ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, അന്തരിച്ച ഗായകൻ എസ്‌പി. ബാലസുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായാണ് എസ്‌പിബിക്ക് പുരസ്‌കാരം. കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.എസ് പി ബാലസുബ്രഹ്മണ്യം ഉൾപ്പെടെ ഏഴുപേർക്കാണ് പത്മവിഭൂഷൺ അവാർഡ് ലഭിച്ചത്.

കെ എസ് ചിത്രയ്ക്ക് പുറമേ മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് ( മരണാനന്തരം), സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ ( മരണാനന്തരം) തുടങ്ങിയവരും പത്മഭൂഷണ് അർഹരായി.

കേരളത്തിൽനിന്ന് കൈതപ്രത്തെ കൂടാതെ കായിക പരിശീലകൻ മാധവൻ നമ്പ്യാർ, ബാലൻ പൂതേരി, തോൽപാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ, ഡോക്ടർ ധനഞ്ജയ് സുധാകർ എന്നിവർ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി. 102 പേരാണ് ഇത്തവണ പത്മ പുരസ്‌കാരത്തിന് അർഹരായത്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച, കാഴ്ചശക്തി ഇല്ലാത്ത വ്യക്തിയാണ് ബാലൻ പൂതേരി. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയാണ് ഡി.എസ്. സുഖ്ദേവ്, 1980-ൽ വയനാട്ടിലെത്തിയ ഇദ്ദേഹം സിക്കിൾസെൽ അനീമിയ രോഗികളുൾപ്പടെയുള്ള ആദിവാസികളെ വർഷങ്ങളായി ചികിത്സിച്ചു വരികയാണ്.

തരുൺ ഗോഗോയ്ക്കും രാംവിലാസ് പാസ്വാനും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. സാഹിത്യകാരൻ ചന്ദ്രശേഖര കമ്പർ (കർണാടക) , സുമിത്ര മഹാജൻ( മദ്ധ്യപ്രദേശ്), നൃപേന്ദ്ര മിശ്ര (ഉത്തർപ്രദേശ്) എന്നിവരും പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായി. ഡോ.. ബെലെ മോനപ്പ ഹെഗ്‌ഡെ (മെഡിസിൻ), നരീന്ദർ സിങ് കപാനി (മരണാനന്തരം), മൗലാന വഹീദുദ്ദീൻ ഖാൻ , ബി.ബി.ലാൽ, സുദർശൻ സാഹു എന്നിവരാണ് പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായത്.

പത്മവിഭൂഷൻ നേടിയവർ:

1. ഷിൻസോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്‌ഡെ
4. നരിന്ദെർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബി.ബി.ലാൽ
7. സുദർശൻ സാഹു

പത്മഭൂഷൻ നേടിയവർ:

1. കെ.എസ്. ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖർ കാംബ്ര
4. സുമിത്ര മഹാജൻ
5. നിപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുബായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജ്‌നികാന്ത് ദേവിദാസ് ഷ്രോഭ്
10. തർലോച്ചൻ സിങ്