- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മനാഭസ്വാമിക്ഷേത്രം പൈതൃകപട്ടികയിലേക്ക്; നടപടിക്രമങ്ങൾ യുനസ്‌കോ തുടങ്ങി: ഈ വർഷാവസാനം പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൈതൃകമൂല്യത്തിന് യുനസ്‌കോയുടെ അംഗീകരാം. യുനസ്‌കോയുടെ പൈതൃകപട്ടികയിൽ പത്മനാഭസ്വാമിക്ഷേത്രത്തെ ഉൾപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ യു.എൻ. സംഘടന തുടങ്ങിക്കഴിഞ്ഞു. പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ടവയിൽ ആദ്യ സ്ഥാനമാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തെ നൽകിയിരിക്കുന്നത്. നടപ
{{തിരുവനന്തപുരം}}: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൈതൃകമൂല്യത്തിന് യുനസ്‌കോയുടെ അംഗീകരാം. യുനസ്‌കോയുടെ പൈതൃകപട്ടികയിൽ പത്മനാഭസ്വാമിക്ഷേത്രത്തെ ഉൾപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ യു.എൻ. സംഘടന തുടങ്ങിക്കഴിഞ്ഞു. പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ടവയിൽ ആദ്യ സ്ഥാനമാണ് {{തിരുവനന്തപുരം}} പത്മനാഭസ്വാമി ക്ഷേത്രത്തെ നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന
2012ലാണ് ഇതിനുള്ള നടപടിക്രമങ്ങൾ യുനസ്‌കോയിൽ തുടങ്ങിയത്. ശതകോടി രൂപയുടെ അമൂല്യ സ്വത്തു വിവരങ്ങൾ പുറത്തുവന്നതോടെ പത്മനാഭ സ്വാമിക്ഷേത്രം ലോകശ്രദ്ധയിലെത്തി. ഇതോടെ പൈതൃകപട്ടികയിൽ ക്ഷേത്രത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം സജീവമായി. ക്ഷേത്രത്തിന്റെ ശിൽപ ഭംഗിയും കാലപ്പഴക്കവുമെല്ലാം യുനസ്‌കോ പരിശോധിച്ചു. ഇതിനായി വിദഗ്ധ സംഘത്തേയും നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പൈതൃക പട്ടികയിലേക്ക് {{തിരുവനന്തപുര}}ത്തെ ക്ഷേത്രത്തേയും ഉൾപ്പെടുത്തുന്നത്.
ക്ഷേത്രത്തിന്റെ പൗരാണിക പ്രാധാന്യം കണക്കിലെടുത്ത് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യവും നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഈ ആവശ്യം ഉണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് യുനസകോ നടപടികളെന്നാണ് സൂചന. സംസ്ഥാന സർക്കാരിൽ നിന്ന് രേഖകളും വിശദാംശങ്ങളും ലഭിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. ഇവ എത്രയും വേഗം നൽകുമെന്ന് സംസ്‌കാരിക മന്ത്രി കെ.സി.ജോസഫും അറിയിച്ചു.
തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മയാണ് ഈ രീതിയിൽ ക്ഷേത്രം പുനർ നിർമ്മിച്ചതെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിക്കുന്ന ശില്പചാരുതയാണ് തിരുവന്തപുരത്തെ ക്ഷേത്രത്തിന്റെ പ്രത്യേകത. തമിഴ് ശൈലിയിൽ നിർമ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ശില്പചാരുതയുടെ മികച്ച ഉദാഹരണമാണ്. ഇതിനൊപ്പം ദാരുശില്പങ്ങളും ശിലാരൂപങ്ങളും ചുവർച്ചിത്രങ്ങളും ക്ഷേത്രത്തെ ആകർഷണീയമാക്കുന്നു. ശ്രീകോവിലിനുപിറകിലുള്ള ചുവർച്ചിത്രം കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്.
ഇവയെല്ലാം പരിഗണിച്ചാണ് പൈതൃകപട്ടികയിലേക്ക് ഉൾപ്പെടുത്തുന്നത്. ഇവിടുത്തെ നിലവറകൾ നിന്ന് കണ്ടെത്തിയ ശതകോടി രൂപ വിലയുള്ള സ്വത്തുക്കളും പൈതൃകമൂല്യമുള്ളതു തന്നെയെന്നാണ് യുനസ്‌കോയുടെ വിലയിരുത്തൽ. പൈതൃകപട്ടികയിൽ ക്ഷേത്രമെത്തുന്നതോടെ വിലമതിക്കാനാകാത്ത വസ്തുക്കൾ സംരക്ഷിക്കുന്നതിന് യുനസ്‌കോയുടെ സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ ലഭിക്കും.
തിരുവിതാംകൂർ രാജ കുടുംബത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലായിരുന്നു പത്മനാഭസ്വാമി ക്ഷേത്രം. സുപ്രീംകോടതി ഇടപെടലിന് തുടർന്ന് കോടതി നിർദ്ദേശിച്ച സമിതിയാണ് നിലവിൽ ഭരണം നടത്തുന്നത്.