌സ് രണ്ടു തവണയും ഇന്റർനാഷണൽ ചാലഞ്ച് ടൂർണമെന്റായ ഇൻഡൊനീഷ്യ ഇന്റർനാഷണൽ കിരീ
ബീജിങ്: ഇന്ത്യയുടെ ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം. ഫൈനലിൽ ചൈനയുടെ സുൻ യുവിനെ തറപറ്റിച്ചാണ് സിന്ധു കിരീടം ചൂടിയത്. മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരത്തിന്റെ വിജയം.
ആദ്യ സെറ്റ് അനായസമായി സിന്ധു നേടിയപ്പോൾ രണ്ടാം സെറ്റിൽ കടുത്ത പോരാട്ടവുമായി സുൻ തിരിച്ചുവന്നു. തുടക്കത്തിൽ മുന്നേറിയ സിന്ധുവിനെ പിന്നിൽനിന്നും കയറിവന്ന സുൻ പിടിച്ചുകെട്ടി. ആദ്യ സെറ്റ് 17 മിനിറ്റിൽ അവസാനിച്ചപ്പോൾ രണ്ടാം സെറ്റ് 28 മിനിറ്റിലാണ് പൂർത്തിയായത്. മൂന്നാം സെറ്റിൽ ശക്തമായ സ്മാഷുകളുമായി സിന്ധു കളം നിറഞ്ഞതോടെ സുന്നിന് കാര്യമായോന്നും ചെയ്യാനില്ലായിരുന്നു. സ്‌കോർ: 1121, 2117, 2111.
ഒളിമ്പിക് വെള്ളിയും രണ്ടു തവണ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുള്ള സിന്ധുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര വ്യക്തിഗത കിരീടമാണിത്. ഗ്രാൻഡ്പ്രീ ഓപ്പണായ മക്കാവു ഓപ്പൺ മൂന്ന് തവണയും മലേഷ്യൻ മാസ്റ്റേഴ്‌സ് രണ്ടു തവണയും ഇന്റർനാഷണൽ ചാലഞ്ച് ടൂർണമെന്റായ ഇൻഡൊനീഷ്യ ഇന്റർനാഷണൽ കിരീടം ഒരു തവണയുമാണ് സിന്ധു നേടിയത്. ഈ വർഷത്തെ സിന്ധുവിന്റെ രണ്ടാം അന്താരാഷ്ട്ര കിരീടമാണിത്.