അനൂപ് മേനോൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം 'പത്മ'യുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു. 'കാണാതെ കണ്ണിനുള്ളിൽ' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നിനോയ് വർഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരഭി ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

അനൂപ് മേനോൻ സ്റ്റോറീസ് എന്ന ബാനറിലാണ് നിർമ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. മഹാദേവൻ തമ്പിയാണ് പത്മയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് സിയാൻ ശ്രാകാന്ത്. സംഗീതം നിനോയ് വർഗസ്സ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ വരുൺ ജി പണിക്കർ. മുമ്പ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയിൽ ഒരുക്കിയ കിങ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ അംജിത്ത് എസ് കോയ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദർശനത്തിനെത്തിയിട്ടില്ല.