- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലു ചുമന്നും മണ്ണുവെട്ടിയും ഐപിഎസ് നേടിയ നമ്മുടെ വിജയനെ ആദരിക്കാൻ സിഎൻഎൻ-ഐബിഎന്നു മടിയോ? മലയാളികൾ ഒരുമിച്ച് നിന്നപ്പോൾ മുന്നിലെത്തിയ വിജയനെ ഒഴിവാക്കാൻ വോട്ടിങ് തിയതി മാറ്റിയും വോട്ടിങ് രീതി പരിഷ്ക്കരിച്ചും ചാനൽ ഭീമൻ
ന്യൂഡൽഹി: സിഎൻഎൻ ഐബിഎൻ വാർത്താ ചാനലിന്റെ ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിന്റെ വോട്ടിംഗിൽ മുന്നിൽ നിൽക്കുന്ന മലയാളികളുടെ അഭിമാനമായ ഡിഐഡി പി വിജയനെ അംഗീകരിക്കാൻ ചാനൽ മടിക്കുവോ? ഇത്തരത്തിൽ സംശയം ബലപ്പെടുത്തുന്നതു പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ജനുവരി 31ന് ഫലപ്രഖ്യാപനം നടത്തേണ്ടിയിരുന്നെങ്കിലും ഫലപ്രഖ്യാപന തിയതി നീട്ടുകയ
ന്യൂഡൽഹി: സിഎൻഎൻ ഐബിഎൻ വാർത്താ ചാനലിന്റെ ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിന്റെ വോട്ടിംഗിൽ മുന്നിൽ നിൽക്കുന്ന മലയാളികളുടെ അഭിമാനമായ ഡിഐഡി പി വിജയനെ അംഗീകരിക്കാൻ ചാനൽ മടിക്കുവോ? ഇത്തരത്തിൽ സംശയം ബലപ്പെടുത്തുന്നതു പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ജനുവരി 31ന് ഫലപ്രഖ്യാപനം നടത്തേണ്ടിയിരുന്നെങ്കിലും ഫലപ്രഖ്യാപന തിയതി നീട്ടുകയും വോട്ടിങ് രീതിയിൽ ചില പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയും ചാനൽ വിജയന്റെ വിജയ സാധ്യത അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനപുരുഷൻ ഇന്ത്യൻ ഓഫ് ദ ഇയർ ആകുന്നത് കാത്തിരിക്കുന്ന മലയാളികൾക്ക് ഫലപ്രഖ്യാപന തിയതി നീളുന്നതും മറ്റും ആശങ്ക ജനിപ്പിക്കുകയാണ്.
വോട്ടിംഗിൽ പി വിജയൻ മുന്നിൽ നിൽക്കവേ തന്നെയാണ് ചാനൽ ഫലപ്രഖ്യാപന തിയതി മാറ്റുന്നതും മിസ്ഡ് കോൾ എന്ന നിലയിൽ പുതിയൊരു വോട്ടിങ് രീതി കൊണ്ടുവരുന്നതും. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 51 ശതമാനം വോട്ട് നേടി മുന്നിലാണ് വിജയൻ. തൊട്ടടുത്തുള്ളയാൾക്ക് 26 ശതമാനം മാത്രമാണ് വോട്ടു നേടാൻ സാധിച്ചത്. ഫേസ് ബുക്ക് വഴി വോട്ടെടുപ്പു നടന്ന പേഴ്‌സൺ ഓഫ് ദി ഇയറിലും വിജയൻ തന്നെയായിരുന്നു ഒന്നാമത്. ഇതിനിടയിലാണ് വോട്ടിംഗിൽ ഒരു മിസ്ഡ് കോൾ വോട്ടിങ് കൂടി ഏർപ്പെടുത്തിയിട്ടുള്ളത്. തരുന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കുകയും അത് കട്ടായാൽ ഉടൻ തിരിച്ച് വിളിക്കുന്ന ഫോൺ അനുസരിച്ച് കാറ്റഗറിയും വോട്ടും രേഖപ്പെടുത്താൻ അവസരം നൽകുന്ന രീതിയാണ് ഇത്. മൂന്ന് തവണ വോട്ടെടുപ്പ് മാറ്റി വച്ചപ്പോഴും വിജയൻ തന്നെ മുന്നിൽ എത്തിയിരുന്നു. പബഌക് സർവീസ് വിഭാഗത്തിൽ വിപ്രോ ചെയർപേഴ്‌സൺ അസിം പ്രേംജി, പാലിയേറ്റിവ് കേയർ വിദഗ്ദ്ധൻ ഡോ: എം ആർ രാജഗോപാൽ, ഇന്ത്യൻആർമി എൻഡിആർഎഫ്, മാദ്ധ്യമപ്രവർത്തക ടോംഗം റിന എന്നിവർക്കൊപ്പമാണ് വിജയനും നിർദ്ദേശിക്കപ്പെട്ടത്.
വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളോട് പോരാടി ഐപിഎസ് നേടിയ വിജയൻ പൊലീസ് പദവിയിരുന്നു നടപ്പാക്കിയ ജനസേവന പ്രവർത്തനങ്ങളാണ് മത്സരത്തിൽ മുൻനിരയിലെത്തിച്ചത്. ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന പുരസ്‌ക്കാരങ്ങളിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന അവാർഡാണ് സിഎൻഎൻ-ഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം. ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി നൽകുന്ന പുരസ്‌ക്കാരം അർഥവത്തായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മലയാളക്കരയ്ക്ക് അഭിമാനമായി മെട്രോമാൻ ഇ ശ്രീധരൻ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയൻ ദീർഘമായ തന്റെ പൊലീസ് ജീവിതത്തിൽ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, സ്ത്രീകൾക്കായുള്ള പിങ്ക് ഓട്ടോ എന്നിവ വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയത് വൻവിജയമായിരുന്നു. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കി. പിങ്ക് ഓട്ടോ പദ്ധതി ഒഡീഷ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്നു വിശ്വസിക്കുന്ന വിജയൻ യുവാക്കളിലെ നേതൃപാടവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് വിജയനെ അവാർഡിനായി ചാനൽ പരിഗണിച്ചത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് പണത്തിന്റേയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പി വിജയന്റേത്.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ വിജയൻ പൊലീസ് സർവീസിൽ എത്തിയത് തന്റെ അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു. പൊലീസ് സർവീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാൽ തോൽക്കാൻ മനസില്ലാത്തതിനാൽ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവിൽ കാക്കിക്കുപ്പായത്തിൽ രാഷ്ട്ര സേവനത്തിന് ഇറങ്ങിയത്. ഐഎഎസുകാരിയായ ഡോ. ബീനയാണ് ഭാര്യ. മാതൃകാ ഉദ്യോഗസ്ഥ ദമ്പതികളായി ഒരു സ്ഥാപനം ഇവരെ 2008-ൽ തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യൻ ഓഫ് ദി ഇയറുമായി ബന്ധപ്പെട്ട് വോട്ട് ചോദിച്ച് പി വിജയൻ ഫേസ്‌ബുക്കിൽ നൽകിയിരിക്കുന്ന പോസ്റ്റ് താഴെ....
പ്രിയപ്പെട്ടവരെ,
ഇംഗ്ലീഷ് ന്യൂസ് ചാനലായ CNN-IBN ഏർപ്പെടുത്തിയിട്ടുള്ള ഒൻപതാമത് 'INDIAN OF THE YEAR' അവാർഡിന്റെ ഫൈനൽ റൗണ്ടിലേക്ക് 'Public Service' കാറ്റഗറിയിൽ എന്നെ പരിഗണിക്കുകയും പോപ്പുലർ ചോയ്‌സ് അവാർഡായ 'Person of the Year' നായി ഫേസ്‌ബുക്ക് വഴിനടന്ന വോട്ടെടുപ്പിൽ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും കൊണ്ട് ഞാൻ ഒന്നാമതെത്തിയതും നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ.
വോട്ടിങ് തീയതി മൂന്നിലധികം തവണ നീട്ടിയതും ഇതേവരെ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്ന വിവരവും നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. വോട്ടിങ് നീട്ടിവച്ച തീയതികളിലെല്ലാം തന്നെ നമ്മൾ ബഹുദൂരം മുന്നിലായിരുന്നു. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് 51% വോട്ടുകൾ നേടി നമ്മൾ മുന്നിട്ടുനിൽക്കുകയാണ്.
നമുക്ക് തൊട്ടുപിന്നിലുള്ള വ്യക്തിക്ക് 26% വോട്ടുണ്ട്. എന്നാൽ ഇപ്പോൾ CNN-IBN ഒരു മിസ്ഡ് കാൾ വോട്ടിങ് സംവിധാനം കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് അക്കൗണ്ടില്ലാത്തവർക്കും വോട്ടുചെയ്യാനുള്ള അവസരം ഒരുക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. MISSED CALL VOTINGൽ പങ്കെടുക്കുവാനുള്ള വഴി നിങ്ങൾക്കുവേണ്ടി ഇവിടെ വിശദീകരിക്കാം.
1) 180030001065 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കുക. (രണ്ടുവട്ടം റിങ് ചെയ്ത് ഈ കാൾ തനിയേ കട്ടാകും).
2) കാൾ കട്ടായാലുടൻ +22...എന്ന നമ്പരിൽ നിന്നും നിങ്ങൾക്ക് ഒരു കാൾ വരും. ഇത് സ്വീകരിച്ച് 'Public Service' കാറ്റഗറി തെരഞ്ഞെടുക്കാനായി ആദ്യം 6 എന്ന അക്കവും ജ.ഢശഷമ്യമി നെ തെരഞ്ഞെടുക്കാനായി വീണ്ടും 6 എന്ന അക്കവും അമർത്തുക. ഇപ്പോൾ നിങ്ങളുടെ വോട്ടുരേഖപ്പെടുത്തിയതായി അറിയിപ്പുവരികയും കാൾ തനിയേ കട്ടാകുകയും ചെയ്യും.
3) മൊബൈൽ ഫോണാണെങ്കിൽ അതിലേക്ക് ഉടൻ തന്നെ ഒരു സ്ഥിതീകരണ സന്ദേശം (Confirmation SMS) വരും.
ദയവായി ഈ വിവരം നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടി അറിയിക്കുക.