- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരുമാറ്റിയാലും കാണിക്കില്ലെന്ന വാശിയിൽ ബിജെപി സർക്കാർ; വിവാദ സിനിമ പത്മാവത് മധ്യപ്രദേശിലും പിന്നാലെ ഗുജറാത്തിലും നിരോധിച്ചു; മറ്റ് സംസ്ഥാനങ്ങളിൽ പത്മാവത് റിലീസ് ജനുവരി 25ന്
അഹമ്മദാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ വിവാദ സിനിമ പത്മാവത് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധിച്ചു. സംസ്ഥാനത്ത് പത്മാവത് നിരോധിച്ചതായി മുഖ്യമന്ത്രി വിജയ് രുപാനി അറിയിച്ചു. വരുന്ന 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഗുജറാത്തും മധ്യപ്രദേശും പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. താൻ എന്താണോ മുൻപ് പറഞ്ഞത്, അത് സംഭവിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ചിത്രം നിരോധിക്കുമോയെന്ന ചോദ്യത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടി. ഒട്ടേറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സഞ്ജയ് ലീല ബൻസാലി സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നു റിലീസ് തീയതി മാറ്റുകയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ
അഹമ്മദാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ വിവാദ സിനിമ പത്മാവത് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധിച്ചു. സംസ്ഥാനത്ത് പത്മാവത് നിരോധിച്ചതായി മുഖ്യമന്ത്രി വിജയ് രുപാനി അറിയിച്ചു. വരുന്ന 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഗുജറാത്തും മധ്യപ്രദേശും പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. താൻ എന്താണോ മുൻപ് പറഞ്ഞത്, അത് സംഭവിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ചിത്രം നിരോധിക്കുമോയെന്ന ചോദ്യത്തിനു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടി.
ഒട്ടേറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സഞ്ജയ് ലീല ബൻസാലി സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നു റിലീസ് തീയതി മാറ്റുകയായിരുന്നു.
സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന്ന ആക്ഷേപമാണു ചിത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചത്. രജപുത്ര സമുദായക്കാർ ചിത്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേതുടർന്നു ചില രംഗങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്ര സെൻസർബോർഡ് നിർദ്ദേശിക്കുകയായിരുന്നു.