- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎ ആകാൻ പത്മജ ഒരുക്കം തുടങ്ങിയിട്ട് വർഷങ്ങളായി; കരുണാകരനോടുള്ള തൃശൂരുകാരുടെ സ്നേഹവും മണ്ഡലത്തിലെ കോൺഗ്രസ് മുൻതൂക്കവും പ്രതീക്ഷയായി; ഇരുളടയുന്നത് കരുണാകരന്റെ മകളുടെ രാഷ്ട്രീയ ഭാവി
തൃശ്ശൂർ: മുകുന്ദപുരത്തായിരുന്നു പത്മജാ വേണുഗോപാലിന്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം. കോൺഗ്രസിന്റെ കോട്ടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ തോറ്റു. കെ കരുണാകരന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു മുകുന്ദപുരത്തെ മകളുടെ തോൽവി. എന്നാൽ അതിനപ്പുറം വേദനിപ്പിച്ചത് 2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രിയുടെ പകിട്ടുമായി എത്തിയ കെ. മുരളീധരനെ തോൽവിയായിരുന്നു. തന്റെ രാഷ്ട്രീയ തട്ടകമായ തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുണാകരനും തോറ്റിട്ടുണ്ട്. അങ്ങനെ തൃശൂരിന് വേണ്ടി പൊരുതിയ മാളയുടെ മാണിക്യത്തിന് ഇവിടെ അത്ര അനുകൂലമായിരുന്നില്ല പലപ്പോഴും. മുകുന്ദപുരത്തെ തോൽവിക്ക് ശേഷം കരുതലോടെ മുരളീധരൻ ചുവടുറപ്പിച്ചു. വട്ടിയൂർക്കാവിലൂടെ വീണ്ടും നിയമസഭയിലെത്തി. അപ്പോൾ പത്മജയും എംഎൽഎ മോഹവുമായി രാഷ്ട്രീയത്തിൽ സജീവമായി. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയവളർച്ചയ്ക്ക് എക്കാലവും തുണനിന്ന തൃശ്ശൂരിന്റെ മണ്ണിൽ പിന്തുടർച്ചാവകാശം തേടിയെത്തി. അങ്ങനെ ഉറച്ച കോട്ടയായ തൃശൂരിൽ പത്മജ സ്ഥാനാർത്ഥിയായി. അപ്പോഴും ഗ്രൂപ്പ് വൈരം പത്മജയെ തോൽപ്പ
തൃശ്ശൂർ: മുകുന്ദപുരത്തായിരുന്നു പത്മജാ വേണുഗോപാലിന്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം. കോൺഗ്രസിന്റെ കോട്ടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ തോറ്റു. കെ കരുണാകരന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു മുകുന്ദപുരത്തെ മകളുടെ തോൽവി. എന്നാൽ അതിനപ്പുറം വേദനിപ്പിച്ചത് 2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രിയുടെ പകിട്ടുമായി എത്തിയ കെ. മുരളീധരനെ തോൽവിയായിരുന്നു. തന്റെ രാഷ്ട്രീയ തട്ടകമായ തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുണാകരനും തോറ്റിട്ടുണ്ട്. അങ്ങനെ തൃശൂരിന് വേണ്ടി പൊരുതിയ മാളയുടെ മാണിക്യത്തിന് ഇവിടെ അത്ര അനുകൂലമായിരുന്നില്ല പലപ്പോഴും.
മുകുന്ദപുരത്തെ തോൽവിക്ക് ശേഷം കരുതലോടെ മുരളീധരൻ ചുവടുറപ്പിച്ചു. വട്ടിയൂർക്കാവിലൂടെ വീണ്ടും നിയമസഭയിലെത്തി. അപ്പോൾ പത്മജയും എംഎൽഎ മോഹവുമായി രാഷ്ട്രീയത്തിൽ സജീവമായി. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയവളർച്ചയ്ക്ക് എക്കാലവും തുണനിന്ന തൃശ്ശൂരിന്റെ മണ്ണിൽ പിന്തുടർച്ചാവകാശം തേടിയെത്തി. അങ്ങനെ ഉറച്ച കോട്ടയായ തൃശൂരിൽ പത്മജ സ്ഥാനാർത്ഥിയായി. അപ്പോഴും ഗ്രൂപ്പ് വൈരം പത്മജയെ തോൽപ്പിച്ചു. ജില്ലയിൽ കരുണാകര വിഭാഗത്തിന്റെ വേരറുക്കുകയെന്ന രാഷ്ടീയലക്ഷ്യത്തിന്റെ വിജയമാണ് പത്മജയുടെ തോൽവിയിലും നിഴലിക്കുന്നത്.വിൽവട്ടം 14ാം നമ്പർ ബൂത്ത് പോലുള്ള കോൺഗ്രസ്സിന്റെ കോട്ടകളിൽ പോലും ബിജെപി.ക്ക് പിന്നിൽ പത്മജ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ തിരുത്തൽവാദികൾ നേതൃത്വം നൽകുന്ന കോൺഗ്രസ്സിലെ പ്രബല ഗ്രൂപ്പിന്റെ പിന്തുണയോടെയുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ.
മുകുന്ദപുരത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട പത്മജ ഇക്കുറി ഏറെ മുന്നൊരുക്കവുമായാണ് കന്നി നിയമസഭ പോരാട്ടത്തിന് തൃശ്ശൂരിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ തൃശ്ശൂരിലെ ഏക നിയമസഭാ മണ്ഡലം, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വാർഡുകളിൽ ലഭിച്ച 2,000 വോട്ടിന്റെ ലീഡ്, 2006ൽ 2,596 വോട്ടും 2011ൽ 16,169 വോട്ടും തേറമ്പിൽ രാമകൃഷ്ണന് ഭൂരിപക്ഷം നൽകിയ മണ്ഡലം, കെപിസിസി. പ്രസിഡന്റായി വി എം. സുധീരൻ വന്നതോടെ നിലപാട് മയപ്പെടുത്തിയ കത്തോലിക്ക സഭ. എന്നിട്ടും 1996ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ അച്ഛൻ കെ. കരുണാകരനെയും എട്ടുവർഷങ്ങൾക്ക് ശേഷം സഹോദരൻ കെ. മുരളീധരനെയും തേടിയെത്തിയ ഫലം തന്നെ പത്മജയ്ക്കുമായും കോൺഗ്രസിലെ ഒരുവിഭാഗം ഒരുക്കി.
ഈ തോൽവിയോടെ പത്മജയുടെ രാഷ്ട്രീയ ഭാവിയും അവസാനിക്കുകയാണ്. സ്ഥിരമായി തോൽക്കുന്ന പത്മജയ്ക്ക് ഇനി മത്സരിക്കാൻ നിയമസഭാ-ലോക്‌സഭാ സീറ്റുകൾ ലഭിക്കാൻ ഇടയില്ല. പത്മജയായതു കൊണ്ട് മാത്രമാണ് തൃശൂരിൽ തോറ്റതെന്ന വാദവും സജീവമാണ്. എന്നാൽ ഗ്രൂപ്പിസവും ബിജെപി ഘടകവുമാണ് എല്ലാം അട്ടിമറിച്ചതെന്നാണ് പത്മജയുടെ നിലപാട്. അതുകൊണ്ട് തന്നെ ഇനി രാഷ്ട്രീയം വേണമോ എന്ന ചിന്ത പത്മജയിലും സജീവമാണ്. എല്ലാത്തിനും പിന്നിൽ എ ഗ്രൂപ്പാണെന്നാണ് പത്മജയുടെ പക്ഷം.
തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷൻ ഭരണം യു.ഡി.എഫിന് നഷ്ടമാക്കാനിടയാക്കിയ അഞ്ച് ഡിവിഷനുകളിലെ തോൽവിയിൽ കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ പ്രതികാരവും ഫലത്തിൽ നിഴലിക്കുന്നുണ്ട്. കുറ്റുമുക്ക്, പുല്ലഴി, പൂതൂർക്കര, ചേറൂർ, രാമവർമപുരം ഡിവിഷനുകളിലെ കരുണാകരവിഭാഗം റിബലുകളുടെ സാന്നിധ്യം നിയന്ത്രിക്കാൻ ഗ്രൂപ്പ് നേതൃത്വം തയ്യാറായില്ലെന്ന ആരോപണമാണ് ഇതിൽ പ്രധാനം. ഏതായാലും പത്മജയുടെ തോൽവി തൃശൂർ കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴി വക്കും.