തിരുവനന്തപുരം: ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് കേരളയാത്ര എന്നത് ഒരു ഹരമാണ്. 1982ൽ വിദ്യാർത്ഥി സംഘടനാ നേതാവായിരിക്കെ തുടങ്ങിയ യാത്ര പിന്നീട് 1987ൽ യൂത്തു കോൺഗ്രസ് അദ്ധ്യക്ഷനായും അദ്ദേഹം നടത്തി. പിന്നീട് 2005ലും 2009ലും 2013ലും കേരളായാത്രകൾ നടത്തി. പ്രതിപക്ഷ നേതാവായി ഒരു മാസം നീളുന്ന അടുത്ത യാത്രയ്ക്കും അദ്ദേഹം തുടക്കം കുറിക്കുന്നു. ഇത്രയും യാത്ര നടത്തിയ മറ്റൊരു നേതാവും കേരളചരിത്രത്തിൽ ഇല്ലെന്നു തന്നെ പറയാം.

രമേശ് ചെന്നിത്തലയുടെ ആറാമത്തെ കേരളയാത്രയ്‌ക്കൊരുങ്ങുമ്പോൾ പക്ഷേ വെല്ലുവിളികൾ ഒട്ടേറെയാണ്. പൊതുതെരഞ്ഞടുപ്പിന് രാജ്യം രാ്ഷ്ട്രീയമായി തയ്യാറടുക്കുകയാണ്. ആ നിലയ്ക്ക് പടയൊരുക്കം എ്ന്ന പേരും യാത്രയ്ക്കു ചേരും. പാർലമെന്റ് തെരഞ്ഞടുപ്പിന് ഒരുങ്ങുന്ന പാർട്ടിക്ക് പക്ഷേ മാനസികമായി തയ്യാറെടുക്കാവുന്ന നിലയിലല്ല എന്നതാണ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ പാർട്ടിയും നേരിടുന്ന പ്രധാന വെല്ലുവിളി.

ബിജെപി തുടങ്ങിയ യാത്രയും അതിനു പിന്നാലെ ഇടതുമുന്നണി നടത്തിയ യാത്രയും വിവാദപ്പുലിവാൽ പിടിച്ചപ്പോൾ ഗാലറിയിൽ് ഇരുന്നു കളി കണ്ടവരാണ് യുഡിഎഫ്. ചില കല്ലുകൾ ഗാലറിക്കു നേരേയും ചീറി വന്നെങ്കിലും അതിലൊക്കെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇനി ഇപ്പോൾ കളിക്കളത്തിൽ ഇറങ്ങുകയാണ്. ആശങ്ക യുഡിഎഫ് പാളയത്തിൽ തന്നെയാണ്. മുൻഗാമികളുടെ വിവാദങ്ങൾ വന്ന വഴി കണ്ടറിഞ്ഞ് അതിനുള്ള സാദ്ധ്യതകൾ അടച്ചു. ജാഥയ്ക്കായി പ്രത്യേക നിർദ്ദേശങ്ങൾ ജില്ലാക്കമ്മിറ്റികൾക്ക് നല്കിക്കഴിഞ്ഞു. എന്നാൽ ഗ്രൂപ്പുകളുടെ അതിപ്രസരവും പ്രഭാവശക്തിയും അറിയാവുന്നതിനാൽ ഈ നിർദ്ദേശങ്ങൾ എത്രമാത്രം പാലിക്കപ്പടുന്നു എന്നു മാത്രം കണ്ടാൽ മതി.

മഞ്ചേശ്വരത്ത് നിന്നു തുടങ്ങുന്ന യുഡിഎഫിന്റെ ജാഥ ആരംഭിക്കുമ്പോൾ സിപിഐഎമ്മിനും സംഘപരിവാറിനും എതിരെ രാഷ്ട്രീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണിയാണ് ജാഥ ഉദ്ഘാടനം ചെയ്യുക. എന്നാൽ കെപിസിസി ഭാരവാഹി പട്ടികയും സോളാർ റിപ്പോർട്ടുമാണ് പാർട്ടിയെ സംബന്ധിച്ച് ഭീഷണി ഉയർത്തുന്നത്. പട്ടിക സംബനധിച്ച് ഇപ്പോൾ തന്നെ കോൺഗ്രസ്സിനകത്ത് ഉടലെടുത്ത അസ്വാരസ്യങ്ങൾ യാത്രയെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ ദിവസം പുതിയ കെപിസിസി അംഗങ്ങളുടെ ആദ്യ ജനറൽബോഡി യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. പുതിയ കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തീരുമാനിക്കാനുള്ള അധികാരം എഐസിസി നേതൃത്വത്തിന് നൽകി കൊണ്ടുള്ള പ്രമേയം എംഎം ഹസനും ഉമ്മൻ ചാണ്ടിയും യോഗത്തിൽ അവതരിപ്പിച്ചു.

ഇതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡായിരിക്കും കൈകൊള്ളുക. സംവരണ തത്വം പാലിച്ചാണ് കെപിസിസി പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിശദീകരണം. എന്നാൽ ലിസ്റ്റ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടുമില്ല. ഡിഡിസി ജംബോ കമ്മിറ്റികൾ ഉടൻ വെട്ടിച്ചുരുക്കി പുനസ്സംഘടന നടത്തും. കെപിസിസി പട്ടികയിൽ ഇടം ലഭിക്കാതെ പോയവർക്ക് അർഹമായ പരിഗണന നൽകും. ഇതൊക്കെ പ്രവർത്തരിൽ ഒരളവുവരെ പ്രതീക്ഷയും നിരാശയും സമ്മാനിക്കും. യാത്രയിൽ ഇതെങ്ങിന ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം.

രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന ജാഥയിൽ പത്തു സ്ഥിരാംഗങ്ങളാണുള്ളത്. വി.ഡി.സതീശൻ, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, എം.കെ.മുനീർ, വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.പി.മോഹനൻ, ഷിബു ബേബിജോൺ, ജോണി നെല്ലൂർ, സി.പി.ജോൺ, വി.റാംമോഹൻ എന്നിവരാണു മറ്റു ജാഥാംഗങ്ങൾ. ഈ ജാഥ തുടങ്ങി ഒരാഴ്ച കഴിയുമ്പോൾ തന്നെ സോളാർ റിപ്പോർട്ട് പരസ്യമാക്കപ്പെടും. ഇ്ത് യുഡിഎഫ് ഏറെ ആശങ്കയോടെ കാണുന്ന റിപ്പോർട്ടാണ്. മുൻ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ ബലാൽസംഗത്തിന് പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ ഈ റിപ്പോർട്ട് രാഷ്ട്രീയമായി ആയുധമാകുമോ എന്നാണ് അറിയേണ്ടത്

ജാഥയാരംഭിക്കുന്നതിന്റെ തലേന്നു തന്നെ കോഴിക്കോട് ഡിസിസി പ്രസിഡന്റുൾപ്പെട്ട ഫോട്ടോ പുറത്തു വന്നതും ആശങ്കപ്പെടുത്തുന്നതാണ് . യുഡിഎഫിലെ പ്രമുഖ വിദ്യാർത്ഥിനേതാക്കൾക്കുൾപ്പടെ തീവ്രവാദ-കള്ളക്കടത്തു ബന്ധം വ്യക്തമാക്കുന്ന ചിത്രമാണ് ഇത് .
കളങ്കിതരായവരെ മാറ്റിനിർത്തും എന്ന പ്രഖ്യാപിത നിലപാട് മാർഗ്ഗമധ്യേ കോടാലിയാകുമോ എന്ന് നവംബർ 9നുള്ള നിയമസഭാ സമ്മേളനത്തിനു ശേഷം വ്യക്തമാകും . സോളാർ റിപ്പോർട്ടിൽ നടപടി ഉണ്ടായിരിക്കുകന്നത് ഭൂരിഭാഗവും എ ഗ്രൂപ്പിനാണ് എന്നതാണ് രമേശ് ചെന്നിത്തലയുടെ ആശ്വാസം. ജാഥാ ടീമിലെ ബന്നി ബഹ്നാൻ ഈ കേസിൽ വളരെ കടുത്ത ആരോപണത്തിൽ നിന്ന വ്യക്തിയാണ്. കമ്മീഷൻ റിപ്പോർട്ടിന്റെ യഥാർത്ഥ ഉള്ളടക്കം നിർണ്ണയിക്കുന്നതാവും ഈ യാത്രയുടെ ഭാവിയും വർത്തമാനവും.