- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു സംസ്ഥാനങ്ങളിൽ 'പത്മാവത്' റിലീസ് ചെയ്തില്ല; സിനിമ പ്രദർശിപ്പിക്കാനില്ലെന്ന് പറഞ്ഞ് പിൻവാങ്ങി തീയറ്റർ ഉടമകൾ; രാജ്യവ്യാപകമായി നിരവധിപ്പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കുമിടെ ബോളിവുഡ് ചിത്രം 'പത്മാവത്' തിയറ്ററുകളിലെത്തി. ആക്രമണം ഭയന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാട് കൈക്കൊണ്ടു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രജ്പുത് കർണിസേനയുടെ ഭാരത് ബന്ദ്, രാജ്യവ്യാപകമായി 'ജനതാകർഷഫ്യൂ' എന്നീ ഭീഷണികൾക്കിടെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മുൻകരുതലിന്റെ ഭാഗമായി മുംബൈയിൽ 30 കർണിസേനക്കാരെയും ഗുജറാത്തിലെ അഹമ്മദാബാദിൽ 44 പേരെയും അറസ്റ്റു ചെയ്തു. ഇതിനു പുറമേ കർണിസേനയോട് ആഭിമുഖ്യമുള്ള നിരവധിപ്പേരെ ഡൽഹിയിലും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിർദ്ദേശം. രാജസ്ഥാൻ, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി 1908 സ്ത്രീകൾ തീയിൽ ച
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കുമിടെ ബോളിവുഡ് ചിത്രം 'പത്മാവത്' തിയറ്ററുകളിലെത്തി. ആക്രമണം ഭയന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാട് കൈക്കൊണ്ടു.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രജ്പുത് കർണിസേനയുടെ ഭാരത് ബന്ദ്, രാജ്യവ്യാപകമായി 'ജനതാകർഷഫ്യൂ' എന്നീ ഭീഷണികൾക്കിടെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മുൻകരുതലിന്റെ ഭാഗമായി മുംബൈയിൽ 30 കർണിസേനക്കാരെയും ഗുജറാത്തിലെ അഹമ്മദാബാദിൽ 44 പേരെയും അറസ്റ്റു ചെയ്തു. ഇതിനു പുറമേ കർണിസേനയോട് ആഭിമുഖ്യമുള്ള നിരവധിപ്പേരെ ഡൽഹിയിലും കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിർദ്ദേശം. രാജസ്ഥാൻ, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തം.
പ്രതിഷേധത്തിന്റെ ഭാഗമായി 1908 സ്ത്രീകൾ തീയിൽ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയ രാജ്സഥാനിലെ ചിത്തോർഗഡിലെ മൂന്ന് കർണിസേനാ നേതാക്കൾ അറസ്റ്റിലായി. ഇതിന് ആവശ്യമായ വിറക് സംഭരിച്ചു കഴിഞ്ഞുവെന്നും 1908 സ്ത്രീകൾ പേരു രജിസ്റ്റർ ചെയ്തുവെന്നും നേതാക്കൾ അവകാശപ്പെട്ടു. ചിത്തോഡ് കോട്ടയ്ക്ക് മുകളിൽ കൂട്ടമരണമുണ്ടാകുമെന്ന ഭീഷണി ഉയർന്നയോടെ കോട്ട അടച്ചിട്ടിരിക്കുകയാണ്.