ടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ സിനിമാ ലോകത്ത് നിന്നും ചീഞ്ഞ് നാറുന്ന കഥകൾ പലതും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. അവസരത്തിന് വേണ്ടി നായികമാർ കിടക്ക പങ്കിടേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്ന വാർത്തയാണ് പലരേയും ഞെട്ടിച്ചത്. ഇതോടൈ പീഡന കഥകൾ പലരും പുറത്ത് വിട്ടു. ഒടുവിൽ സിനിമയിലെ പൊള്ളത്തരങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി പത്മ പ്രിയ.

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ റിമയ്ക്ക് പിന്നാലെ പ്ത്മപ്രിയയ്ക്കും ഈ ഏർപ്പാടിനെ കുറിച്ച് വൻ രോഷം തന്നെയാണ്. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നുള്ളത് സത്യമാണെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ കാസ്റ്റിങ് കൗച്ച് എന്നാൽ ഒരു സിനിമയിൽ ഒരു പ്രത്യേക റോൾ കിട്ടണം. അതിന് ഡയറക്ടറുടെയോ, നടന്റെയോ പ്രൊഡ്യൂസറുടെയോ കൂടെ കിടക്ക പങ്കിടണം. ഇതൊക്കെ തന്നെയാണെന്നാണ് പത്മ പ്രിയയുടെ വെളിപ്പെടുത്തൽ.

അതിന് തയ്യാറല്ലെങ്കിൽ റോൾ കിട്ടുന്നില്ല. അതും കാസ്റ്റിങ് കൗച്ച് ആണല്ലോ
ആണെന്ന് പറയാം. കിടക്ക പങ്കിടാൻ തയ്യാറല്ല, മാത്രമല്ല സ്‌ക്രിപ്റ്റും ചോദിക്കുന്നു. പിന്നെ നിങ്ങൾ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിങ് കൗച്ച് അല്ലേ? പത്മപ്രിയ ചോദിക്കുന്നു.

സിനിമയിൽ നടിമാരെ തിരക്കഥ കാണിക്കുന്ന ഒരു പ്രശ്‌നമേ ഇല്ല. തിരക്കഥ ചോദിച്ചാൽ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞുതരൂ. അതും ശരിയായ കഥയാണോ ഉറപ്പില്ല. അതിനെയും കാസ്റ്റിങ് കൗച്ച് എന്ന് പറയാമെന്നും പത്മപ്രിയ പറയുന്നു.

മോശം നടിമാർ കിടക്കപങ്കിട്ടിട്ടുണ്ടാകാം എന്ന് പറയുന്നു. അപ്പോൾ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തുപറയണം? പുതിയ നടിമാർക്ക് മാത്രമാണ് പ്രശ്നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവർക്കാണ് കൂടുതൽ പ്രഷർ. കാരണം അവർക്ക് ഇനിയും സിനിമയിൽ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടെ അങ്ങനെ കിടക്ക പങ്കിടുന്നവർക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അതുകൊണ്ട് വിജയിക്കുമെന്ന് ? സിനിമയിൽ എല്ലാകാലത്തും ഇതുനടക്കുമെന്ന് പുരുഷന്മാർ കരുതരുത്. പുതിയ ജനറേഷൻ അതിന് നിന്ന് കൊടുക്കാൻ പോകുന്നില്ല.

നടി ആക്രമിക്കപ്പെട്ട സംഭവം നിർഭാഗ്യമെന്നല്ലാതെ എന്തുപറയാൻ? ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങെനെയാരു അനുഭവത്തിലൂടെ കടന്നുപോവുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തുപോയി താമസിക്കുന്നത്. മിക്കവാറും ഒറ്റയ്ക്ക്.

ഞാൻ കാഴ്ചയിൽ അഭിനയിക്കുമ്പോൾ അമ്മ ഒരിക്കൽ സെറ്റിൽ വന്നു. മമ്മൂക്കയോടൊത്തുള്ള ഒരു സീനാണ്. ഒന്നുമില്ല, ഒരു കട്ടിലിൽ ഞാൻ അങ്ങോട്ടും മമ്മൂക്ക ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്നു. അത് കണ്ടിട്ട് തന്നെ അമ്മ പറഞ്ഞു.' എനിക്ക് കാണാൻ വയ്യ.' അമ്മ മാറി നിന്നു. രണ്ടുമൂന്ന് സിനിമ കഴിഞ്ഞപ്പോൾ അമ്മ തന്നെ പറഞ്ഞു, 'അവളെ നോക്കാൻ അവൾക്കറിയാം.' കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്നാർക്കറിയാം. എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി പല കാര്യങ്ങളും പുറത്ത് വന്നു.

കുറച്ച് കാലമായി സിനിമയിൽ നിന്നും വിട്ടു നിന്ന പത്മപ്രിയ അമേരിക്കയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷനിൽ പിജിക്ക് പഠിക്കുക ആയിരുന്നു. പഠനം പൂർത്തിയാക്കിയ താരം ഇപ്പോൾ സെന്റർ ഫോർ പോളിസി റിസർച്ചും കിലയും ചേർന്നുള്ള ഒരു പ്രൊജക്ട് ചെയ്യുകയാണ്.