പെനാൻഗ്: ഇന്ത്യയുടെ പി.വി സിന്ധുവിനു മലേഷ്യൻ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ കിരീടം. സ്‌കോട്ടിഷ് താരമായ കിർസ്റ്റി ഗിൽമറിനെയാണ് സിന്ധു ഫൈനലിൽ പരാജയപ്പെടുത്തിയത്. 21-15, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

32 മിനിറ്റുമാത്രമാണു മത്സരം നീണ്ടത്. സിന്ധുവിന്റെ രണ്ടാം മലേഷ്യൻ മാസ്റ്റർ കിരീടമാണിത്. മൂന്നാം സീഡായ സിന്ധു 2013ൽ മലേഷ്യൻ മാസ്റ്റർ ലീഗിൽ കിരീടം നേടിയിട്ടുണ്ട്.